ഓട്ടോമൊബൈൽ കമ്പനിയായ മാരുതി സുസുക്കി 2020 നവംബറിൽ മൊത്തം വിൽപ്പനയിൽ 1.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനി കഴിഞ്ഞ മാസം 1,53,223 യൂണിറ്റ് വാഹനങ്ങൾ വിറ്റു. 2019 നവംബറിൽ 1,50,630 യൂണിറ്റുകളാണ് വിറ്റത്. 2020 ഒക്ടോബറിൽ കമ്പനി 1,82,448 യൂണിറ്റ് വാഹനങ്ങൾ വിറ്റിരുന്നു.
മാരുതി കാറുകളുടെ വിൽപ്പന
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2020 നവംബറിൽ മൊത്തം 1,53,223 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്. 2019 നവംബറിനെ അപേക്ഷിച്ച് ഇത് 1.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം വിൽപ്പനയിൽ 1,38,956 യൂണിറ്റ് ആഭ്യന്തര വിൽപ്പനയും മറ്റ് ഒഇഎമ്മുകൾക്കായി 5,263 യൂണിറ്റുകളും ഉൾപ്പെടുന്നു. കൂടാതെ 2020 നവംബറിൽ കമ്പനി 9,004 യൂണിറ്റ് കയറ്റുമതി ചെയ്തു.
ഉത്പാദനം, വിൽപ്പന
കൂടാതെ, ഉൽപ്പാദനം, വിൽപ്പന, സേവന പ്രവർത്തനങ്ങൾ എന്നിവ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമുള്ള എല്ലാ സുരക്ഷാ ആവശ്യകതകളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്നും കമ്പനി അറിയിച്ചു.
വിൽപ്പന ഇടിഞ്ഞു
ആൾട്ടോ, എസ്-പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 15.1 ശതമാനം ഇടിഞ്ഞ് 22,339 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 26,306 ആയിരുന്നു. അതുപോലെ, കോംപാക്റ്റ് സെഗ്മെന്റ് കാറുകളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നിവയുടെ വിൽപ്പന 1.8 ശതമാനം ഇടിഞ്ഞ് 76,630 യൂണിറ്റായി. കഴിഞ്ഞ വർഷം നവംബറിൽ ഇത് 78,013 കാറുകളായിരുന്നു. മിഡ്-സൈസ് സെഡാൻ സിയാസിന്റെ വിൽപ്പന 2019 നവംബറിൽ 1,448 ൽ നിന്ന് 29.1 ശതമാനം ഉയർന്ന് 1,870 യൂണിറ്റായി.
വിൽപ്പന ഉയർന്ന കാറുകൾ
വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പന 2.4 ശതമാനം ഉയർന്ന് 23,753 യൂണിറ്റായി. മുൻവർഷം ഇത് 23,204 ആയിരുന്നു. നവംബറിൽ കയറ്റുമതി 29.7 ശതമാനം ഉയർന്ന് 9,004 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,944 യൂണിറ്റായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications