കൊറോണ വൈറസ് ആഘാതം: എസ് ആൻഡ് പി ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 വ്യാപനത്തിന്റെ ഫലമായി ഏഷ്യാ പസഫിക് മേഖല മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ഭയന്ന് റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്‌സ് (എസ് ആന്റ് പി) 2020 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറച്ചു. മൂഡീസ്, ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ്) അടുത്തിടെ 2020 ലെ വളർച്ചാ പ്രവചനങ്ങൾ യഥാക്രമം 5.3 ശതമാനമായും 5.1 ശതമാനമായും കുറച്ചിരുന്നു.

യുഎസിലെയും യൂറോപ്പിലെയും ദുർബലമായ ഡിമാൻഡിൽ മേഖലയിലെ കുറച്ച് സമ്പദ്‌വ്യവസ്ഥകളെ ഒഴിവാക്കുന്നതിനാൽ ഏഷ്യയുടെ കയറ്റുമതിയിൽ സ്തംഭനമുണ്ടാകുമെന്നും എസ് ആന്റ് പി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ 2.8 ശതമാനവും 4.2 ശതമാനവും യുഎസിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഇറക്കുമതിയെ ആശ്രയിച്ചുള്ളതാണ്. ഇത് ചൈനയുടെ വിഹിതത്തേക്കാൾ വലുതാണ്. ഇത് ഇന്ത്യയുടെ ഡിമാൻഡ് മാന്ദ്യത്തെ കൂടുതൽ ദുർബലമാക്കുന്നു. വൈറസ് പകരുന്നത് പ്രധാന അനിശ്ചിതത്വങ്ങളിലൊന്നാണെന്നും എസ് ആന്റ് പി വ്യക്തമാക്കി.

കൊറോണ വൈറസ് ആഘാതം: എസ് ആൻഡ് പി ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചു

റേറ്റിംഗ് ഏജൻസി 2020 ലെ ചൈനയുടെ വളർച്ചാ പ്രവചനം 4.8 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറച്ചിട്ടുണ്ട്. ചൈനയുടെ സമ്പദ്‌വ്യവസ്ഥ ആദ്യ പാദത്തിൽ 10 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും എസ് ആൻഡ് പി അറിയിച്ചു. നിലവിലെ സ്ഥിതിയിൽ നിന്നുള്ള വീണ്ടെടുക്കൽ സമയം, വൈറസ് വ്യാപനത്തെ ആശ്രയിച്ചിരിക്കുമെന്നും റേറ്റിംഗ് ഏജൻസി പറഞ്ഞു. രണ്ടാം പാദത്തിൽ വലിയ പുരോഗതി കൈവരിച്ചാലും, പല കമ്പനികൾക്കും വേഗത്തിൽ നിക്ഷേപം പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് എസ് ആൻഡ് പിയുടെ വിലയിരുത്തൽ.

ആവശ്യകത വർദ്ധിക്കുമെങ്കിലും പ്രതിസന്ധി എത്രത്തോളം നീണ്ടുപോകുന്നുവോ അത്രത്തോളം വളർച്ച ദുർബലമാകുമെന്നും എസ് ആൻഡ് പി കൂട്ടിച്ചേർത്തു. ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ, ആഗോളതലത്തിൽ ഏകദേശം 200,000 പേരെ ഈ വൈറസ് ബാധിച്ചു, മരണസംഖ്യ 7,948 ആയി. ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 147 ൽ എത്തി, മരണസംഖ്യ മൂന്നായി. ലോകമെമ്പാടുമുള്ള ഗവൺമെന്റുകളും സെൻ‌ട്രൽ ബാങ്കുകളും സാമ്പത്തിക തകർച്ചയുടെ ആഘാതം ലഘൂകരിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചു തുടങ്ങി. ആഗോള വിപണികളും വൻ തകർച്ചയിലാണ്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്

English summary

Coronavirus impact: S&P slashes india's growth rate to 5.2% കൊറോണ വൈറസ് ആഘാതം: എസ് ആന്റ് പി ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.2 ശതമാനമായി കുറച്ചു

Rating agency Standard & Poor's (S&P) has slashed India's growth rate from 5.7 per cent to 5.2 per cent in 2020, fearing that the Asia Pacific region may experience a recession as a result of the Covid-19 expansion. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X