മുംബൈ; ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കരുതെന്ന ആവശ്യവുമായി ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ. നിരോധനത്തിന് പകരം വേണ്ടത് നിയന്ത്രിക്കാനുള്ള സംവിധാനമാണെന്നും മേഖല നിലനിർത്താനുള്ള വ്യക്തമായ മാർഗരേഖകകളാണ് ആവശ്യം എന്നും സംഘടന കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

ഒരു ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ക്രിപ്റ്റോ ആസ്തികളുള്ള 10 ദശലക്ഷത്തിലധികം ക്രിപ്റ്റോ ഉടമകൾ ഉണ്ട്. 300 ലധികം സ്റ്റാർട്ടപ്പുകളാണ് മേഖലയിൽ ഉള്ളത്. ഇതിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.ദിവസവും 35 മുതൽ 50 കോടി ഡോളറിന്റെവരെ വ്യാപാരം ക്രിപ്റ്റോ കറൻസി മേഖലയിൽ നടക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. അതുകൊണ്ട് തന്നെ മേഖലയിലെ സ്റ്റേക്ക് ഹോൾഡേസുമായും സംഘടനയുമായും കൂടിയാലോചിച്ച് ശേഷം മാത്രമേ സർക്കാർ തിരുമാനമെടുക്കാവൂവെന്നും സംഘടന അഭ്യർത്ഥിച്ചു.
ബിറ്റ്കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും നിരോധിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.ആർബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടില്ല. ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ കറൻസി ബിൽ 2021 സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക നേരത്തേ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രകടിപ്പിച്ചിരുന്നു. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications