സ്മാര്‍ട്ട് ഫോണുകളുടെ ഘടക നിര്‍മ്മാണം; ടാറ്റ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ 5000 കോടി നിക്ഷേപിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനായി ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പ്ലാന്റ് ഒരുക്കാന്‍ ടാറ്റ ഗ്രൂപ്പ് 5,000 കോടി രൂപ തമിഴ്‌നാട്ടില്‍ നിക്ഷേപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് വേണ്ടി തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ടാറ്റ ഇലട്രാണിക്‌സിനായി 500 ഏക്കര്‍ ഭൂമി കൈമാറിയതായി ബിസ്‌നസ് ലൈനിനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 
സ്മാര്‍ട്ട് ഫോണുകളുടെ ഘടക നിര്‍മ്മാണം; ടാറ്റ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ 5000 കോടി നിക്ഷേപിക്കും

ഹോസൂറിലാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ വിദഗ്ദ ഉപദേശം ടാറ്റയുടെ തന്നെ സ്ഥാപനമായ ടൈറ്റാന്‍ എഞ്ചിനിയറിംഗ് ആന്‍ഡ് ഓട്ടോമെഷന്‍ ആയിരിക്കും നല്‍കുക. അതേസമയം, തോത് അനുസരിച്ച് നിക്ഷേപം പിന്നീട് 8000 കോടിവരെ ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മണികണ്‍ട്രോള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

പുറത്തുവരുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തിന്റെ ഭൂമി പൂജ ഒക്ടോബര്‍ 27ന് നടന്നെന്നാണ് പറയുന്നത്. നിര്‍മാണ പ്ലാന്റില്‍ 2021 ഒക്ടോബറോടെ 18,000 ജീവനക്കാരുണ്ടാകും, ഇവരില്‍ 90 ശതമാനം പേരും സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ ഇതിനകം തന്നെ ഐഫോണ്‍ 11 നിര്‍മ്മാണത്തിന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരിലെ ഒരു പ്ലാന്റ് ആരംഭിച്ചിരുന്നു. അതേസമയം, ടാറ്റയുമായി ബന്ധപ്പെട്ട കാര്യം ആപ്പിള്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികള്‍ പ്രതികരിച്ച റിപ്പോര്‍ട്ടൊന്നും പുറത്തുവന്നിട്ടില്ല.

കൊവിഡ് കാലത്തും ആഭ്യന്തര അവധിക്കാല യാത്രകളിൽ വർദ്ധനവ്, യാത്രകൾ ഒഴിവാക്കിയവർ ചെയ്യുന്നതെന്ത്​​?

ബിഗ് ബാസ്കറ്റിൽ കണ്ണുവെച്ച് ടാറ്റ; ലക്ഷ്യം ഓൺലൈൻ പലചരക്ക് വിപണിയോ?

'വര്‍ക്ക് ഫ്രം ഹോം' രക്ഷിച്ചു, സെപ്തംബര്‍ പാദം നഷ്ടം വെട്ടിക്കുറച്ച് ഭാരതി എയര്‍ടെല്‍

English summary

Component manufacturing of smart phones; Tata Group to invest Rs 5,000 crore in Tamil Nadu

Component manufacturing of smart phones; Tata Group to invest Rs 5,000 crore in Tamil Nadu
Story first published: Wednesday, October 28, 2020, 20:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X