കൊവിഡ് പ്രതിസന്ധി: വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഒരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടും ദിനംപ്രതി പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധികളെ നേരിടാൻ ആപ്പിൾ സിഇഒ ടിം കുക്ക്, അലിബാബ സ്ഥാപകൻ ജാക്ക് മാ, ടെസ്ല സിഇഒ എലോൺ മസ്ക് എന്നിവരുൾപ്പെടെയുള്ള ടെക് എക്സിക്യൂട്ടീവുകൾ മുൻ‌നിര സംഘടനകളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുമെന്ന് ഇതിനകം പ്രതിജ്ഞ ചെയ്തു കഴിഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ആനന്ദ് മഹീന്ദ്രയും ഈ ശൃംഖലയുടെ ഭാഗമാകാൻ തീരുമാനിച്ചിരിക്കുകയാണ്.

വൈറസ് ബാധയെ നേരിടുന്നതിനായി മഹീന്ദ്ര ഗ്രൂപ്പ് വെന്റിലേറ്ററുകൾ നിർമ്മിക്കുമെന്നും മഹീന്ദ്ര റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറാണെന്നും വിവിധ ട്വീറ്റുകളിലൂടെ ആനന്ദ് മഹീന്ദ്ര അറിയിച്ചു. മഹീന്ദ്ര ഗ്രൂപ്പിലെ തങ്ങളുടെ ഉൽ‌പാദന സൌകര്യങ്ങൾ എങ്ങനെ വെന്റിലേറ്ററുകളാക്കാമെന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ സൗകര്യങ്ങളാക്കി മാറ്റാനും തയ്യാറാണെന്ന് അദ്ദേഹം ട്വീറ്ററിൽ എഴുതി.

ജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെജനത കര്‍ഫ്യൂ മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വരെ; കൊവിഡിനെ വിവിധ രാജ്യങ്ങള്‍ നേരിടുന്നത് ഇങ്ങനെ

കൊവിഡ് പ്രതിസന്ധി: വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഒരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നേരിടാൻ താൽക്കാലിക ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഇന്ത്യൻ സർക്കാരിനെയും സൈന്യത്തെയും സഹായിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ പൊട്ടിത്തെറിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ചെറുകിട ബിസിനസുകാരെയും സ്വയംതൊഴിലാളികളെയും സഹായിക്കുന്നതിനായി ഒരു ഫണ്ട് സൃഷ്ടിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് സിഇഒ പറഞ്ഞു. എന്റെ ശമ്പളത്തിന്റെ 100% ഞാൻ ഇതിലേക്ക് സംഭാവന ചെയ്യും അടുത്ത കുറച്ച് മാസങ്ങളിൽ ഇതിൽ കൂടുതൽ നൽകുമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

യുഎസിലെ ആരോഗ്യ പരിപാലന വിദഗ്ധർക്ക് ലക്ഷക്കണക്കിന് മാസ്കുകൾ സംഭാവന ചെയ്യാമെന്ന് ടിം കുക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മാലിദ്വീപ്, മംഗോളിയ, മ്യാൻമർ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങി 10 രാജ്യങ്ങൾക്ക് അടിയന്തര വൈദ്യസഹായം നൽകുമെന്ന് അലിബാബ സ്ഥാപകൻ അറിയിച്ചിരുന്നു. 1.8 ദശലക്ഷം മാസ്കുകൾ, 210,000 ടെസ്റ്റ് കിറ്റുകൾ, 36,000 പ്രൊട്ടക്റ്റീവ് സ്യൂട്ടുകൾ, വെന്റിലേറ്ററുകൾ, തെർമോമീറ്ററുകൾ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.

കാര്‍ വില്‍പന റെക്കോഡ് താഴ്ചയില്‍; പ്രമുഖ കമ്പനികള്‍ നിര്‍മാണം നിര്‍ത്തികാര്‍ വില്‍പന റെക്കോഡ് താഴ്ചയില്‍; പ്രമുഖ കമ്പനികള്‍ നിര്‍മാണം നിര്‍ത്തി

English summary

Coronavirus: Mahindra group to manufacture ventilators | കൊവിഡ് പ്രതിസന്ധി: വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഒരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്

In a tweet, Anand Mahindra said that Mahindra Group is building ventilators to deal with the virus. Read in malayalam.
Story first published: Sunday, March 22, 2020, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X