ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണി, നേട്ടം തുടരുമെന്ന് കരുതുന്നുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് പ്രതീക്ഷകളാണ് ഓഹരി വിപണിയെ നിലവിൽ നയിക്കുന്ന പ്രധാന ഘടകം. ഓഹരി വിപണികൾ അടുത്തിടെ റെക്കോർഡുകൾ മറികടന്നതും ബജറ്റിന് മുന്നോടിയായാണ്. ആദായനികുതി നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണികളെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്ന ഘടകം. ഇത് നടക്കാൻ സാധ്യതയുണ്ടെങ്കിലും ധനക്കമ്മി കണക്കിലെടുക്കുമ്പോൾ സർക്കാരിന് നിലവിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എന്നിരുന്നാലും, നികുതി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്ന വാദം നിക്ഷേപകർ വിപണയിൽ മികച്ച പ്രകടനം നടത്താൻ കാരണമാകുന്നുണ്ട്. ഇത് സാമ്പത്തിക വളർച്ചയെ പ്രേരിപ്പിക്കുകയും ചെയ്യും. കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പായി ചെയ്യേണ്ടിയിരുന്നതും ആദായ നികുതി കുറയ്ക്കലുകളായിരുന്നുവെന്നാണ് വിദഗ്ധരുടെഅനലിസ്റ്റുകളുടെ വാദം. വാസ്തവത്തിൽ, സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കാൻ പാടില്ലായിരുന്നുവെന്നും വളർച്ചയെ പ്രേരിപ്പിക്കുന്ന വ്യക്തിഗത ആദായനികുതി നിരക്കിലായിരുന്നു കുറവ് വരുത്തേണ്ടിയിരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാന്റെ ആക്രമണം; എണ്ണവില കുതിച്ചുയരുന്നു, ഓഹരികൾ ഇടിഞ്ഞുഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാന്റെ ആക്രമണം; എണ്ണവില കുതിച്ചുയരുന്നു, ഓഹരികൾ ഇടിഞ്ഞു

ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണി, നേട്ടം തുടരുമെന്ന് കരുതുന്നുണ്ടോ?

ഓഹരി വിപണിയിലെ നിലവിലെ കുതിപ്പ് തുടരുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. സ്വർണ നിക്ഷേപത്തേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഓഹരികളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും വിദ്ഗർ പറയുന്നു. ലോക്‌സഭാ കലണ്ടർ പ്രകാരം ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അനുകൂലമായ ബജറ്റ് പ്രതീക്ഷയോടെയാണ് സെൻസെക്സിലും നിഫ്റ്റിയിലും ബജറ്റിന് മുമ്പുള്ള വ്യാപാരം പുരോഗമിക്കുന്നത്.

ഈ വർഷം ഫെബ്രുവരി 1 ശനിയാഴ്ചയാണ്. സാധാരണ നിലയിൽ ശനിയാഴ്ച ദിവസം പാർലമെന്റ് പ്രവർത്തിക്കാറില്ല. വാരാന്ത്യത്തിലെ രണ്ട് ദിവസങ്ങളിലും അടയ്ക്കുന്ന ഓഹരി വിപണി മറ്റേതൊരു പ്രവൃത്തിദിനത്തെയും പോലെ ബജറ്റ് ദിനത്തിൽ വ്യാപാരം നടത്താനും തീരുമാനിച്ചു. അതുകൊണ്ട് തന്നെ നിർമ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളോട് പ്രതികരിക്കാൻ ഓഹരി വിപണിയിലെ വ്യാപാരികളും നിക്ഷേപകരും തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടതില്ല.

യുഎസ്-ഇറാൻ സംഘർഷം; ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്യുഎസ്-ഇറാൻ സംഘർഷം; ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്

English summary

ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണി, നേട്ടം തുടരുമെന്ന് കരുതുന്നുണ്ടോ?

Budget expectations are the major factors driving the stock market now. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X