ബിറ്റ്‌കോയിനും ഡോജ്‌കോയിനും നഷ്ടത്തില്‍; അമ്പരപ്പിച്ച് പോളിഗണ്‍ — ഇന്നത്തെ ക്രിപ്‌റ്റോ നിരക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ബുധനാഴ്ച്ച നഷ്ടത്തില്‍ കാലുവെച്ചാണ് ക്രിപ്‌റ്റോ വിപണി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷം നിക്ഷേപകര്‍ ഇന്ന് ലാഭമെടുപ്പിലേക്ക് തിരിഞ്ഞു. രാവിലെ 9.30 മണി സമയം ലോകത്തെ പ്രമുഖ 10 ക്രിപ്‌റ്റോ കറന്‍സികളില്‍ ഒന്‍പതും ഇടിവ് രേഖപ്പെടുത്തി. കൂട്ടത്തില്‍ പോള്‍ക്കഡോട്ടാണ് നഷ്ടം നേരിടുന്നവരില്‍ പ്രധാനി.

 

ക്രിപ്റ്റോ വിപണി

നേരത്തെ, ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ക്രിപ്‌റ്റോ വിപണിക്ക് ഉണര്‍വ് സമ്മാനിച്ചിരുന്നു. ഊര്‍ജ്ജ ഉപഭോഗം കുറച്ച് 'മൈനിങ്' പ്രക്രിയ കാര്യക്ഷമമാക്കാന്‍ സാധിച്ചാല്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ടെസ്‌ല പുനരാരംഭിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ജൂലായില്‍ അടുത്ത സാമ്പത്തിക ഫലം ടെസ്‌ല പ്രഖ്യാപിക്കാനിരിക്കുന്നതും ക്രിപ്‌റ്റോ നിക്ഷേപകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ബിറ്റ്‌കോയിനിലുള്ള നിക്ഷേപം ടെസ്‌ല വര്‍ധിപ്പിരിക്കുമോ അതോ വിട്ടുകളഞ്ഞോയെന്ന് അറിയാന്‍ വിപണി ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നു.

ശ്രദ്ധ മാറുന്നു

മറുഭാഗത്ത് പ്രമുഖ നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഗ്രൂപ്പ് ബിറ്റ്‌കോയിനില്‍ നിന്നും പതിയെ ശ്രദ്ധ തിരിക്കുന്നത് കാണാം. എഥീറിയത്തിലേക്കും (ഈഥര്‍) നിക്ഷേപം വിന്യസിക്കാനുള്ള നീക്കത്തിലാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സ്. വൈകാതെ ഈഥറിലും ഓപ്ഷന്‍സ് ആന്‍ഡ് ഫ്യൂച്ചേഴ്‌സ് ട്രേഡിങ് ബാങ്ക് കൊണ്ടുവരും.

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളെ സംശയദൃഷ്ടിയോടെയാണ് സാമ്പത്തിക ലോകം ഇപ്പോഴും നിരീക്ഷിക്കുന്നത്. അസാധാരണമായ ചാഞ്ചാട്ടവും നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും കാരണം ക്രിപ്‌റ്റോ കറന്‍സിയെ അസറ്റ് ഗണത്തില്‍ പെടുത്താന്‍ ഒട്ടനവധി ഫണ്ട് മാനേജര്‍മാര്‍ തയ്യാറല്ല.

തകർച്ചയ്ക്ക് ശേഷം

എന്തായാലും പ്രമുഖ ക്രിപ്‌റ്റോ കറന്‍സികളില്‍ അനുക്രമമായ പോസിറ്റീവ് മുന്നേറ്റം സാവകാശം കണ്ടുവരുന്നുണ്ട്. മെയ് മാസത്തെ തകര്‍ച്ചയ്ക്ക് ശേഷം ബിറ്റ്‌കോയിന്‍, എഥീറിയം, ഡോജ്‌കോയിന്‍, കാര്‍ഡാനോ ഉള്‍പ്പെടെയുള്ളവയില്‍ വലിയ വില വ്യത്യാസം സംഭവിച്ചിട്ടില്ലെങ്കിലും ഈ കോയിനുകളുടെ ടെക്‌നിക്കല്‍ വശം ആരോഗ്യകരമായ ഉയര്‍ച്ച ചൂണ്ടിക്കാട്ടുന്നതായി ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു. ജൂണ്‍ 16 രാവിലെ 9.30 സമയം ക്രിപ്‌റ്റോ കറന്‍സികള്‍ കാഴ്ച്ചവെച്ച വിലനിലവാരം ചുവടെ കാണാം.

വിലസൂചിക

  1. ബിറ്റ്‌കോയിന്‍ - 40,086.73 ഡോളര്‍ (0.97 ശതമാനം ഇടിവ്)
  2. എഥീറിയം - 2,527.11 ഡോളര്‍ (2.29 ശതമാനം ഇടിവ്)
  3. ടെതര്‍ - 1.00 ഡോളര്‍ (0.01 ശതമാനം ഇടിവ്)
  4. ബൈനാന്‍സ് കോയിന്‍ - 361.56 ഡോളര്‍ (3.10 ശതമാനം ഇടിവ്)
  5. കാര്‍ഡാനോ - 1.55 ഡോളര്‍ (1.50 ശതമാനം ഇടിവ്)
  6. ഡോജ്‌കോയിന്‍ - 0.3166 ഡോളര്‍ (2.99 ശതമാനം ഇടിവ്)
  7. എക്‌സ്ആര്‍പി - 0.8647 ഡോളര്‍ (2.56 ശതമാനം ഇടിവ്)
  8. യുഎസ്ഡി കോയിന്‍ - 1.00 ഡോളര്‍ (0.03 ശതമാനം നേട്ടം)
  9. പോള്‍ക്കഡോട്ട് - 23.86 ഡോളര്‍ (5.30 ശതമാനം ഇടിവ്)
  10. യുണിസ്വാപ്പ് - 23.33 ഡോളര്‍ (3.46 ശതമാനം ഇടിവ്)

പോളിഗൺ

ലോകത്തെ ഏറ്റവും വലിയ 15 -മത്തെ ക്രിപ്‌റ്റോ കറന്‍സിയായ പോളിഗണ്‍ (മാറ്റിക്) കഴിഞ്ഞവാരം അതിശയകരമായ വളര്‍ച്ചയാണ് കുറിച്ചത്. അമേരിക്കയിലെ കോടിപതിയായ മാര്‍ക്ക് ക്യൂബന്‍ ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സിയായ പോളിഗണിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിക്ഷേപകരും ട്രേഡര്‍മാരും വലിയ തോതില്‍ പോളിഗണില്‍ താത്പര്യം പ്രകടപിപ്പിക്കുകയാണ്.

ബൈനാന്‍സ്, കോയിന്‍ബേസ് എക്‌സ്‌ചേഞ്ചുകളില്‍ പോളിഗണ്‍ കറന്‍സിയുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെയുള്ള ടെക്കനിക്കല്‍ ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ 'ഡ്രാഗണ്‍ഫ്‌ളൈ ഡോജി' മാതൃകയാണ് പോളിഗണ്‍ കുറിച്ചിരിക്കുന്നത്. കോയിന്റെ വിലയാകട്ടെ 1.159 ഡോളറില്‍ നിന്നും 1.71 ഡോളറിലേക്കും ഉയര്‍ന്നു; 47 ശതമാനം വളര്‍ച്ച.

Read more about: cryptocurrency bitcoin
English summary

Cryptocurrency Prices Today: Bitcoin, Dogecoin Goes Down, Polygon Surges 47 Per Cent

Cryptocurrency Prices Today: Bitcoin, Dogecoin Goes Down, Polygon Surges 47 Per Cent. Read in Malayalam.
Story first published: Wednesday, June 16, 2021, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X