ദില്ലി; ഗൂഗിളിനോട് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. പത്രങ്ങളുടെ ഉള്ളടക്കത്തിന്റെ ഉപയോഗത്തിന് സമഗ്രമായി നഷ്ടപരിഹാരം നൽകണമെന്നും അതിന്റെ പരസ്യ വരുമാനത്തിന്റെ വിശദാംശങ്ങൾ പങ്കിടണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി വ്യാഴാഴ്ച ഗൂഗിളിന് കത്തയച്ചത്.
പരസ്യ വരുമാനത്തിന്റെ പ്രസാധക വിഹിതം ഗൂഗിൾ 85 ശതമാനമായി ഉയർത്തണമെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ സഞ്ജയ് ഗുപ്തയ്ക്ക് അയച്ച കത്തിൽ ഐഎൻഎസ് പ്രസിഡന്റ് എൽ ആദിമൂലം ആവശ്യപ്പെട്ടു. ഈയിടെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഗൂഗിളും ഫേയ്സ്ബുക്കും മാധ്യമസ്ഥാപനങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്കണമെന്ന് നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി കത്ത് അയച്ചത്.
സമഗ്രമായി വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളാണ് ഗൂഗിളിന് ഇന്ത്യയില്‍ ആധികാരികത നല്കുന്നതെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. പബ്ലിഷര്‍മാര്‍ക്കുള്ള പരസ്യ വരുമാനം 85 ശതമാനമായി ഉയര്‍ത്തണമെന്നും ഗൂഗിൾ പ്രസാധകർക്ക് നൽകുന്ന വരുമാന റിപ്പോർട്ടുകളിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തണമെന്നും സൊസൈറ്റി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സ്ഥിതിയില്‍ ഗൂഗിള്‍ പരസ്യ വരുമാനത്തിന്റെ എത്ര ശതമാനമാണ് പബ്ലിഷര്‍ക്ക് നല്കുന്നത് എന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രസാധകരെനന് നിലയില്‍ എല്ലാ മാസവും തങ്ങള്‍ക്ക് നിശ്ചിത തുക ലഭിക്കും. എന്നാല്‍ ഇത് എത്ര ശതമാനമാണെന്നോ എന്താണ് ഇതിന്റെ അടിസ്ഥാനമെന്നോ അറിയില്ല എന്നും കത്തില്‍ പറയുന്നു. അടിസ്ഥാനപരമായി ഇത് ഞങ്ങളുടെ ഉള്ളടക്കമാണ്, മാത്രമല്ല അതിനാല്‍ കൂടുതല്‍ ലഭിക്കണമെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്.