വിമാനക്കമ്പനികള്‍ ദുരിതത്തിലെന്ന് അയാട്ട; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനീവ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ എയര്‍ലൈന്‍ വ്യവസായം വന്‍ ദുരിതത്തിലേക്ക് കൂപ്പ് കുത്തിയതായി ആഗോള വ്യോമയാന അസോസിയേഷന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര സഹായമൊന്നും ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതുവഴി 350 ബില്യണ്‍ ഡോളറിലധികം വരുമാന നഷ്ടമുണ്ടാകും. മൂന്ന് മാസത്തേക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വാര്‍ഷിക യാത്രക്കാരില്‍ നിന്നുമുള്ള വരുമാനത്തില്‍ ശരാശരി 252 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകുമെന്നും അയാട്ട അറിയിച്ചു.

2019ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം ഇടിവാണ് ഈ വര്‍ഷം ഉണ്ടാകുക. ലോകമെമ്പാടും യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് അയാട്ട പ്രവചിച്ച 113 ബില്യണ്‍ ഡോളറിന്റെ ഇരട്ടിയാണ് ഇത്. തങ്ങളുടെ വ്യവസായം ഇതുവരെയായി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത് എന്നും അയാട്ട മേധാവി അലക്‌സാണ്ടര്‍ ഡി ജൂനിയാക് പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിയോയില്‍ കണ്ണുനട്ട് ഫെയ്‌സ്ബുക്ക്; 10% ഓഹരികള്‍ വാങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്ജിയോയില്‍ കണ്ണുനട്ട് ഫെയ്‌സ്ബുക്ക്; 10% ഓഹരികള്‍ വാങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

വിമാനക്കമ്പനികള്‍ ദുരിതത്തിലെന്ന് അയാട്ട; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വിമാനക്കമ്പനികള്‍ പ്രതിസന്ധി മറികടക്കാന്‍ പോരാടുകയാണ്. ചരക്ക് നീക്കം മാറ്റി നിര്‍ത്തിയാല്‍ പല വിമാന കമ്പനികളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. എയര്‍ലൈനുകളെ സംബന്ധിച്ചിടത്തോളം കടുത്തൊരു ദുരിത കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. വ്യവസായം അടച്ചു പൂട്ടലിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം. തങ്ങള്‍ പ്രതിസന്ധിയിലാണെന്ന് കാര്യം തുറന്നു പറയുന്നതില്‍ അയാട്ടയ്ക്ക് നാണക്കേടൊന്നുമില്ല. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളെ രക്ഷപ്പെടുത്താനായി 200 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു.

ലോക്ക് ഡൌൺ: ഉപഭോഗം കുറഞ്ഞു, ഇന്ത്യയിൽ എൽഎൻജി ഇറക്കുമതിക്കാർ പ്രതിസന്ധിയിൽലോക്ക് ഡൌൺ: ഉപഭോഗം കുറഞ്ഞു, ഇന്ത്യയിൽ എൽഎൻജി ഇറക്കുമതിക്കാർ പ്രതിസന്ധിയിൽ

ചില സര്‍ക്കാരുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മുന്നിലാണെങ്കിലും പല കാര്യങ്ങളും ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്ക് പണമാണ് ആവശ്യമെന്ന് ജൂനിയാക്ക് തുറന്ന് പറയുന്നു. കോവിഡ് 19നെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തെ അയാട്ട പിന്തുണയ്ക്കുന്നു. ലോകമെമ്പാടുമായി 4 ലക്ഷം പേരെയാണ് വൈറസ് ബാധിച്ചത്. 17,000 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കാതെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയില്ല. 2.7 ദശലക്ഷം എയര്‍ലൈന്‍ തൊഴിലുകള്‍ അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary

വിമാനക്കമ്പനികള്‍ ദുരിതത്തിലെന്ന് അയാട്ട; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം | Coronavirus: iata says airlines are in trouble

Coronavirus: iata says airlines are in trouble
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X