കുത്തക നിരോധന നിയമം ലംഘിച്ചു: ആലിബാബക്ക് 2.78 ബില്യൺ ഡോളർ പിഴ വിധിച്ച് ചൈന

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജിങ്: ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആലിബാബ കമ്പനിക്ക് വന്‍ പിഴ ചുമത്തി ചൈനീസ് സര്‍ക്കാര്‍. കുത്തക വിരുദ്ധ നിയമ ലംഘിച്ചെന്ന് കുറ്റം ചുമത്തി 18.2 ബില്യൺ യുവാൻ (2.78 ബില്യൺ ഡോളർ) പിഴയാണ് കമ്പനിയില്‍ നിന്നും ചൈനീസ് സര്‍ക്കാര്‍ ഈടാക്കിയത്. കേസില്‍ ഡിസംബറിൽ ആരംഭിച്ച അന്വേഷണം അവസാനിപ്പിച്ച ശേഷമാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ പിഴ ചുമത്തിയെന്നാണ് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. അലിബാബയുടെ 2019 ലെ 455.7 ബില്യൺ യുവാൻ വിൽപ്പനയുടെ നാല് ശതമാനമാണ് നിലവില്‍ ഈടാക്കാന്‍ വിധിച്ച പിഴത്തുക. കഴിഞ്ഞ ഒക്‌ടോബർ മുതൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധനയുടെ കീഴിലാണ് ആലിബാബ. ഴിഞ്ഞ ഡിസംബറില്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റഗുലേഷന്‍ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കുത്തക നിരോധന നിയമം ലംഘിച്ചു: ആലിബാബക്ക് 2.78 ബില്യൺ ഡോളർ പിഴ വിധിച്ച് ചൈന

2015 മുതല്‍ മറ്റ് കമ്പനികളുടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ ആലിബാബ തടയുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാ ചൈനീസ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്. അതേസമയം സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നുവെന്നായിരുന്നു ആലിബാബയുടെ പ്രതികരണം. അലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മായുടെ തിരോധാനം അടുത്തിടെ വലിയ വാര്‍ത്താ പ്രധാനം നേടിയിരുന്നു. 2020 ഒക്ടോബറില്‍ അപ്രതക്ഷ്യനായ ജാക്ക് മാ ഡിസംബര്‍ മാസത്തിലായിരുന്നു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടെത്. തുടര്‍ന്നും അദ്ദേഹം പൊതുവേദികളില്‍ സജീവമായിരുന്നില്ല.

99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കും; വായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കും; വായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്

English summary

China fines Alibaba $ 2.78 billion for violating anti-monopoly law

China fines Alibaba $ 2.78 billion for violating anti-monopoly law
Story first published: Saturday, April 10, 2021, 19:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X