ദീപാവലി സീസണിൽ വിൽപ്പന ഉയർന്നത് 11 ശതമാനം; ;ചെറുകിട ബിസിനസുകാർക്ക് അനുകൂലമെന്ന് സിഐഎടി

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; രാജ്യത്തെ ദീപാവലി ഉത്സവ കാല വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 10 ശതമാനത്തിലധികം ഉയർന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). ചെറുകിട ബിസിനസുകാർക്ക് നല്ല ബിസിനസ്സ് സാധ്യതകൾ നിലനിൽക്കുവെന്നതിന്റെ സൂചനയാണിതെന്നും സിഎഐടി റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ച അവസാനിച്ച ദീപാവലി വിൽപനയിൽ 72,000 കോടിയിലധികം സാധനങ്ങൾ വിറ്റഴിഞ്ഞ് പോയതായി സിഎഐടി പയുന്നു.ലഖ്നൗ, നാഗ്പൂർ, അഹമ്മദാബാദ്, ജമ്മു, ജയ്പൂർ, എന്നിവയുൾപ്പെടെ 20 വ്യത്യസ്ത നഗരങ്ങളിൽ. നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് 7 കോടി വ്യാപാരികളെയും 40,000 ട്രേഡ് അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയായ സിഎഐടി ഇക്കാര്യം വ്യക്തമാക്കിയത്.

ദീപാവലി സീസണിൽ വിൽപ്പന ഉയർന്നത് 11 ശതമാനം; ;ചെറുകിട ബിസിനസുകാർക്ക് അനുകൂലമെന്ന് സിഐഎടി

കഴിഞ്ഞ എട്ട് മാസത്തിനിടയിൽ ആളുകൾ അവശ്യവസ്തുക്കൾ ഒഴികെ മറ്റൊന്നും വാങ്ങിയിരുന്നില്ല. അതിനാൽ ആളുകൾക്ക് ആവശ്യത്തിന് പണം മിച്ചമുണ്ടായിരുന്നു. അതിന്റെ ഒരു ഭാഗം അവർ ദീപാവലി ആഘോഷങ്ങൾക്കായി ചെലവഴിച്ചു, സിഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അതേസമയം ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് ആർബിഐ വ്യക്തമാക്കിയത്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 8.6 ശതമാനം ഇടിഞ്ഞുവെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര അടങ്ങുന്ന സാമ്പത്തിക വിദഗ്ധരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി എച്ച്ഡിഎഫ്സി: പുതുക്കിയ നിരക്കുകള്‍ അറിയാം സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി എച്ച്ഡിഎഫ്സി: പുതുക്കിയ നിരക്കുകള്‍ അറിയാം

സംരഭകര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത..! ഈടില്ലാതെ ഒരു ലക്ഷം രൂപവരെ വായ്പ; പദ്ധതിയുമായി കെഎഫ്‌സിസംരഭകര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത..! ഈടില്ലാതെ ഒരു ലക്ഷം രൂപവരെ വായ്പ; പദ്ധതിയുമായി കെഎഫ്‌സി

English summary

Diwali sales up 11 per cent; CIAT says it will be favourable for small businesses

Diwali sales up 11 per cent; CIAT says it will be favourable for small businesses
Story first published: Sunday, November 15, 2020, 23:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X