കൊറോണ പ്രതിസന്ധി; 11,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങി ഡിസ്നി വേൾഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് 11,000 ൽ അധികം തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി വാൾട്ട് ഡിസ്നി വേൾഡ് പറഞ്ഞു. ഇതോടെ ഫ്ലോറിഡ റിസോർട്ടിൽ മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ട്ടപ്പെട്ടവരുടെ ആകെ എണ്ണം 18,000ത്തിലേയ്ക്ക് ഉയർന്നു. പാർട്ട് ടൈം ജോലി ചെയ്യുന്ന 11,350 യൂണിയൻ തൊഴിലാളികളെ ഈ വർഷം അവസാനത്തോടെ പിരിച്ചുവിടുമെന്ന് ഡിസ്നി വേൾഡ് വ്യാഴാഴ്ച പ്രാദേശിക നേതാക്കൾക്ക് അയച്ച കത്തിൽ പറഞ്ഞു.

 

ഫ്ലോറിഡയിലെ 6,400 നോൺയൂണിയൻ ഡിസ്നി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച ആദ്യം, 720 ഡിസ്നി വേൾഡ് അഭിനേതാക്കളെയും ഗായകരെയും ഫ്ലോറിഡ റിസോർട്ടിലെ തത്സമയ വിനോദ പരിപാടികൾ ഇല്ലാത്തതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്ന് ലേബർ യൂണിയൻ ആക്ടേഴ്സ് ഇക്വിറ്റി അസോസിയേഷൻ പറഞ്ഞു.

ഹുവാവേ ഇന്ത്യ വരുമാന ലക്ഷ്യം വെട്ടിക്കുറച്ചു, 70% വരെ ജീവനക്കാരെ പിരിച്ചുവിട്ടു

കൊറോണ പ്രതിസന്ധി; 11,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങി ഡിസ്നി വേൾഡ്

പകർച്ചവ്യാധി കാരണം കാലിഫോർണിയയിലെയും ഫ്ലോറിഡയിലെയും പാർക്ക് ഡിവിഷനിലെ 28,000 ജോലികൾ ഇല്ലാതാക്കാൻ വാൾട്ട് ഡിസ്നി കമ്പനി കഴിഞ്ഞ മാസം എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് പിരിച്ചുവിടലുകൾ. കൊറോണ വൈറസ് യുഎസിൽ വ്യാപിക്കാൻ തുടങ്ങിയതോടെ ഡിസ്നിയുടെ പാർക്കുകൾ അടച്ചിരുന്നു. ഫ്ലോറിഡ പാർക്കുകൾ ഈ വേനൽക്കാലത്ത് വീണ്ടും തുറന്നു. ഒരേ സമയത്തും എത്രപേർ പാർക്കുകളിൽ ഉണ്ടായിരിക്കാമെന്നതും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും സംബന്ധിച്ച കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കാലിഫോർണിയ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കാരണം കാലിഫോർണിയ പാർക്കുകൾ വീണ്ടും തുറന്നിട്ടില്ല.

ലോക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, മൂന്ന് മാസത്തേക്ക് പകുതി ശമ്പളം

English summary

Corona Crisis; Disney World Ready To Lay Off 11,000 People | കൊറോണ പ്രതിസന്ധി; 11,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങി ഡിസ്നി വേൾഡ്

Walt Disney World says it plans to lay off more than 11,000 workers in the wake of the corona virus pandemic. Read in malayalam.
Story first published: Saturday, October 31, 2020, 13:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X