14 സംസ്ഥാനങ്ങൾക്ക് 6,195 കോടി രൂപയുടെ വരുമാന കമ്മി ഗ്രാന്റ് കേന്ദ്രം അനുവദിച്ചു. എട്ട് തുല്യമായ പ്രതിമാസ ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് തുക കൈപ്പറ്റാം. 15-ാമത് ധനകാര്യ കമ്മീഷന്റെ ഇടക്കാല ശുപാർശകളുടെ അടിസ്ഥാനത്തിൽ, 14 സംസ്ഥാനങ്ങൾക്ക് 6,195.08 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഗ്രാന്റ് ലഭിക്കുന്ന സംസ്ഥാനങ്ങൾ
- ആന്ധ്രാപ്രദേശ്
- അസം
- ഹിമാചൽ പ്രദേശ്
- കേരളം
- മണിപ്പൂർ
- മേഘാലയ
- മിസോറം
- നാഗാലാൻഡ്
- പഞ്ചാബ്
- സിക്കിം
- തമിഴ്‌നാട്
- ത്രിപുര
- ഉത്തരാഖണ്ഡ്
- പശ്ചിമ ബംഗാൾ
ഏറ്റവും കൂടുതൽ കേരളത്തിന്
ഗ്രാന്റായി ഏറ്റവും ഉയർന്ന തുക ലഭിച്ചത് കേരളത്തിനാണ്. 1,277 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. ഹിമാചൽ പ്രദേശിന് 952 കോടി രൂപയും പഞ്ചാബിന് 638 കോടി രൂപയുമാണ് ലഭിച്ചത്. നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല റിപ്പോർട്ടിന്റെ ഭാഗമായി ധനകാര്യ കമ്മീഷൻ, അധികാര വിഭജനാനന്തര റവന്യൂ കമ്മി ഗ്രാന്റുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രാന്റ് വരുമാന നഷ്ടങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനമായാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ജിഎസ്ടി വരുമാന കുറവ്
ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാന കുറവിനുള്ള പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 16 സംസ്ഥാനങ്ങൾക്കും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾക്കും 6,000 കോടി രൂപ ധനമന്ത്രാലയം അടുത്തിടെ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 14 സംസ്ഥാനങ്ങൾ വരുമാന കമ്മി ഗ്രാന്റ് ലഭിച്ചിരിക്കുന്നത്.
രൂക്ഷമായ വരുമാന നഷ്ടം
കൊറോണ വൈറസും ലോക്ക്ഡൌണുകളും കാരണം കേന്ദ്രവും സംസ്ഥാനങ്ങളും രൂക്ഷമായ വരുമാന ക്ഷാമമാണ് നേരിടുന്നത്. ജിഎസ്ടി വരുമാനത്തിലും വലിയ കുറവുണ്ടായി. ഒക്ടോബറിൽ മാത്രമാണ് ജിഎസ്ടി കളക്ഷൻ ഒരു ലക്ഷം രൂപ കടന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച 23.9 ശതമാനം ഇടിഞ്ഞിരുന്നെങ്കിലും നിലവിൽ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന സൂചനകളാണ് ജിഎസ്ടി വരുമാന വർദ്ധനവും മറ്റും.
മൊത്ത നികുതി വരുമാനം
സെപ്റ്റംബർ വരെ ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ച്, മൊത്ത നികുതി വരുമാനത്തിൽ കേന്ദ്രത്തിന്റെ കുറവ് കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 1.98 ലക്ഷം കോടി രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications