കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഗൂഗിൾ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷൻ അടുത്ത വർഷം ജൂൺ വരെ ആഗോളതലത്തിൽ വിപുലീകരിക്കുന്നു. ഇന്ത്യയിലും ഇത് ബാധമാണ്. ജീവനക്കാർക്ക് അയച്ച ഇമെയിലിൽ സുന്ദർ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാർക്ക് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനായി ഓഫീസിൽ എത്തേണ്ട ആവശ്യമില്ലാത്ത ജീവനക്കാർക്ക് 2021 ജൂൺ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് പിച്ചൈ വ്യക്തമാക്കി.
ഗൂഗിൾ ഇന്ത്യ
ഗൂഗിളിലെയും രക്ഷാകർതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കിലെയും 200,000 മുഴുവൻ സമയ, കരാർ ജീവനക്കാരെയും ഈ നീക്കം ബാധിക്കും.
ഇന്ത്യയിൽ കമ്പനിയ്ക്ക് അയ്യായിരത്തോളം ജീവനക്കാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലും ബെംഗളൂരുവിലും പ്രധാന സാന്നിധ്യമുള്ള ഗൂഗിളിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റൈസ് ചെയ്യുന്നതിനായി അടുത്ത 5 മുതൽ 7 വർഷത്തിനുള്ളിൽ 75,000 കോടി ഡോളർ (ഏകദേശം 10 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ തയ്യാറാണെന്ന് പിച്ചൈ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ആമസോൺ
മുൻകരുതൽ നടപടിയായി മറ്റ് മൾട്ടി നാഷണൽ കമ്പനികളും അവരുടെ വർക്ക് ഫ്രം ഹോം നയങ്ങൾ വിപുലീകരിക്കുന്നതിന് അനുസൃതമായാണ് ഗൂഗിളിന്റെയും വർക്ക് ഫ്രം ഹോം വിപുലീകരണം. ഉദാഹരണത്തിന്, പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ അടുത്തിടെ വീട്ടിൽ നിന്ന് ഫലപ്രദമായി ജോലി ചെയ്യാൻ കഴിയുന്ന ജീവനക്കാർക്ക് 2021 ജനുവരി 8 വരെ വർക്ക് ഫ്രം ഹോം കമ്പനി വാഗ്ദാനം ചെയ്തു.
ഡെൽ ടെക്നോളജീസ്
ഡെൽ ടെക്നോളജീസിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അലോക് ഒഹ്രി കോവിഡ് -19 പ്രതിസന്ധിക്ക് മുമ്പുതന്നെ ഇന്ത്യയിലെ 100 ശതമാനം തൊഴിലാളികളെയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രാപ്തരാക്കിയിരുന്നു.
ഗൂഗിൾ ജീവനക്കാർക്ക്
കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഗൂഗിൾ 1,000 ഡോളർ (ഏകദേശം 75,000 രൂപ) വീതം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ആവശ്യമായ ഉപകരണങ്ങൾ, ഓഫീസ് ഫർണിച്ചറുകൾ എന്നിവയുടെ ചെലവുകൾക്കായായാണ് ആഗോളതലത്തിൽ ഓരോ തൊഴിലാളികൾക്കും ഗൂഗിൾ 75000 രൂപ വീതം നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
