നിക്ഷേപകരെ അല്‍പ്പം നിരാശയിലാഴ്ത്തിയതിന് ശേഷം ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക് കുതിച്ചു കയറുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കോയിനുകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മിക്ക കോയിനുകളും മൂല്യത്തില്‍ താഴേക്ക് പോയതി
നിക്ഷേപകരെ അല്‍പ്പം നിരാശയിലാഴ്ത്തിയതിന് ശേഷം ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക് കുതിച്ചു കയറുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കോയിനുകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മിക്ക കോയിനുകളും മൂല്യത്തില്‍ താഴേക്ക് പോയതിന് ശേഷമുള്ള വിപണിയുടെ ഈ ഉണര്‍വ് നിക്ഷേപകര്‍ക്കെല്ലാം ആശ്വാസകരമായി മാറിയിരിക്കുകയാണ്.
ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍
നേട്ടത്തില്‍ നഷ്ടത്തിലേക്കും നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്കും പ്രവചനാതീതമായ ഈ മാറ്റങ്ങള്‍ തന്നെ ക്രിപ്്റ്റോ വിപണിയുടെ സവിശേഷത. അതിനാല്‍ തന്നെ ഓരേ നിമിഷവും വിപണിയെ അതിസുക്ഷ്മമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുവാന്‍ തയ്യാറുള്ളവര്ക്ക്് മാത്രമാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുക. കഴിഞ്ഞ 24 മണിക്കൂറില്‍ കോയിനുകളുടെ പ്രകടനം നമുക്കൊന്ന് പരിശോധിക്കാം.
കൂടുതല്‍ നേട്ടമുണ്ടാക്കിയത് കാര്‍ഡാനോ കോയിനുകള്‍
പ്രധാന കോയിനുകളെല്ലാം കളിഞ്ഞ 24 മണിക്കൂറില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്ന കാഴ്ചയാണ് ക്രിപ്റ്റോ വിപണിയില്‍ ദൃശ്യമാകുന്നത്. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കാര്‍ഡാനോ കോയിനുകളാണ്. 24 മണിക്കൂറില്‍ 27.87 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാര്‍ഡാനോ കോയിനുകള്‍ നേടിയിരിക്കുന്നത്. നിലവില്‍ 193.35 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 5.0 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
സ്റ്റെല്ലര്‍ കോയിനുകള്‍
സ്റ്റെല്ലര്‍ കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 8.71 ശതമാനത്തിന്റെ വളര്‍ച്ച നേടി. നിലവില്‍ 28.70 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 605.2 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്. കഴിഞ്ഞ 24 മണിക്കൂറില്‍ 7.81 ശതമാനത്തിന്റെ വര്‍ധനവ് നിയോ കോയിനുകളുടെ മൂല്യത്തിലുണ്ടായി. നിലവില്‍ 4,252.2 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 261 ബില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ബിറ്റ്കോയിന്
ഏറ്റവും പ്രചാരമുള്ളതും ഏറ്റവും പഴക്കമുള്ളതുമായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 4.31 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 36,06,725 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. എഥിരിയം കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.75 ശതമാനം വളര്‍ച്ച നേടി. നിലവില്‍ 2,47,164 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 26 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. ഐയോട്ട കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.06 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നിലവില്‍ 78.68 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 221.6 ബില്യണാണ് മാര്‍ക്കറ്റ് ക്യാപ്.
ടെതര്‍ കോയിനുകള്‍
അതേ സമയം കഴിഞ്ഞ 24 മണിക്കൂറില്‍ ടെതര്‍ കോയിനുകള്‍ 1.23 ശതമാനം താഴേക്ക് പോയി. 76.86 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. റിപ്പിള് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7.23 ശതമാനത്തിന്റെ വര്‍ധനവ് നേടി. 93.83 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.9 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. അടുത്തിടെ നിക്ഷേപകരുടെ പ്രിയങ്കരമായി മാറിയ ഡോജ് കോയിനുകള്‍ 3.86 ശതമാനത്തിന്റെ വളര്‍ച്ചയാണ് മൂല്യത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 24.39 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 2.9 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
പോള്‍ക്കഡോട്ട് കോയിനുകള്‍
പോള്‍ക്കഡോട്ട് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9.62 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നിലവില്‍ 2,057.87 രൂപയ്ക്കാണ് കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.7 ട്രില്യണാണ് മാര്‍ക്കറ്റ് ക്യാപ്. യുനിസ്വാപ് കോയിനുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 5.64 ശതമാനത്തിന്റെ വര്‍ധനവ് സ്വന്തമാക്കി. 2,141.74 രൂപയ്ക്കാണ് നിലവില്‍ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 1.1 ട്രില്യണാണ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്ക്
അതേസമയം ആഗോള തലത്തില്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുളളത്. വിയറ്റ്നാം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്ലോക്ചെയിന്‍ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്രറ്റോ അഡോപ്ഷന്‍ സൂചികയിലാണ് ഇന്ത്യന്‍ നിക്ഷേപം മുന്നിലെത്തിയത്.
നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനം
ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് പൂര്‍ണമായും ഔദ്യോഗിക പിന്തുണ നിലിവില്‍ ഇല്ല. ആര്.ബി.ഐ. ഡിജിറ്റല്‍ കറന്‍സി ഒഴികേ മറ്റു ക്രിപ്റ്റോ കറന്‍സികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വിലക്കുന്നതിനായി ക്രിപ്റ്റോ കറന്‍സി ബില്ല് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബില്ലില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 2019 മൂന്നാം പാദത്തിനു ശേഷം ക്രിപ്റ്റോ കറന്‍സികളിലെ ആഗോള നിക്ഷേപം 2,300 ശതമാനം വര്‍ധിച്ചെന്നാണു കണക്ക്. ഒരു വര്‍ഷത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വര്‍ധന 880 ശതമാനമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications