ആപ്പും വേണ്ട സോഫ്റ്റ് വെയറും വേണ്ട!!! ഹോട്ടല്‍ ചെക്ക് ഇന്‍ മൊബൈല്‍ ഫോണ്‍ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഈ കൊവിഡ് കാലത്ത് പരമാവധി സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്നതാണ് നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാന്‍ ആകുന്ന കാര്യം. ഹോട്ടലില്‍ മുറിയെടുക്കാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും അനവധിയുണ്ട് ഇക്കാലത്ത്. എങ്ങനെ ബുക്ക് ചെയ്താലും ഹോട്ടലില്‍ എത്തി ചെക്ക് ഇന്‍ ചെയ്യുന്നതിന് വേണ്ടി നമ്മുടെ തിരിച്ചറിയല്‍ രേഖ കൈയ്യോടെ നല്‍കേണ്ടി വരും.

 

ഈ പ്രശ്‌നത്തിന് പരിഹരവുമായിട്ടാണ് ഡിജിവാലറ്റ് ഉത്പന്നമായ 'ത്രു' എത്തുന്നത്.
ആപ്പോ സോഫ്റ്റ് വെയറുകളോ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ മൊബൈലില്‍നിന്ന് നേരിട്ട് ഹോട്ടലുകളില്‍ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. റിസപ്ഷനു മുന്നില്‍ കൂടിനില്‍ക്കുകയോ ഐഡി നല്‍കാന്‍ കാത്തുനില്‍ക്കുകയോ ചെയ്യാതെ എല്ലാം ഓണ്‍ലൈനായിത്തന്നെ നിര്‍വഹിക്കാം എന്നതാണ് ത്രൂവിന്റെ പ്രത്യേകത.

ആപ്പും വേണ്ട സോഫ്റ്റ് വെയറും വേണ്ട!!! ഹോട്ടല്‍ ചെക്ക് ഇന്‍ മൊബൈല്‍ ഫോണ്‍ വഴി

കാര്‍ഡുകള്‍ കൈമാറാന്‍ കാത്തുനില്‍ക്കാതെ കേവലം നാലു സ്റ്റെപ്പിനുള്ളില്‍ ചെക്ക്-ഇന്‍ സാധ്യമാക്കുന്നു. ചെക്ക് ഇന്‍ പ്രതീക്ഷിക്കുന്ന സമയത്തിന്റെ 48 മണിക്കൂര്‍ മുന്‍പ് ഈ സര്‍വ്വീസ് ഉപയോഗിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഹോട്ടലില്‍നിന്ന് ഒരു സന്ദേശം അയക്കും. ഇതിലെ ലിങ്ക് സ്വീകരിക്കുന്ന അതിഥി രേഖ സ്‌കാനിങിനു നല്‍കും. ഇതോടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഓട്ടോമാറ്റിക് ആയി പൂരിപ്പിക്കപ്പെടും. ശേഷം സന്ദര്‍ശകര്‍ക്ക് എല്ലാ വിശാദംശങ്ങളും പരിശോധിക്കുകയും ഡിജിറ്റല്‍ ഒപ്പു രേഖപ്പടുത്തുകയും സുരക്ഷിതമായി പെയ്‌മെന്റ് നടത്തുകയും ചെയ്യാം.

ഇതോടെ പ്രക്രിയ പൂര്‍ത്തിയായതായി കാണിച്ച് ഒരു കോഡ് ലഭിക്കും. ഹോട്ടലില്‍ നേരിട്ടെത്തി കോഡ് കാണിച്ച് സാനിറ്റൈസ് ചെയ്ത കീ എടുത്ത് മുറിയിലേക്ക് പോകാം. ഹോട്ടൽ റിസപ്ഷനിലെ നേരിട്ടുള്ള സമ്പർക്കങ്ങളും കൈമാറ്റങ്ങളും പൂർമായും ഒഴിവാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

അതിഥികളുടെ സൗകര്യം മാത്രമല്ല ത്രൂ വഴി സാധ്യമാവുന്നത്. തൊഴില്‍ ചെലവു കുറച്ചും ചെക്ക്-ഇന്‍, ചെക്ക്-ഔട്ട് സമയങ്ങളില്‍ ലോബിയിലെയും റിസപ്ഷനിലെയും തിരക്കു കുറച്ചും ഹോട്ടലുകള്‍ക്ക് അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിവിധ ഭാഷകളില്‍ ആശയവിനിമയം സാധ്യമാണ് എന്നതിനാല്‍ പുതിയ കാലത്ത് യാത്രക്കാര്‍ക്ക് ഭാഷ ഒരു തടസമല്ലാതായി മാറുന്നു.

ഹോട്ടലുകള്‍ക്ക് ഹാര്‍ഡ് വെയറുകളോ സോഫ്റ്റ് വെയറുകളോ ഒന്നും അധികമായി വാങ്ങേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് ഡിജിവാലറ്റ് സ്ഥാപകനും സിഇഒയുമായ രാഹുല്‍ സാല്‍ഗിയ പറഞ്ഞു.

Read more about: hotel booking ഹോട്ടൽ
English summary

Digivalet product 'Thru' helps easy, contactless check in and check out in hotels

Digivalet product 'Thru' helps easy, contactless check in and check out in hotels
Story first published: Friday, August 14, 2020, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X