500 രൂപയ്ക്ക് പകരം ഇനി 1200 രൂപ സബ്‌സിഡി: ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വളം സബ്സിഡി ഉയർത്താനുള്ള ചരിത്രപരമായ തീരുമാനം കൈകൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഡിഎപി വളത്തിന്റെ സബ്സിഡി 140% വർദ്ധിപ്പിച്ചു. ഇതോടെ കർഷകർക്ക് ഒരു ബാഗ് ഡിഎപിക്ക് 500 രൂപയ്ക്ക് പകരം 1200 രൂപ സബ്‌സിഡി ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച രാസവള വില സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിര്‍ണ്ണായകമായ തീരുമാനമുണ്ടായത്. രാജ്യാന്തരതലത്തിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില വർദ്ധിക്കുന്നതിനാൽ വളങ്ങളുടെ വില വർദ്ധിക്കുന്നതായി ചർച്ച ചെയ്യപ്പെട്ടു. അന്താരാഷ്ട്ര വില വർധിച്ചിട്ടും കർഷകർക്ക് പഴയ നിരക്കിൽ വളം ലഭിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

 

ഡിഎപിയുടെ അന്താരാഷ്ട്ര വിപണി വിലയിൽ വർദ്ധനവുണ്ടായിട്ടും, പഴയ വിലയായ 1200 രൂപയ്ക്ക് വിൽക്കുന്നത് തുടരാൻ തീരുമാനിക്കുകയും വിലവർദ്ധനവിന്റെ എല്ലാ ഭാരവും വഹിക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുകയും ചെയ്തു. ബാഗ് ഒന്നിനുള്ള സബ്‌സിഡിയുടെ അളവ് ഇതിന് മുൻപ് ഒരിക്കലും ഒറ്റയടിക്ക് വർദ്ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം, ഡിഎപിയുടെ യഥാർത്ഥ വില ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര ഗവണ്മെന്റ് ഒരു ലക്ഷം രൂപ സബ്‌സിഡി നൽകിയിരുന്നു. ഒരു ബാഗിന് 500 രൂപ. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് വളം വിൽക്കുകയായിരുന്നു.

500 രൂപയ്ക്ക് പകരം ഇനി 1200 രൂപ സബ്‌സിഡി: ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

അടുത്തിടെ, ഡിഎപിയിൽ ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വില 60% മുതൽ 70% വരെ ഉയർന്നു. അതിനാൽ, ഒരു ഡിഎപി ബാഗിന്റെ യഥാർത്ഥ വില ഇപ്പോൾ 2400 രൂപയാണ്, ഇത് 500 രൂപ സബ്സിഡി പരിഗണിച്ച് രാസവള കമ്പനികൾക്ക് 1900 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഇന്നത്തെ തീരുമാനത്തോടെ, കർഷകർക്ക് 1200 രൂപയ്ക്ക് ഒരു ഡിഎപി ബാഗ് തുടർന്നും ലഭിക്കും. കർഷകരുടെ ക്ഷേമത്തിനായി തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കർഷകർക്ക് നേരിടേണ്ടതില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാസവളങ്ങൾക്കുള്ള സബ്സിഡി ഇനത്തിൽ കേന്ദ്ര ഗവണ്മെന്റ് പ്രതിവർഷം 80,000 കോടി രൂപ ചെലവഴിക്കുന്നു. ഡിഎപിയിലെ സബ്സിഡി വർദ്ധിക്കുന്നതോടെ ഖാരിഫ് സീസണിൽ 14,775 കോടി രൂപ അധികമായി സബ്സിഡിയായി കേന്ദ്ര ഗവണ്മെന്റ് ചെലവഴിക്കും. അക്ഷയ തൃതീയ ദിനത്തിൽ പി എം -കിസാന് കീഴിൽ 20,667 കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് കൈമാറിയ ശേഷമുള്ള രണ്ടാമത്തെ പ്രധാന കർഷക അനുകൂല തീരുമാനമാണിത്.

English summary

Central Government increases DAP fertilizer subsidy by 140%

Central Government increases DAP fertilizer subsidy by 140%
Story first published: Thursday, May 20, 2021, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X