ഐടി സേവനദാതാക്കളായ കോഗ്നിസെന്റ്, തങ്ങളുടെ പ്രധാന ലെഗസി ബിസിനസിലെ ചെലവ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കോഗ്നിസെന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന ബെര്‍ണ്‍സ്റ്റൈന്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ച കാരെന് മാക്ലൊഗിന്, എതിരാളികളായ ടിസിഎസ് നന്നായി ചെലവ് കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത് കോഗ്നിസെന്റിന് അനുകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞു.
ആ ബിസിനസ് പക്വത പ്രാപിച്ചതിനാല്‍, അഞ്ചോ പത്തോ വര്‍ഷം മുമ്പ് ചെയ്തതിനെക്കാള്‍ കുറഞ്ഞ നിക്ഷേപം ആവശ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും കാരെന് വ്യക്തമാക്കി. 'ബിസിനസിന്റെ അത്തരം ഭാഗത്തെ ചെലവ് ഘടനയെക്കുറിച്ച് എങ്ങനെ ചിന്തിക്കും എന്നതാണ് ഞങ്ങള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഞങ്ങള്‍ എപ്പോഴെങ്കില്‍ ടിസിഎസിന്റെ നിലവാരത്തിലെത്തുമെന്ന് എനിക്ക് ഉറപ്പില്ല. അവര്‍ മേഖലയില്‍ ശ്രദ്ധേയമായ ജോലിയാണ് ചെയ്യുന്നത്. ഒപ്പം മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,' കാരെന് പറയുന്നു.

ടിസിഎസില്‍ നാലാം പാദത്തിന്റെ അവസാന പാദത്തില്‍ 92,322 കോടി രൂപയാണ് വരുമാനച്ചെലവ്. രാജ്യത്തെ മികച്ച സോഫ്റ്റ്വെയര് സേവനദാതാക്കള്‍ക്ക് 4,48,464 ജീവനക്കാരുണ്ട്. വരുമാനച്ചെലവ് എന്നത് കമ്പനിയുടെ സേവനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചെലവിനെ സൂചിപ്പിക്കുന്നു. കമ്പനിയിലെ ശമ്പളം, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍, സബ് കോണ്ട്രാക്ടിംഗ് ഉപകരണച്ചെലവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഗ്നിസെന്റിന്, 2019 ഡിസംബര്‍ അവസാനിച്ച നാലാം പാദത്തില്‍ 80,359 കോടി രൂപ വരുമാനമുണ്ടായിരുന്നു. കമ്പനിയില്‍ 2,92,500 പേര് ജോലി ചെയ്യുന്നുണ്ട്. ഒരു സന്നദ്ധ വിഭജന പദ്ധതിയും വര്‍ഷാവസാനത്തോടെ ആസൂത്രിതമായ തൊഴില്‍ വെട്ടിക്കുറവുകളും ഉള്‍പ്പടെയുളള ചെലവ് കുറയ്ക്കലിന് കോഗ്നിസെന്റ് പ്രവര്‍ത്തിക്കുന്നു. പ്രോഗ്രാമിലൂടെ സജീവ പ്രോജക്ടുകളിലില്ലാത്ത ജീവനക്കാരെ കമ്പനി ഒഴിവാക്കുകയാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ സീനിയര്‍ എക്സിക്യൂട്ടിവ് തലത്തില്‍ കമ്പനി നിരവധി അനിയന്ത്രിതമായ എക്സിറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ 7,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി സൂചിപ്പിച്ചു. ഓഫ്ഷോറിലെ എന്‍ട്രി ലെവല്‍ ഡിജിറ്റല്‍ വിദഗ്ധരായ എക്സിക്യൂട്ടിവുകളെ കൂടുതല്‍ നിയമിക്കുന്നത് കമ്പനിയെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. എന്നിരുന്നാലും, ക്ലയന്റ് മുന്‍ഗണനകള്‍ നേടാന്‍ ഇത് ബുദ്ധിമുട്ടാണ്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications