കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വരെ ഇടിവുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. 2020 ജൂണ്‍ വരെയുള്ള കാലയളവിലേക്കാവും ഈ കുറവുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട് അനുമാനിക്കുന്നത്. കൊവിഡ് 19 മൂലമുണ്ടായ ആഗോള യാത്രാ നിരോധനത്തോടെ, ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികള്‍ നഷ്ടം നേരിടുന്നുണ്ട്. വിദേശ പൗരന്മാര്ക്ക് രാജ്യത്തേക്കുള്ള പ്രവേശനം ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 12 -ന് എല്ലാ വിദേശ പൗരന്മാരുടെയും വിസ ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചിരുന്നു. മുമ്പ് കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ മാത്രമായിരുന്നു ഇത്തരം നടപടികള്‍ ഉണ്ടായിരുന്നത്.
മാര്‍ച്ച്-മെയ് കാലയളവില്‍ ആഭ്യന്തര വ്യോമയാന മേഖലയെ ബാധിച്ച കൊവിഡ് 19 പ്രതിസന്ധിയുടെ സ്പില്‍ഓവര്‍ പ്രഭാവം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും, പ്രതിമാസ ആഭ്യന്തര ഗതാഗതത്തില്‍ ഗണ്യമായ പ്രതികൂല വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രുമുഖ റേറ്റിംഗ് ഏജന്‍സിയായ അക്യൂട്ട് റേറ്റിംഗ് & റിസര്‍ച്ച് അറിയിച്ചു. നിലവിലുള്ള പ്രതികൂല വളര്‍ച്ച ജൂണ്‍ വരെ കുറഞ്ഞത് 50 ശതമാനം വരെയെങ്കിലും ഉണ്ടാവുമെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ലഡാക്ക്, ഒഡീഷ, ജമ്മു കശ്മീര്‍, കേരളം എന്നിവിടങ്ങളിലെ കൊവിഡ് 19 കേസുകളുടെ എണ്ണം 114 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അക്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത് ഒഴിച്ചാല്‍, മാര്‍ച്ച്-മെയ് കാലയളവില്‍ ആഭ്യന്തര ഗതാഗതം ചരിത്രപരമായ 16-23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എയര്‍ലൈനിന്റെ സീറ്റ് ഫാക്ടര്‍ 56-60 ശതമാനം വരെ കുത്തനെ ഇടിയാന്‍ സാധ്യതയുണ്ട്. യാത്രക്കാരെ വഹിക്കാനുള്ള ഒരു എയര്‍ലൈനിന്റെ ശേഷി അല്ലെങ്കില്‍ ഒരു വിമാനത്തിലെ സീറ്റുകളുടെ ശരാശരി ശതമാനം എന്നതിന്റെ അളവാണ് ലോഡ് അഥവാ സീറ്റ് ഫാക്ടര്‍.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്. ജനുവരിയില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2.2 ശതമാനം വര്‍ധിച്ചു. അഞ്ച് പ്രധാന പ്രദേശിക കാരിയറുകളുടെ ജനുവരിയിലെ ലോഡ് ഫാക്ടര്‍ ശരാശരി 86.16 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-മെയ് കാലയളവില്‍ മിക്ക വിമാനക്കമ്പനികളുടെയും സീറ്റ് ഫാക്ടര്‍ ശരാശരി 85 ശതമാനത്തിലധികമായിരുന്നു. ഈ വര്‍ഷം ജനുവരിയോടെ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 ആഗോള വ്യോമയാന വ്യവസായത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇതിനകം തന്നെ റദ്ദാക്കിയിട്ടുള്ളത്. പല രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അടുത്ത 1-2 മാസങ്ങളിലും തല്‍സ്ഥിതി തുടരാനാണ് സാധ്യത.
മാര്‍ച്ച് 22 മുതല്‍ 28 വരെ ദില്ലിയ്ക്കും മുംബൈയ്ക്കുമിടയിലുള്ള ട്രങ്ക് റൂട്ടിലെ വിമാന ടിക്കറ്റുകള്‍ 3,700 രൂപയായി നിലകൊള്ളുന്നു. കഴിഞ്ഞ മാസങ്ങളിലിത് ശരാശരി 4,700 രൂപയായിരുന്നു. ബെംഗളൂരു-ദില്ലി, ബെംഗളൂരു-മുംബൈ എന്നീ പ്രധാന റൂട്ടുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. യാത്രക്കാരുടെ എണ്ണം കുറയുന്നതിനൊപ്പം നിരക്കുകളും കുറയുന്നത് 2019-20 നാലാം പാദത്തിലും 2020-21 ആദ്യ പാദത്തിലും എയര്‍ലൈനുകളുടെ പ്രവര്‍ത്തന മാര്‍ജിന്‍ കുറയ്ക്കാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications