ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ശരിക്കും ഞെരിച്ചുകൊണ്ടിരിക്കുകയാണ്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതം എത്രത്തോളം ഉണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റാത്തതാണ്.
ഒന്നാം തരംഗത്തില്‍ രാജ്യത്ത് ജോലി നഷ്ടപ്പെട്ടവര്‍ കോടിക്കണക്കിനായിരുന്നു. രണ്ടാം തരംഗവും അത്തരം ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസത്തില്‍ ജോലി നഷ്ടപ്പെട്ടത് ദശലക്ഷക്കണക്കിന് പേര്‍ക്കാണ്. വിശദാംശങ്ങള്‍...
73.5 ലക്ഷം ജോലികള്‍
ഫെബ്രുവരിയിലും മാര്‍ച്ചിലും ഇന്ത്യയില്‍ ചെറിയ തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ അത് ഞെട്ടിപ്പിക്കുന്ന ഉയരത്തിലേക്ക് എത്തിയിരിക്കുകയാണ്. 73.5 ലക്ഷം തൊഴില്‍ നഷ്ടം ആണ് ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി മുതല്‍
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെ കൈവശമുള്ള ഡാറ്റ ശരിക്കും ഭയപ്പെടുത്തുന്ന ഒന്നാണ്. 2021 ജനുവരിയില്‍ ജോലിക്കാരായ ഇന്ത്യക്കാരുടെ എണ്ണം 400.7 ദശലക്ഷം ആയിരുന്നു. മാര്‍ച്ചില്‍ അത് 398.14 ദശലക്ഷം ആയി കുറഞ്ഞു. ഏപ്രില്‍ മാസത്തില്‍ അത് പിന്നേയും കുറഞ്ഞ് 390.79 ദശലക്ഷം ആയി.
കാരണം കൊവിഡ് തന്നെ
കൊവിഡിന്റെ രണ്ടാം തരംഗം തന്നെയാണ് ഈ തൊഴില്‍ നഷ്ടങ്ങള്‍ക്കെല്ലാം കാരണം എന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപാര മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ചരക്കുനീക്കം നിലച്ചതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
തൊഴില്‍ തേടുന്നവര്‍
ഏപ്രില്‍ മാസത്തിലെ തൊഴില്‍ നഷ്ടത്തിന്റെ കണക്ക് മെയ് ആദ്യവാരത്തിലാണ് പുറത്ത് വന്നത്. അതേസമയം തന്നെ, ഏപ്രിലില്‍ ജോലി തേടി രംഗത്ത് വന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായത് നേരത്തേ തന്നെ പല ഏജന്‍സികളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ദേശീയ ലോക്ക് ഡൗണിലേക്ക്
രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ദ്ധന നാല് ലക്ഷത്തിലേക്ക് കടക്കുകയാണിപ്പോള്‍. ദേശീയ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും, ഒരുപക്ഷേ, ദേശീയ ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഇനിയും കുതിച്ചുയരും.
എന്താകും മെയ് മാസത്തെ സ്ഥിതി
കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം എത്രയാകും എന്ന ആശങ്കയും ഉയരുന്നുണ്ട്. കാര്യങ്ങള്‍ ഈ വിധം ആണ് മുന്നോട്ട് പോകുന്നത് എങ്കില്‍, ഏപ്രില്‍ മാസത്തിന്റെ ഇരട്ടിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും എന്നാണ് നിരീക്ഷണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
