സ്റ്റോക്ക്‌ വിവരം വ്യക്തമാക്കണം: ഭക്ഷ്യ വസ്തുക്കളുടെ പൂഴത്തിവെയ്പ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സ്റ്റോക്ക്‌ കൈവശംവച്ചിരിക്കുന്നവര്‍, മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങി എല്ലാവരോടും പയറുവര്‍ഗ്ഗങ്ങളുടെ സ്‌റ്റോക്ക് പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കാനും അത് പരിശോധിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനങ്ങളിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായി കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ് നടത്തിയ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉണ്ടായത്.

 

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ലീന നന്ദന്‍, രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പയറുവര്‍ഗ്ഗങ്ങളുടെ ലഭ്യതയും വിലയും അവലോകനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി, കേന്ദ്ര കാര്‍ഷിക സെക്രട്ടറി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം സ്‌റ്റോക്ക് സംഭരിക്കുന്നവര്‍ അത് പൂഴ്ത്തിവയ്ക്കുന്നതുകൊണ്ടായിരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു.

 സ്റ്റോക്ക്‌ വിവരം വ്യക്തമാക്കണം: ഭക്ഷ്യ വസ്തുക്കളുടെ പൂഴത്തിവെയ്പ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

അവശ്യവസ്തു നിയമം(എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്റ്റ് )(ഇസി ആക്റ്റ്), 1955 ലെ സെക്ഷന്‍ 3 (2) (എച്ച്), 3 (2) (ഐ) എന്നിവ ഉല്‍പാദനം, വിതരണം അല്ലെങ്കില്‍ ഏതെങ്കിലും ഒരു അവശ്യവസ്തുവിന്റെ ഉല്‍പ്പാദനം, വിതരണം അല്ലെങ്കില്‍ ഭാഗിച്ചുകൊടുക്കല്‍ അല്ലെകില്‍ വ്യാപാരം വാണിജ്യം എന്നിവ നടത്തുന്ന വ്യക്തികളുടെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുന്നതിനും അത്തരം ബുക്കുകള്‍, അക്കൗണ്ടുകള്‍, അവരുടെ വ്യാപാരവുമായി ബന്ധപ്പെട്ട റെക്കാര്‍ഡുകള്‍ എന്നിവ പരിപാലിക്കുന്നതിനും അവ സൂക്ഷിച്ചുവയ്ക്കുന്നതിനും പരിശോധനയ്ക്ക് ഹാജരാക്കുന്നതിനും വേണ്ട ഉത്തരവുകള്‍ ഇറക്കുന്നതിന് വേണ്ടിയുള്ളതാണ്. 1978 ജൂണ്‍ 9ലെ കേന്ദ്ര ഉത്തരവ് ജി.എസ്.ആര്‍ 800 പ്രകാരം ഇതിനുള്ള അധികാരങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വിട്ടുകൊടുത്തിട്ടുമുണ്ട്.

2021 മേയ് 14ലെ കത്തിലൂടെ ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയോട് ഇ.സി. ആക്ട് 1955ലെ വകുപ്പ് 3(2) (എച്ച്) 3 (2) (ഐ) എന്നിവ പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിക്കാനും മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങി സംഭരിക്കുന്നവരോട് അവരുടെ പക്കലുള്ള പയറുവര്‍ഗ്ഗത്തിന്റെ സ്‌റ്റോക്കുകള്‍ പ്രഖ്യാപിക്കാനും അത് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആഴ്ചയടിസ്ഥാനത്തില്‍ പയറുവര്‍ഗ്ഗങ്ങളുടെ വില നിരീക്ഷിക്കാനും സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മില്ലുടമകള്‍, മൊത്തവ്യാപാരികള്‍, ഇറക്കുമതിക്കാര്‍ എന്നിവരുടെയും അവര്‍ കൈവശം വച്ചിരിക്കുന്ന പയറുവര്‍ഗ്ഗങ്ങളുടെ സ്‌റ്റോക്കുകളും സംബന്ധിച്ച വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഒരു ഡാറ്റാഷീറ്റും കൈമാറി. പയറുവര്‍ഗ്ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയോട് സംഭരണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും യോഗം അഭ്യര്‍ത്ഥിച്ചു,

 

22 അവശ്യവസ്തുക്കളുടെ പ്രത്യേകിച്ചും പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ വിലയും ഇവയുടെ വിലകളില്‍ നേരത്തെക്കൂട്ടി അസാധാരണമായ വിലക്കയറ്റം ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും/കേന്ദ്ര ഭരണപ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാകുന്നത് ഉറപ്പുവരുത്താനുള്ള സമയബന്ധിതമായ ഇടപെടല്‍ നടത്താന്‍ കഴിയും. 2021 ഒക്‌ടോബര്‍ 31 വരെ ''നിയന്ത്രിതതയി''ല്‍ നിന്നും ''സൗജന്യമായി'' തുവര, ചെറുപയര്‍, ഉഴുന്ന് എന്നിവ ഇറക്കുമതിചെയ്യുന്നതിന് അടിയന്തിരമായി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വാണിജ്യവകുപ്പ് 2021 മേയ് 15ന് ഇറക്കുമതി നയത്തിലെ ഭേദഗതി വരുത്തികൊണ്ടു പുറപ്പെടുവിച്ച വിജ്ഞാപനത്തെക്കുറിച്ച് സംസ്ഥാനങ്ങളെ/കേന്ദ്ര ഭരണപ്രദേശങ്ങളെ അറിയിച്ചു.

Read more about: stocks covid 19
English summary

declare stocks of pulses: Center has issued a directive to prevent hoarding of food items

declare stocks of pulses: Center has issued a directive to prevent hoarding of food items
Story first published: Tuesday, May 18, 2021, 0:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X