നടപ്പ് വർഷം ജിഡിപി വളർച്ച പൂജ്യത്തിലോ അതിന് താഴെയോ എത്തിയേക്കും; ധനമന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നിരക്ക് പൂജ്യത്തിലോ അതിനുതാഴെയോ എത്തിയേക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം അൺലോക്ക് പ്രക്രിയ നടപ്പാക്കിയതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതായും അടുത്ത വർഷത്തോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറുമെന്നും ധനമന്ത്രി പറഞ്ഞു. സെറവീക്കിന്റെ ഇന്ത്യ എനർജി ഫോറത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

 
നടപ്പ് വർഷം ജിഡിപി വളർച്ച പൂജ്യത്തിലോ അതിന് താഴെയോ എത്തിയേക്കും; ധനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം സുസ്ഥിരവും ശക്തവുമായിരിക്കും. ഉത്സവകാലം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും, മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലെ വളർച്ചയുടെ പ്രതീക്ഷകളെ അവ പുനരുജ്ജീവിപ്പിക്കും,മന്ത്രി പറഞ്ഞു.
കോവിഡ് -19 പ്രതിസന്ധി നേരിട്ട ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ലോക്ക് ഡൗണിനെയും ധനമന്ത്രി ന്യായീകരിച്ചു. ഉപജീവനത്തേക്കാൾ ജനത്തിന്റെ ജീവനാണ് സർക്കാർ പ്രധാന്യം നൽകിയതെന്ന് അവർ പറ‍ഞ്ഞു. പകർച്ചവ്യാധിയെ നേരിടാൻ തയ്യാറെടുപ്പ് നടത്താനും ലോക്ക്ഡൗൺ മൂലം സമയം ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

അണ്‍ലോക്കിന്റെ ഭാഗമായി നിയന്ത്രണങ്ങൾ നീക്കിതുടങ്ങിയതോടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങി.സെപ്റ്റംബറിൽ എട്ട് വർഷത്തിനിടെ ഇന്ത്യയുടെ ഫാക്ടറി പ്രവർത്തനം അതിവേഗം വികസിച്ചതായി ഐഎച്ച്എസ് മാർക്കിറ്റ് തയ്യാറാക്കിയ സർവേ വ്യക്തമാക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടി്കകാട്ടി.പ്രാഥമിക മേഖല, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മേഖലകൾ, ഗ്രാമീണ ഇന്ത്യ എന്നിവയെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് സൂചകങ്ങൾ വ്യക്തമാക്കുന്നു.

കാർഷിക ഉപകരണങ്ങൾ, ട്രാക്ടറുകൾ, വാഹനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെസ്റ്റിവൽ സീസൺ ഇന്ത്യയിൽ ആരംഭിച്ചു, അതിന്റെ ഫലമായി ആവശ്യം വർദ്ധിക്കുകയും സുസ്ഥിരമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബറില്‍ വിറ്റത് 1.18 ലക്ഷം യൂണിറ്റ് ബൈക്കുകള്‍; അമ്പരപ്പിക്കുന്ന നേട്ടവുമായി ഹോണ്ട സിബി ഷൈന്‍

കേരള പിഎസ്‌സി പരീക്ഷകള്‍ക്കായി പരിശീലനം നൽകുന്ന ആദ്യത്തെ എഡ്ടെക് സ്ഥാപനമായി അൺഅക്കാഡമി

ശിശു പരിപാലനം; ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായ പുരുഷന്മാര്‍ക്കും അവധി

ട്രാവന്‍കൂര്‍ സിമന്റ്‌സിനെ ശക്തിപ്പെടുത്തുന്നു; ഒരു വര്‍ഷത്തിനകം ലാഭത്തിലെത്തിക്കും

English summary

Current year GDP growth is likely to reach zero or below; Minister of Finance

Current year GDP growth is likely to reach zero or below; Minister of Finance
Story first published: Tuesday, October 27, 2020, 20:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X