ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ പുനരാരംഭിക്കും; എന്ന് മുതൽ? എവിടെ നിന്നെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമാന സർവ്വീസുകൾ എന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ എപ്പോൾ വേണമെങ്കിലും പ്രഖ്യാപനം നടത്തിയേക്കാം. ഇക്കാര്യം സംബന്ധിച്ച് ഇതുവരെ വ്യോമയാന മന്ത്രാലയം ഇതിനകം തന്നെ വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി ചർച്ച നടത്തിയിട്ടുണ്ട്.

 

ട്രെയിനിന് പിന്നാലെ ഫ്ലൈറ്റും? ആഭ്യന്തര വിമാന സർവീസുകൾ മെയ് 18ന് മുമ്പ് പുനരാരംഭിക്കാൻ നീക്കംട്രെയിനിന് പിന്നാലെ ഫ്ലൈറ്റും? ആഭ്യന്തര വിമാന സർവീസുകൾ മെയ് 18ന് മുമ്പ് പുനരാരംഭിക്കാൻ നീക്കം

എന്ന് മുതൽ സർവ്വീസ് ആരംഭിക്കും?

എന്ന് മുതൽ സർവ്വീസ് ആരംഭിക്കും?

വിമാനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള അനുമതി നൽകുന്നതിനുമുമ്പ് വാണിജ്യ, സാങ്കേതിക തയ്യാറെടുപ്പുകൾ നടത്താൻ വിമാനക്കമ്പനികൾക്കും ഉപഭോക്താക്കൾക്കും 10 ദിവസത്തെ സമയം നൽകുമെന്ന് സർക്കാർ വിമാനക്കമ്പനികളോട് പറഞ്ഞതായാണ് വിവരം. തൽഫലമായി, അടുത്ത ഒരു മാസത്തിനുള്ളിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് സർക്കാരിലെയും എയർലൈനുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

സർവ്വീസ് എവിടേയ്ക്ക്?

സർവ്വീസ് എവിടേയ്ക്ക്?

ഇപ്പോൾ എയർ ഇന്ത്യ നടത്തുന്ന വന്ദേ ഭാരത് മിഷൻ ആഭ്യന്തര റൂട്ടുകളിലും വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, അന്താരാഷ്ട്ര യാത്രക്കാർ മാത്രമാണ് ഈ വിമാനങ്ങളിൽ സ്വദേശങ്ങളിലേയ്ക്ക് എത്തുന്നത്. ആഭ്യന്തര റൂട്ടുകളിൽ സർവ്വീസ് ആരംഭിച്ചാൽ മറ്റ് സ്വകാര്യ വിമാനക്കമ്പനികൾക്കും ഗ്രീൻ സോൺ യാത്രകൾക്കുള്ള അനുമതിയുണ്ട്. എന്നാൽ മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം റെഡ് സോണിലായതിനാൽ കമ്പനികൾ ലാഭകരമായ സർവ്വീസ് ലഭിക്കാൻ സാധ്യത വളരെ കുറവാണ്.

ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 15ഓടെ പുനരാരംഭിക്കാൻ സാധ്യത; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽആഭ്യന്തര വിമാന സർവ്വീസുകൾ മെയ് 15ഓടെ പുനരാരംഭിക്കാൻ സാധ്യത; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ

സാധാരണ അന്താരാഷ്ട്ര സർവ്വീസ് എന്ന് ആരംഭിക്കും?

സാധാരണ അന്താരാഷ്ട്ര സർവ്വീസ് എന്ന് ആരംഭിക്കും?

ഓരോ രാജ്യങ്ങളിലെയും കൊവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും അനുമതി ലഭിച്ച ശേഷം മാത്രമേ വിമാന സർവ്വീസുകൾ ആരംഭിക്കാൻ സാധിക്കൂ. ഇതിന് കുറച്ചു കൂടി കാലതാമസം എടുക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സാഹചര്യം സാധാരണ നിലയിലായാൽ

സാഹചര്യം സാധാരണ നിലയിലായാൽ

വ്യോമയാന വ്യവസായവുമായി ആലോചിച്ച് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരം അനുസരിച്ച്, നിരവധി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വിമാനയാത്രയെ വ്യത്യസ്തമായ അനുഭവമാക്കി മാറ്റാൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലെ നിർബന്ധിത സാമൂഹിക അകലം, കുറഞ്ഞ സമ്പർക്കം ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടിക്രമങ്ങൾ നടത്തുന്ന രീതിയിലുള്ള പരിഷ്കാരങ്ങൾ, ഫെയ്‌സ് മാസ്കുകളുടെ ഉപയോഗം, യാത്രക്കാരും ജീവനക്കാരും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എയർ ഇന്ത്യ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു; ഇന്ത്യയിൽ നിന്ന് ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രംഎയർ ഇന്ത്യ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു; ഇന്ത്യയിൽ നിന്ന് ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

English summary

Domestic and international flights resuming; From when? Where? | ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ പുനരാരംഭിക്കും; എന്ന് മുതൽ? എവിടെ നിന്നെല്ലാം?

The Government of India may announce at any time within the next week that the airline will commence operations. So far, the Ministry of Civil Aviation has already consulted with various stakeholders, including airlines, airports and other related institutions. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X