പ്രതിസന്ധി രൂക്ഷം; മൂന്ന് മാസത്തിനുള്ളില്‍ 9,000 ജീവനക്കാരെ പിരിച്ചുവിട്ട് കോഗ്‌നിസെന്റ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെലവ് കുറയ്ക്കുന്നതിനും വളര്‍ച്ചയ്ക്കായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ തന്ത്രത്തിന്റെയും ഭാഗമായി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 9,000 -ത്തിലധികം ജീവനക്കാരെ കോഗ്‌നിസെന്റ് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 2020 ജൂണ്‍ പാദം അവസാനിച്ചപ്പോള്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 2,81,200 ആണ്. എന്നാല്‍, ഇതിന് തൊട്ടുമുമ്പുള്ള പാദത്തില്‍ ഇത് 2,91,700 ആയിരുന്നു, അതായത് 10,500 ജീവനക്കാരുടെ കുറവ്.

 

കമ്പനിയ്ക്ക് 24 ശതമാനത്തിന്റെ ത്രൈമാസ വാര്‍ഷിക അട്രിഷനും 11 ശതമാനത്തിന്റെ ത്രൈമാസ വാര്‍ഷിക വോളണ്ടറി അട്രിഷനുമുണ്ട്. എന്‍വലപ്പ് കണക്കുകൂട്ടലുകളുടെ പിന്നില്‍ കാണിക്കുന്ന കമ്പനി ഒരു പാദത്തില്‍ 9,000 -ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കാമെന്നാണ്. ഉയര്‍ന്ന തലത്തിലുള്ള എക്‌സിറ്റുകള്‍ക്കിടയിലും വളര്‍ച്ച തിരികെ കൊണ്ടുവരുന്നതിനുള്ള പാടുപെടലാണ് ഇതിന് കാരണം. കുറഞ്ഞ ജീവനക്കാരും പ്രകടനവുമായി ബന്ധപ്പെട്ട പിരിച്ചുവിടലുകളും കാരണം ബോര്‍ഡിലുടനീളമുള്ള മികച്ച സോഫ്റ്റവെയര്‍ മേജര്‍മാരുടെ ഹെഡ് കൗണ്ട് തുടര്‍ച്ചയായി കുറഞ്ഞുവെന്ന് ഉറപ്പാണ്.

 
പ്രതിസന്ധി രൂക്ഷം; മൂന്ന് മാസത്തിനുള്ളില്‍ 9,000 ജീവനക്കാരെ പിരിച്ചുവിട്ട് കോഗ്‌നിസെന്റ്‌

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ടിസിഎസിന്റെ ജീവനക്കാരുടെ എണ്ണം 4786 ആയി കുറഞ്ഞു. ഇന്‍ഫോസിസ് 3,138, എച്ച്‌സിഎല്‍ ടെക് 136, വിപ്രോ 1,082, ടെക് മഹീന്ദ്ര 1,820 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. ഈ അഞ്ച് സോഫ്റ്റവെയര്‍ സ്ഥാപനങ്ങളില്‍ നിന്ന് ആകെ പുറത്തുപോയത് 10,962 പേര്‍ ആണെങ്കില്‍, കോഗ്‌നിസെന്റില്‍ നിന്ന് മാത്രം ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ എണ്ണം 10,500 ആണ്.

സമാനമായ സോഫ്റ്റവെയര്‍ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഗ്‌നിസെന്റ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തില്‍ നടത്തിയ വെട്ടിക്കുറവ് വളരെ ആഴത്തിലുള്ളതാണ്. ജൂണ്‍ അവസാനിച്ച പാദത്തില്‍ 4 ബില്യണ്‍ ഡോളറാണ് കോഗ്‌നിസെന്റിന്റെ വരുമാനം, അതായത് വരുമാനത്തില്‍ 3.4 ശതമാനം ഇടിവ്. കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 11.7 ശതമാനമായിരുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കാമെന്നാണ് അനുമാനിക്കുന്നത്.

ഡിമാന്‍ഡിലെ കുറവ്, റാന്‍സംവെയര്‍ ഇംപാക്റ്റ്, കൊവിഡ് 19 അനുബന്ധ ചെലവുകള്‍, വീട്ടിലിരുന്നുള്ള ജോലി എന്ന സംവിധാനത്തിലേക്കുള്ള മാറ്റം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ കമ്പനിയെ സ്വാധീനിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ കമ്പനി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പുനരാരംഭിച്ചു. കമ്പനിയുടെ മുഴുവന്‍ വര്‍ഷ വളര്‍ച്ച 16.4 മുതല്‍ 16.7 ബില്യണ്‍ ഡോളര്‍ വരെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more about: cognizant
English summary

cognizant laid off 9000 more staffs during april june quarter | പ്രതിസന്ധി രൂക്ഷം; മൂന്ന് മാസത്തിനുള്ളില്‍ 9,000 ജീവനക്കാരെ പിരിച്ചുവിട്ട് കോഗ്‌നിസെന്റ്‌

cognizant laid off 9000 more staffs during april june quarter
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X