ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം: 25000 രൂപയിലധികം പിൻവലിക്കാനാവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തമിഴ്‌നാട് ആസ്ഥാനമായുള്ള സ്വകാര്യമേഖാ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കിനെ മൊറട്ടോറിയത്തിൽ ഉൾപ്പെടുത്തി. ഡിസംബർ 16യാണ് നിയന്ത്രണം. ഇതോടെ ഇക്കാലയളവിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം പിൻ‌വലിക്കാവുന്ന ഏറ്റവും വലിയ തുക 25,000 രൂപയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ചികിത്സ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾ, വിവാഹച്ചെലവ് തുടങ്ങിയ ആവശ്യങ്ങൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയോടെ നിക്ഷേപകർക്ക് 25,000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ഉപദേശപ്രകാരമാണ് സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളത്.

 

ഇനി മരുന്നുകളും ഓണ്‍ലൈനില്‍, പുതിയ ചുവട് വെച്ച് ആമസോൺ, മരുന്ന് വീട്ടുപടിക്കലെത്തുംഇനി മരുന്നുകളും ഓണ്‍ലൈനില്‍, പുതിയ ചുവട് വെച്ച് ആമസോൺ, മരുന്ന് വീട്ടുപടിക്കലെത്തും

വിശ്വസനീയമായ പുനരുജ്ജീവന പദ്ധതിയുടെ അഭാവത്തിൽ, ബാങ്കുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 45 പ്രകാരം മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് മുമ്പാകെ അപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് പ്രത്യേക പ്രസ്താവനയിൽ റിസർവ് ബാങ്ക് വ്യക്തമാക്കി. അതേ സമയം തന്നെ ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും വേണം.

 
ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം: 25000 രൂപയിലധികം പിൻവലിക്കാനാവില്ല

കഴിഞ്ഞ സെപ്തംബറിൽ ആർബിഐ മീറ്റാ മഖാന്റെ കീഴിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സ്വകാര്യമേഖലയിൽ സാമ്പത്തിക ബാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ വായ്പ നൽകുന്നവർക്കെതിരെ ഓഹരി ഉടമകൾ ഏഴ് ഡയറക്ടർമാർക്കെതിരെ വോട്ട് ചെയ്തത്. ആസ്തിയുടെ ഗുണനിലവാരം മോശമായതിനാൽ ലക്ഷ്മി വിലാസ് ബാങ്കിന് അടിയന്തിരമായി മൂലധനം ആവശ്യമായി വന്നിരുന്നു. കഴിഞ്ഞ ഒരു വർഷം മുതൽ തന്നെ വാങ്ങുന്നയാളെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. മൂലധന ലയിപ്പിക്കുന്നതിനും ബാങ്ക് ലയനത്തിനുമുള്ള സാധ്യത തേടി ക്ലിക്സ് ക്യാപിറ്റലുമായി ഇത് ചർച്ച ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

2019ൽ ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസുമായി ലയിപ്പിക്കാനുള്ള പ്രമേയം റിസർവ് ബാങ്ക് നിരസിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലക്ഷ്മി വിലാസ് ബാങ്കിൽ പണലഭ്യത സംബന്ധിച്ച പ്രശ്നങ്ങളില്ലെന്നാണ് ബാങ്ക് സ്ഥാപകൻ കെ ആർ പ്രദീപിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. 26 ശതമാനം ലിക്വിഡിറ്റി കവറേജ് അനുപാതവും 80 ശതമാനം ആവശ്യകതയുമുണ്ടെന്നും ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഒരു ശതമാനം കുറഞ്ഞ് 15.50 ഡോളറിലെത്തി.

English summary

Centre government implements moratorium on Lakshmi Vilas Bank, Cash withdrawal limits At ₹ 25,000 Till December 16

Centre government implements moratorium on Lakshmi Vilas Bank, Cash withdrawal limits At ₹ 25,000 Till December 16
Story first published: Tuesday, November 17, 2020, 20:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X