കൊവിഡ് -19 മഹാമാരി ഭീതിയ്ക്കിടയിൽ മെഡിക്കൽ അത്യാഹിതങ്ങൾ നേരിടുന്നതിന് ശരിയായ സാമ്പത്തിക പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിനുള്ള ഉപഭോക്താക്കളുടെ പ്രവണത വർദ്ധിപ്പിച്ചു. ഇതനുസരിച്ച്, പൊതു ഇൻഷുറൻമാരുടെ ആരോഗ്യ ബിസിനസിലെ മൊത്തത്തിലുള്ള വളർച്ച ഓഗസ്റ്റിൽ 25 ശതമാനം വർദ്ധിച്ചു. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് വളർച്ച 12 ശതമാനമായി നിലനിർത്തി.
പുതിയ കോവിഡുമായി ബന്ധപ്പെട്ട പോളിസികളായ 'കൊറോണ കവച്', 'കൊറോണ രക്ഷക്' എന്നിവയ്ക്കുള്ള ആവശ്യം വർദ്ധിച്ചിരുന്നു. പുതുതായി ആരംഭിച്ച 'ആരോഗ്യ സഞ്ജ്‌വിനി' പദ്ധതികളും കൂടുതൽ ആളുകൾ തിരഞ്ഞെടുത്തു. ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിൽ, വൈദഗ്ദ്ധ്യം ഉള്ള സ്ഥാപനങ്ങളിൽ നിന്നും പോളിസികൾ എടുക്കാനാണ് ആളുകൾ താൽപ്പര്യപ്പെടുന്നത്. ഇതനുസരിച്ച്, ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ പ്രീമിയങ്ങളിൽ 39 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

റീട്ടെയിൽ ആരോഗ്യ ബിസിനസിൽ 51 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. സ്വകാര്യ ബിസിനസുകാർ ആരോഗ്യ ബിസിനസിൽ 16 ശതമാനം വളർച്ച നേടി (റീട്ടെയിൽ ആരോഗ്യത്തിൽ 40 ശതമാനം), പൊതുമേഖലാ സ്ഥാപനങ്ങൾ 21 ശതമാനം ഉയർന്നു. ടാറ്റ എഐജിയ്ക്ക് 66 ശതമാനം വളർച്ചയും ഇഫ്കോ ടോക്കിയോയുടെ 65 ശതമാനം വളർച്ചയും സ്വകാര്യ ഇൻഷുറൻസ് റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ചോള എംഎസ്, ഐസിഐസിഐ ലോംബാർഡ്, ബജാജ് ജനറൽ എന്നിവ യഥാക്രമം 62 ശതമാനം, 28 ശതമാനം, 35 ശതമാനം വളർച്ച എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
മൊത്തത്തിലുള്ള അടിസ്ഥാനത്തിൽ, ജനറൽ ഇൻഷുറൻസ് കമ്പനികൾ 2020 ഓഗസ്റ്റിൽ പ്രീമിയങ്ങളിൽ 10 ശതമാനം വളർച്ച (കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 7-8 ശതമാനം) കൈവരിച്ചു.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications