കേരളത്തിൽ മദ്യത്തിന് വില കൂടും; 50 രൂപ വരെ കൂടാൻ സാധ്യത, തീരുമാനം നാളെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ മദ്യത്തിന് നികുതി കൂട്ടുന്നത് സംബന്ധിച്ച് നാളെ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമെടുക്കും. സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ മാത്രമാണ്. അതിനാൽ വില കൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞ മദ്യത്തിന് പത്ത് ശതമാനവും നികുതി കൂട്ടാനാണ് സാധ്യത. ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. മദ്യവിൽപ്പനശാലകൾ വീണ്ടും തുറക്കുന്നതിനായുള്ള നടപടിക്രമങ്ങളും സർക്കാർ തയ്യാറാക്കി വരികയാണെന്നാണ് വിവരം.

 

സംസ്ഥാനത്ത് ബാറുകൾ അടയ്ക്കും; ബിവറേജുകൾക്ക് കടുത്ത നിയന്ത്രണംസംസ്ഥാനത്ത് ബാറുകൾ അടയ്ക്കും; ബിവറേജുകൾക്ക് കടുത്ത നിയന്ത്രണം

ലോക്ക്ഡൌൺ നഷ്ടം

ലോക്ക്ഡൌൺ നഷ്ടം

ലോക്ക്ഡൌൺ നഷ്ടം നികുത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് സെസ് ഏർപ്പെടുത്താൻ സംസ്ഥാനം പദ്ധതിയിടുന്നത്. തിങ്കളാഴ്ച ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ധനമന്ത്രി ടി.എം തോമസ് ഐസക് മദ്യത്തിന് സെസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചില സൂചന നൽകിയിരുന്നു. അതേസമയം പെട്രോളിന് സെസ് ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിൻ്റെ വില ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ ചുമത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിന്റെ ഇളവ്

കേന്ദ്രത്തിന്റെ ഇളവ്

രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടന്നപ്പോൾ മദ്യശാലകൾ തുറക്കാൻ കേന്ദ്രം ഇളവു നൽകിയിരുന്നെങ്കിലും അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിൽ മദ്യശാലകൾ തുറക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിരുന്നത്. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയത്. പല സംസ്ഥാനങ്ങളിലും ഇതിനെ തുടർന്ന് മദ്യശാലകൾ തുറക്കുകയും ചെയ്തു.

കൊറോണ വൈറസ് കാരണം പണി കിട്ടിയത് കൊറോണ ബിയറിന്കൊറോണ വൈറസ് കാരണം പണി കിട്ടിയത് കൊറോണ ബിയറിന്

മദ്യത്തിന്റെ നികുതി

മദ്യത്തിന്റെ നികുതി

400 രൂപയ്ക്ക് മുകളിലുള്ള ഒരു കെയ്സ് വിദേശ മദ്യത്തിന് നിലവിൽ 212 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് താഴെയുള്ള ഒരു കെയ്സ് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 202 ശതമാനവും. ബിയറിന് 102 ശതമാനവും വിദേശ നിർമിത വിദേശ മദ്യത്തിന് 80 ശതമാനമവുമാണ് നിലവിലെ നികുതി. 400 രൂപയ്ക്ക് മുകളിലുള്ള ഒരു കെയ്സ് വിദേശ മദ്യത്തിനാണ് നിലവിൽ 35 ശതമാനം നികുതി വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്. മറ്റുള്ളവയ്ക്ക് പത്ത് ശതമാനവുമാണ് വർധന സാധ്യത. ബിയറിന്റെ വിലയിലും വർധനവുണ്ടാകും.

വരുമാന ഇടിവ്

വരുമാന ഇടിവ്

കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിൽ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതിന് പരിഹാരമായാണ് മദ്യത്തിന് സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ മദ്യത്തിന് രണ്ട് ശതമാനം നികുതി വർധിപ്പിച്ചിരുന്നു. നാളെ നടക്കുന്ന മന്ത്രസഭാ യോ​ഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

ഡ്യൂട്ടി ഫ്രീ മദ്യത്തിന് പിടിവീഴും; ഒരു കുപ്പിയായി പരിമിതപ്പെടുത്താൻ നീക്കംഡ്യൂട്ടി ഫ്രീ മദ്യത്തിന് പിടിവീഴും; ഒരു കുപ്പിയായി പരിമിതപ്പെടുത്താൻ നീക്കം

English summary

Cess on liquor may increase in kerela tomorrow | കേരളത്തിൽ മദ്യത്തിന് വില കൂടും; 50 രൂപ വരെ വില കൂടാൻ സാധ്യത, തീരുമാനം നാളെ

Decision on liquor tax in Kerala will be taken up in cabinet tomorrow. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X