ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കമ്പനികള്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് കമ്പനീസ് ആക്ടില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഭേഗദതികള്‍ വരുത്തി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനികള്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് കമ്പനീസ് ആക്ടില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഭേഗദതികള്‍ വരുത്തി. ഒപ്പം കോര്‍പ്പറേറ്റ് സോഷ്യല്‍ റെണ്‍സ്‌പോസബിലിറ്റി (സിഎസ്ആര്‍), ബിനാമി ആസ്തി ഇടപാടുകള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ചും ഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇവയും ഓരോ കമ്പനികളുടേയും സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തണം.

ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍

2013ലെ കമ്പനീസ് ആക്ടിലെ ഷെഡ്യൂള്‍ 3ല്‍ ഭേദഗതികള്‍ വരുത്തിയതിലൂടെയാണ് വെളിപ്പെടുത്തേണ്ടുന്ന അധിക വിവരങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനൊപ്പം ഓഡിറ്റ് റിപ്പോര്‍ട്ട് കൂടുതല്‍ വ്യക്തതയുള്ളതാക്കുന്നതിനും പുതിയ ഭേദഗതികള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. ഇനി മുന്‍കൂര്‍ അടവുകള്‍, വായ്പ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഓരോ മാസവും ഓഡിറ്റ് ട്രയല്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഉപയോഗിക്കേണ്ടതുണ്ട്.

കമ്പനിയുടെ ഇന്‍സോള്‍വന്‍സി സംബന്ധിച്ച റിപ്പോര്‍ട്ടുകളും ആകെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളും ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പില്‍ വരും.

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയെ സമബന്ധിച്ചും കമ്പനി കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ സിഎസ്ആര്‍ ചിലവുകള്‍ ഡയറക്ടേഴ്‌സ് റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു. ഇനി മുതല്‍ കമ്പനി അത് സാമ്പത്തിക റിപ്പോര്‍ട്ടകളില്‍ ഉള്‍പ്പെടുത്തണം.

വണ്‍ ടൈം സെറ്റില്‍മെന്റിന്റെ സമയത്ത് നടത്തിയ ആസ്തികളുടെ മൂല്യ നിര്‍ണയവും ബാങ്കുകളില്‍ നിന്നോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുക്കുമ്പോള്‍ കണക്കാക്കിയ മൂല്യവും കമ്പനി റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തണം. അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം.

പ്രഖ്യാപിച്ച ഓഹരി വിഹിതം എത്രയെന്നും കമ്പനികള്‍ ഇനി വെളിപ്പെടുത്തേണ്ടതുണ്ട്.

Read more about: investments
English summary

companies should disclose deposits in crypto currency if any

companies should disclose deposits in crypto currency if any
Story first published: Monday, March 29, 2021, 13:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X