കൊറോണ വൈറസ് പ്രതിസന്ധിയും എണ്ണ വിലയിലുണ്ടായ ഇടിവും സാമ്പത്തിക ക്രമീകരണങ്ങളെ തകിടം മറിച്ചതോടെ ഗൾഫ് രാജ്യങ്ങളും പ്രതിസന്ധിയിൽ. സമ്പന്നമായ ഗൾഫ് അറബ് രാജ്യങ്ങൾക്ക് പോലും പ്രതിസന്ധി താങ്ങാനാകാത്ത നിലയിലാണ്. ദുബൈയുടെ ഭാഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ 900,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 9.6 മില്യൺ ആളുകളെ ഇതി ബാധിച്ചേക്കാം.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതായി അടുത്തിടെ ചില ഗൾഫ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന വരുമാനമുള്ളവരുടെ നഷ്ടം നിരവധി പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളും നാട്ടിലേയ്ക്ക് മടങ്ങുന്നത് റെസ്റ്റോറന്റുകൾ, സ്‌കൂളുകൾ, ക്ലിനിക്കുകൾ തുടങ്ങിയ മേഖലകളെയും ബാധിക്കും.
തൊഴിൽ പ്രതിസന്ധി
കൊറോണ വൈറസ് കാരണം ആഗോളതലത്തിൽ ഒരു ബില്യണിലധികം തൊഴിലാളികൾക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനോ തൊഴിൽ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന വ്യക്തമാക്കിയിരുന്നു. കുവൈറ്റിലും മറ്റും വിദേശികൾക്ക് പുതിയ ജോലികൾ നൽകുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ അവരെ പിരിച്ചുവിടാൻ പ്രോത്സാഹിപ്പിക്കുകയാണ്.
പിരിച്ചുവിടൽ
പതിറ്റാണ്ടുകളായി, ലോകത്തിലെ ഏറ്റവും വിപുലമായ മാളുകളും ഉയരം കൂടിയ കെട്ടിടങ്ങളും നിർമ്മിച്ച് ദുബായ് റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ ദുബായുടെ വീണ്ടെടുക്കലിന് സമയമെടുക്കുമെന്നാണ് സൂചനകൾ. ലോകത്തിലെ ഏറ്റവും വലിയ ദീർഘദൂര വിമാന സർവ്വീസായ എമിറേറ്റ്സ് ഗ്രൂപ്പ് പോലും ജീവനക്കാരെ പിരിച്ചുവിടുകയാണ്. 30,000 ത്തോളം ജോലികൾ എമിറേറ്റ്സ് വെട്ടിക്കുറച്ചു. ദുബായിലെ ഹോട്ടലുകൾ 30% ജീവനക്കാരെ വെട്ടിക്കുറയ്ക്കും.
കാർഗോ ആൻഡ് പാക്കേജിംഗ്
ദുബായ് ആസ്ഥാനമായുള്ള മൂവ് ഇറ്റ് കാർഗോ ആൻഡ് പാക്കേജിംഗ് നൽകുന്ന വിവരം അനുസരിച്ച് തങ്ങളുടെ സാധനങ്ങൾ വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ ആഗ്രഹിക്കുന്ന പ്രതിദിനം ഏഴ് കോളുകൾ എങ്കിലും സ്വീകരിക്കുന്നതായി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആഴ്ചയിൽ രണ്ടോ മൂന്നോ പേരുമാത്രമാണ് ഇത്തരത്തിൽ വിളിച്ചിരുന്നതെന്നും സ്ഥാപനം വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
