കൊവിഡ് പ്രതിസന്ധി: ഇന്ത്യൻ വ്യോമയാന മേഖലയിൽ 29 ലക്ഷം തൊഴിലുകൾ നഷ്ടപ്പെടാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി ഇന്ത്യൻ വ്യോമയാന, അനുബന്ധ വ്യവസായങ്ങളിലെ 29 ലക്ഷത്തിലധികം ജോലികളെ ബാധിക്കുമെന്ന് ആഗോള വ്യോമയാന അസോസിയേഷന്‍ അയാട്ട അറിയിച്ചു. കൊറോണ വൈറസ് അണുബാധ തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്തതിനാൽ മെയ് 3 വരെ രാജ്യത്ത് വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. മഹാമാരിയെ തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൌൺ സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

 

ബാധിക്കുന്ന മേഖലകൾ

ബാധിക്കുന്ന മേഖലകൾ

ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മേഖലകളാണ് വ്യോമയാനവും വിനോദസഞ്ചാരവും. ഏഷ്യ-പസഫിക് മേഖലയിലെ കൊവിഡ്19 പ്രതിസന്ധി ആഘാതം രാജ്യത്തിന്റെ സ്ഥിതി വഷളായതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) പറഞ്ഞു. രാജ്യത്തെ വ്യോമയാന മേഖലയിലെയും ആശ്രിത വ്യവസായങ്ങളിലെയും 29,32,900 തൊഴിലുകളെ മഹാമാരി ബാധിക്കുമെന്ന് ഇന്ത്യയെക്കുറിച്ച് അയാട്ട പറഞ്ഞു. യാത്രക്കാരുടെ എണ്ണം നിലവിൽ 47% കുറഞ്ഞു.

വരുമാനത്തിൽ ഇടിവ്

വരുമാനത്തിൽ ഇടിവ്

കൂടാതെ, ഇന്ത്യൻ വിപണിയിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ വരുമാനം ഏകദേശം 11.221 ബില്യൺ യുഎസ് ഡോളറാണ് (85,000 കോടിയിലധികം). 2019 നെ അപേക്ഷിച്ച് യാത്രക്കാരുടെ വരുമാനത്തിലുണ്ടായ ഇടിവിനെ ഇത് സൂചിപ്പിക്കുന്നു. 8.97 കോടിയിലധികം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 2019 ലെ മുഴുവൻ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2020 ലെ കാലയളവിലെ എല്ലാ കണക്കുകളും വളരെ പിന്നിലാണ്.

വിമാന കമ്പനികൾ

വിമാന കമ്പനികൾ

എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെ 290 ഓളം എയർലൈനുകളുടെ ഗ്രൂപ്പാണ് അയാട്ട. കൊവിഡ് -19 പ്രതിസന്ധി ആഗോള വിമാന യാത്രക്കാരുടെ വരുമാനം ഈ വർഷം 314 ബില്യൺ യുഎസ് ഡോളർ കുറയുമെന്ന് ഏപ്രിൽ 14 ന് അയാട്ട അറിയിച്ചിരുന്നു. ഇത് 2019 നെ അപേക്ഷിച്ച് 55% കുറവാണ്. ഏഷ്യ-പസഫിക് മേഖലയിലെ വിമാനക്കമ്പനികളുടെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2020 ൽ 113 ബില്യൺ യുഎസ് ഡോളറായി കുറയും.

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ

മൂന്ന് മാസത്തേക്ക് നീണ്ടുനിൽക്കുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ, ആഭ്യന്തര വിപണികളിലെ നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുമെന്ന് അയാട്ട വ്യക്തമാക്കി. വിമാന കമ്പനികളുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് കൊറിയ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ. നേരിട്ടുള്ള സാമ്പത്തിക സഹായം, വായ്പകൾ, വായ്പ ഗ്യാരണ്ടികൾ, കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിനുള്ള പിന്തുണ, എയർലൈൻസ് വ്യവസായത്തിന് നികുതി ഇളവ് എന്നിവ ഈ രാജ്യങ്ങൾ നൽകണമെന്ന് അയാട്ട ആവശ്യപ്പെട്ടു.

വിമാനക്കമ്പനികൾക്ക് പിന്തുണ

വിമാനക്കമ്പനികൾക്ക് പിന്തുണ

വിമാനക്കമ്പനികൾക്ക് പിന്തുണ നൽകിയില്ലെങ്കിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. കൊവിഡ് 19 പ്രതിസന്ധിയെ വിമാനക്കമ്പനികൾ അതിജീവിച്ചില്ലെങ്കിൽ പല മേഖലകളിലെയും ജോലികളെ ബാധിക്കും. യാത്രാ, ടൂറിസം മേഖലകളിലും ഇവ പ്രതിസന്ധികൾ സൃഷ്ടിക്കും. ഏഷ്യ-പസഫിക് മേഖലയിൽ 11.2 ദശലക്ഷം തൊഴിലുകൾ അപകടത്തിലാണ്. ഇതിൽ വ്യോമയാന വ്യവസായത്തെ ആശ്രയിച്ചുള്ള യാത്ര, ടൂറിസം എന്നീ മേഖലകളും ഉൾപ്പെടുന്നു.

English summary

COVID-19 crisis may hit 29 lakh jobs in aviation sector | കൊവിഡ് പ്രതിസന്ധി: ഇന്ത്യൻ വ്യോമയാന മേഖലയിൽ 29 ലക്ഷം തൊഴിലുകൾ നഷ്ടപ്പെടാൻ സാധ്യത

The global aviation association has announced that the coronavirus pandemic will affect more than 29 lakh jobs in the Indian aviation and related industries. Read in malayalam.
Story first published: Saturday, April 25, 2020, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X