വിദ്യാര്‍ത്ഥികളെ ഒരു ലാപ്ടോപ്പ് സ്വന്തമാക്കണമെന്ന് ആഗ്രഹമില്ലേ? ഇതാ ഒരു കിടിലന്‍ വായ്പ പദ്ധതി

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ ലാപ് ടോപ്പ് അല്ലെങ്കില്‍ സ്മാര്‍ട് ഫോണ്‍ വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ലാപ്ടോപ്പ് വാങ്ങാനാണ് പലര്‍ക്കും ആഗ്രഹമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പലരും അത് സ്മാര്‍ട്ട് ഫോണിലേക്ക് ഒതുക്കുകയായിരുന്നു. എന്നാലിതാ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് വാങ്ങിക്കാനായി മികച്ചൊരു വായ്പ പദ്ധതി അവതരിപ്പിക്കുകയാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറ്റേഷന്‍.

സ്കൂൾതലം മുതൽ ബിരുദ-ബിരുദാനന്തര-പ്രൊഫഷനൽ തലം വരെയുള്ള ഒബിസി/മതന്യൂനപക്ഷ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികള്‍ക്കാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലാപ്ടോപ്പ് വാങ്ങിക്കാനായി വായ്പ അനുവദിക്കുന്നത്. പ്രൊഫഷനൽ കോഴ്സുകൾക്ക് ഒരുലക്ഷം രൂപവരെയും മറ്റു കോഴ്സുകൾക്കു പഠിക്കുന്നവർക്ക് 50,000 രൂപ വരെ വായ്പ ലഭിക്കും. ആറ് ശതമാനം മാത്രമാണ് പലിശ ഉള്ളു എന്നതാണ് ഈ പദ്ധതിയിലെ പ്രധാന ആകര്‍ഷണം.

വിദ്യാര്‍ത്ഥികളെ ഒരു ലാപ്ടോപ്പ് സ്വന്തമാക്കണമെന്ന് ആഗ്രഹമില്ലേ? ഇതാ  ഒരു കിടിലന്‍ വായ്പ പദ്ധതി

അഞ്ച് വര്‍ഷം (60 മാസം) ആണ് തിരിച്ചടവ് കാലാവധി. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനപരിധി 3 ലക്ഷം രൂപയാണ്. പ്രായപൂര‍്ത്തിയായവര്‍ക്ക് നേരിട്ടും അല്ലാത്തവര്‍ക്ക് മാതാപിതാക്കള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. വാങ്ങാനുദ്ദേശിക്കുന്ന ലാപ്ടോപിന്റെ നൂറ് ശതമാനും തുകയും വായ്പയായി ലഭിക്കും.

ഇതിനായി സ്പെസിഫിക്കേഷൻ, ക്വട്ടേഷൻ ഇൻവോയ്സ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ക്വട്ടേഷൻ ഇൻവോയ്സ് പ്രകാരം ലാപ്ടോപ് വാങ്ങാനാവശ്യമായ മുഴുവൻ തുകയും ലഭ്യമാവും. നേരിട്ട് തരാതെ ലാപ്ടോപ്പ് വിതരണം ചെയ്യുന്ന സ്ഥാപനത്തിനാണ് വായ്പ ലഭിക്കുക. വായ്പയ്ക്കായി എല്‍ഐസി പോളിസി ജാമ്യം, വസ്തുജാമ്യം. ഉദ്യോഗസ്ഥജാമ്യം, സ്ഥിര നിക്ഷേപം എന്നിവ ജാമ്യമായി സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2577539 / 2577540

English summary

Don’t students want to own a laptop? Here is a great loan plan for you

Don’t students want to own a laptop? Here is a great loan plan for you
Story first published: Wednesday, February 10, 2021, 19:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X