കൊവിഡ് -19 പ്രതിസന്ധി: ബ്രിട്ടീഷ് എയർവേയ്‌സ് 12,000 ജോലികൾ വെട്ടിക്കുറച്ചേക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി ലോകത്തെ തന്നെ പിടിമുറുക്കിയതിനെ തുടർന്ന് പുന:സംഘടന പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് എയർവേയ്‌സ് 12,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇത് ബ്രിട്ടീഷ് എയർവെയ്‌സിലെ മിക്ക ജീവനക്കാരെയും ബാധിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെ എണ്ണം 2019ലെ നിലയിലേയ്ക്ക് എത്താൻ വർഷങ്ങളെടുക്കുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

കമ്പനിയുടെ പ്രവർത്തന ഫലം 535 ദശലക്ഷം യൂറോ നഷ്ടത്തിലാണ്. കഴിഞ്ഞ വർഷത്തെ 135 ദശലക്ഷം ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പാദം മോശമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലെ യാത്രക്കാരുടെ ശേഷി 94 ശതമാനം കുറഞ്ഞതായും കമ്പനി അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഡിമാൻഡ് കുറഞ്ഞതോടെ ബ്രിട്ടീഷ് എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അലക്സ് ക്രൂസ് കഴിഞ്ഞ മാസം വിമാനക്കമ്പനിയ്ക്കുണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

വിമാനക്കമ്പനികൾ ബുക്കിംഗ് പുനരാരംഭിച്ചു, സ്പൈസ്ജെറ്റ് മെയ് 16 മുതൽ, ഇൻഡിഗോ ജൂൺ 1 മുതൽവിമാനക്കമ്പനികൾ ബുക്കിംഗ് പുനരാരംഭിച്ചു, സ്പൈസ്ജെറ്റ് മെയ് 16 മുതൽ, ഇൻഡിഗോ ജൂൺ 1 മുതൽ

കൊവിഡ് -19 പ്രതിസന്ധി: ബ്രിട്ടീഷ് എയർവേയ്‌സ് 12,000 ജോലികൾ വെട്ടിക്കുറച്ചേക്കും

അവശ്യ യാത്രകൾക്കും വിദേശങ്ങളിൽ ഒറ്റപ്പെട്ടു പോയ വിനോദ സഞ്ചാരികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും മാത്രമായി വിമാനങ്ങൾ കഴിഞ്ഞ മാസങ്ങളിൽ സർവ്വീസ് നടത്തിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 110 ബ്രിട്ടീഷ് പൗരന്മാരുമായി ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനം ഏപ്രില്‍ 15ന്‌ വൈകിട്ട് 7.30ന് ബ്രിട്ടനിലേക്ക് യാത്ര തിരിച്ചിരുന്നു. ആദ്യമായാണ് ബ്രിട്ടന്റെ വിമാനം കേരളത്തിലെ വിമാനത്താവളത്തിലെത്തിയത്.

കമ്പനിയുടെ വിശദമായ ആദ്യ പാദ ഫലങ്ങൾ മെയ് 7 ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി-ഫെബ്രുവരി പ്രവർത്തന ഫലം 2019 ലെ ആ കാലഘട്ടത്തിന് സമാനമാണെന്നും, ജനുവരി അവസാനം മുതൽ ചൈനയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടും വൈറസ് ബാധിച്ചതായി കമ്പനി വ്യക്തമാക്കി. രണ്ടാം പാദത്തിലെ പ്രവർത്തന നഷ്ടം ആദ്യ പാദത്തേക്കാൾ മോശമാകുമെന്നാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്റ്റീഫൻ ഗണ്ണിംഗ് പ്രസ്താവനയിൽ പറഞ്ഞു. ലോക്ക്ഡൌണിനെ തുടർന്ന് ഇന്ത്യൻ വിമാന കമ്പനികളും കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 

വിമാന സർവ്വീസുകൾ ഇനി എന്ന് ആരംഭിക്കും? ലോക്ക്ഡൌണിന് ശേഷം അടിമുടി മാറ്റം  

English summary

Covid-19 crisis: British Airways may cut 12,000 jobs | കൊവിഡ് -19 പ്രതിസന്ധി: ബ്രിട്ടീഷ് എയർവേയ്‌സ് 12,000 ജോലികൾ വെട്ടിക്കുറച്ചേക്കും

British Airways has announced it will cut 12,000 jobs as part of a reorganization plan following the global outbreak of the Corona virus. Read in malayalam.
Story first published: Sunday, May 3, 2020, 17:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X