റെയില്‍വേ യാത്രക്കാര്‍ സൂക്ഷിക്കുക! യാത്രയ്ക്കിടെ ഈ തെറ്റ് നിങ്ങള്‍ ചെയ്യരുത്; വലിയ വില നൽകേണ്ടിവരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ദൂര യാത്രയ്ക്ക് ഇന്ത്യന്‍ റെയില്‍വെയെ ആശ്രയിക്കാത്തവരില്ല. കൊവിഡിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രയില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ ഈ ഉത്സവകാലത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പടക്കങ്ങളോ സമാന സാധനങ്ങളോ കയ്യില്‍ കരുതാന്‍ പാടില്ല. സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വെ ഇത്തരം സാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

 
റെയില്‍വേ യാത്രക്കാര്‍ സൂക്ഷിക്കുക! യാത്രയ്ക്കിടെ ഈ തെറ്റ് നിങ്ങള്‍ ചെയ്യരുത്; വലിയ വില നൽകേണ്ടിവരും

ഈ നിയമം ലംഘിച്ച് യാത്രക്കാര്‍ പടക്കങ്ങള്‍ യാത്രക്കിടെ കൈവശം വച്ചാല്‍ ഗുരുതര കുറ്റകൃത്യമാണ്. ഇത് സെക്ഷന്‍ 67, റെയില്‍വേ ആക്റ്റ് 1989 ന്റെ ലംഘനമായി കണക്കാക്കും. ഈ നിയമപ്രകാരം, യാത്രക്കാര്‍ക്ക് അപകടകരമോ അപകടകരമോ ആയ വസ്തുക്കള്‍ കൊണ്ടുപോകാന്‍ കഴിയില്ല. റെയില്‍വേ യാത്രക്കാരനെ ഇത്തരം വസ്തുക്കളുമായി പിടികൂടിയാല്‍, റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 164, 165 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

 

ദീപാവലിക്ക് മുന്നോടിയായി കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ണതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു. കത്തുന്ന, സ്‌ഫോടനാത്മക വസ്തുക്കള്‍, പടക്കം എന്നിവ ട്രെയിന്‍ യാത്രയില്‍ കയ്യില്‍ കരുതരുതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ദീപാവലി, ദുഷേര, ദുര്‍ഗ പൂജ, ഛാത്ത് എന്നീ ഉത്സവ സീസണ്‍ പ്രമാണിച്ച് ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളം നിരവധി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഛാത്ത് ഉത്സവം കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വേ ദില്ലിയില്‍ നിന്ന് ദര്‍ഭംഗ, പട്‌ന, സഹര്‍സ എന്നീ നഗരങ്ങളിലേക്ക് നിരവധി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

English summary

Do not Carry fire crackers while journey; Indian Railway tightened the travelling guidelines

Do not Carry fire crackers while journey; Indian Railway tightened the travelling guidelines
Story first published: Tuesday, November 17, 2020, 16:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X