കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പണി കിട്ടിയിരിക്കുന്നത് ആഗോള ജനപ്രിയ ബിയർ ബ്രാൻഡായ കൊറോണ ബിയറിനാണ്. ബ്ലൂംബെർഗിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കൊറോണ വൈറസിനെക്കുറിച്ച് നെറ്റിൽ തിരയാൻ എത്തിയവർ കൂടുതലും തിരഞ്ഞത് കൊറോണ ബിയറിനെക്കുറിച്ചാണ്. മാത്രമല്ല ബിയറിന്റെ വിൽപ്പനയെയും വൈറസ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്.
ഗൂഗിൾ ട്രെൻഡ്
കൊറോണ എന്ന പേര് ജനപ്രിയമായ ഒരു ബിയറിന്‍റെ പേരാണ് എന്നതാണ്. കൊറോണ വൈറസും കൊറോണ ബിയറും തമ്മിൽ ഒരു ബന്ധവുമില്ലെങ്കിലും ഇന്ത്യക്കാർ ഭൂരിപക്ഷവും തിരഞ്ഞത് 'കൊറോണ ബിയറി'നെയാണ്. 'Coronavirus beer', 'Corona virus beer' and 'Virus corona beer' എന്നിവയാണ് ഗൂഗിളിൽ ട്രെൻഡിംഗായ സേർച്ചുകൾ.
നഷ്ടം
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം യുഗോവ് പിഎൽസിയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് യുഎസിലെ ആളുകൾക്കിടയിൽ കൊറോണ ബിയറിന്റെ വാങ്ങൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. അണുബാധ വ്യാപിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൊറോണ ബിയറിന് നഷ്ടം കൂടുതൽ രൂക്ഷമായി. കൊറോണ നിർമാതാക്കളായ കോൺസ്റ്റെലേഷൻ ബ്രാൻഡ്‌സ് ഇൻകോർപ്പറേറ്റ് ഓഹരികൾ ഈ ആഴ്ച ന്യൂയോർക്കിൽ എട്ട് ശതമാനം ഇടിഞ്ഞുവെന്നും ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു.
പേര് വന്നത് എങ്ങനെ
റിപ്പോർട്ട് അനുസരിച്ച്, സൂര്യന്റെ കൊറോണയിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞതും വൈറസുമായി യാതൊരു ബന്ധവുമില്ലാത്ത കൊറോണ യുഎസിലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ ബിയറാണെന്ന് യൂഗോവ് റാങ്കിംഗ് പറയുന്നു. ഗിന്നസ് ബിയറാണ് ഒന്നാമത്. രണ്ടാം സ്ഥാനം ഹൈനെകെനാണ്.
കൊറോണ വൈറസ്
നിലവിൽ ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,744 ആയി ഉയർന്നു. 78,497 കേസുകൾ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രണത്തിലാകുമെന്ന് ചൈനീസ് ആരോഗ്യ നിരീക്ഷകർ പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications