നിക്ഷേപകരെ നിരാശയിലാഴ്ത്തി ക്രിപ്‌റ്റോ വിപണി; അല്‍പം ആശ്വാസമായത് കോസ്‌മോസ് കോയിനുകള്‍ മാത്രം

ക്രിപ്‌റ്റോ വിപണി ഏറ്റവും അസ്ഥിരമായ ഒന്നാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. വളരെ വേഗത്തിലാണ് ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം മാറി മറിഞ്ഞു കൊണ്ടിരിക്കുക. നേട്ടം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയ കോയിനുകള്‍ ചിലപ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണി ഏറ്റവും അസ്ഥിരമായ ഒന്നാണെന്ന് നിക്ഷേപകര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. വളരെ വേഗത്തിലാണ് ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം മാറി മറിഞ്ഞു കൊണ്ടിരിക്കുക. നേട്ടം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയ കോയിനുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചടി നല്‍കിയേക്കാം. അതേ സമയം ഒട്ടും പ്രതീക്ഷിക്കാത്ത കോയിനുകള്‍ കൈ നിറയെ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കിത്തരികയും ചെയ്യും. വിപണിയുടെ ഈ ചാഞ്ചാട്ടങ്ങളെ സമചിത്തതയോടെ നേരിട്ട് വിവേക പൂര്‍വമായ നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നവര്‍ക്കാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ നിന്നും ലാഭം നേടുവാന്‍ സാധിക്കുക.

Also Read : ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാംAlso Read : ആദ്യ ഇക്വിറ്റി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണോ? എങ്കില്‍ ഈ 3 കാര്യങ്ങള്‍ മറക്കാതിരിക്കാം

ആശ്വസമായത് കോസ്‌മോസ് കോയിനുകള്‍

ആശ്വസമായത് കോസ്‌മോസ് കോയിനുകള്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോ വിപണി നിക്ഷേപകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. കോയിനുകളെല്ലാം മൂല്യത്തില്‍ കൂപ്പുകുത്തുന്ന കാഴ്ചയാണ് വിപണിയിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് നേട്ടം നല്‍കിയ കോയിനുകളെല്ലാം താഴേക്ക് പോയി. ഈ തിരിച്ചടിയ്ക്കിടയില്‍ നിക്ഷേപകര്‍ക്ക് ആശ്വസമായത് കോസ്‌മോസ് കോയിനുകള്‍ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2.62 ശതമാനത്തിന്റെ നേട്ടമാണ് കോസ്‌മോസ് കോയിനുകള്‍ നേടിയിരിക്കുന്നത്. നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത് 1,256.33 രൂപയ്ക്കാണ്. 276.3 ബില്യണാണ് കോസ്‌മോസ് കോയിനുകളുടെ മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുംAlso Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍

വിപണിയിലെ ഏറ്റവും പഴക്കമേറിയും ജനപ്രീതിയുള്ളതുമായ ക്രിപ്‌റ്റോ കറന്‍സി ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.24 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നിലവില്‍ 35,31,519 രൂപയ്ക്കാണ് ബിറ്റ്‌കോയിന്‍ വിനിമയം ചെയ്യപ്പെടുന്നത്. 64.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2.99 ശതമാനം താഴേക്ക് പോയി. നിലവില്‍ 2,38,987 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 28.2 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!

കാര്‍ഡാനോ

കാര്‍ഡാനോ

കഴിഞ്ഞ 24 മണിക്കൂറില്‍ 1.94 ശതമാനത്തിന്റെ ഇടിവാണ് കാര്‍ഡാനോ കോയിനുകള്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 158.37 രൂപയ്ക്കാണ് കാര്‍ഡാനോ കോയനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ടെതര്‍ കോയിനുകള്‍ 0.14 ശതമാനം താഴേക്ക് പോയി. 78.22 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.8 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. റിപ്പിള്‍ കോയിനുകളും കഴിഞ്ഞ 24 മണിക്കൂറില്‍ മ്യൂല്യത്തില്‍ താഴേക്ക് പതിച്ചു. 3.31 ശതമാനത്തിന്റെ ഇടിവാണ് റിപ്പിള്‍ കോയിനുകള്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 87.90 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 4.1 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടിAlso Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

ഡോജ് കോയിന്‍

ഡോജ് കോയിന്‍

അടുത്തിടെ താരമായ ക്രിപ്‌റ്റോ കറന്‍സി ഡോജ് കോയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6.34 ശതമാനം ഇടിഞ്ഞു. നിലവില്‍ 23.63 രൂപയ്ക്കാണ് ഡോജ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.2 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിനുകള്‍ 7.56 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നേരിട്ടിരിക്കുന്നത്. നിലവില്‍ 1,890.83 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

യുനിസ്വാപ് കോയിനുകള്‍

യുനിസ്വാപ് കോയിനുകള്‍

യുനിസ്വാപ് കോയിനുകള്‍ക്ക് 8.13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2,098.67 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.3 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഐയോട്ട കോയിനുകള്‍ 5.14 ശതമാനം താഴേക്ക് പോയി 76.74 രൂപയ്ക്കും നിയോ കോയിനുകള്‍ 5.39 ശതമാനം ഇടിഞ്ഞ് 4,085 രൂപയ്ക്കും സ്റ്റെല്ലര്‍ കോയിനുകള്‍ 5.11 ശതമാനം താഴേക്ക് പോയി 27.25 രൂപയ്ക്കുമാണ് നിലവില്‍ വിനിമയം നടത്തപ്പെടുന്നത്.

Read more about: cryptocurrency
English summary

Cryptocurrency Prices in India Today 18/08/2021; Crypto market is in downward trend | നിക്ഷേപകരെ നിരാശയിലാഴ്ത്തി ക്രിപ്‌റ്റോ വിപണി; അല്‍പം ആശ്വാസമായത് കോസ്‌മോസ് കോയിനുകള്‍ മാത്രം

Cryptocurrency Prices in India Today 18/08/2021; Crypto market is in downward trend
Story first published: Wednesday, August 18, 2021, 13:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X