ഓണ്‍ലൈന്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ പിന്നിലാക്കി ആമസോണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്‌സ് മേഖലയിലെ മുഖ്യ എതിരാളികളായ ഫ്‌ളിപ്പ്കാര്‍ട്ടിനെ പിന്നിലാക്കി, ഇതാദ്യമായി 47 ശതമാനം വിപണി വിഹിതമുള്ള ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ ചാനലായി മാറിയിരിക്കുകയാണ് ആമസോണ്‍. 2020 രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) കൗണ്ടര്‍പോയിന്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-ടെയിലറിന്റെ വിപണി വിഹിതം 42 ശതമാനമായി കുറയുകയും, ഇതോടെ മുഖ്യ എതിരാളിയായ ആമസോണ്‍ 47 ശതമാനം വിപണി വിഹിതത്തോടെ മുന്നേറുകയും ചെയ്തു.

സാധാരണഗതിയില്‍, സ്മാര്‍ട്‌ഫോണുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഏറ്റവും മികച്ച വില്‍പ്പന ഘടകങ്ങളാണ്. കൂടാതെ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ഒന്നിലധികം പാദങ്ങളില്‍ ഇതിന് ഒരു പ്രധാന പങ്കുമുണ്ട്. എന്നാലിപ്പോള്‍, ആമസോണ്‍ ഇന്ത്യ ഇതിനെ മറികടന്നിരിക്കുന്നു. 2020 -ന്റെ ആദ്യ പാദത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് 50 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. ഇത് ജൂണ്‍ അവസാനിക്കുന്ന പാദത്തില്‍ 19 ശതമാനത്തിലധികം ഇടിഞ്ഞു.

ഓണ്‍ലൈന്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ പിന്നിലാക്കി ആമസോണ്‍

 

മറുഭാഗത്ത് ആമസോണ്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആദ്യ പാദത്തില്‍ 38 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. ശേഷം, രണ്ടാം പാദത്തില്‍ ഇതിലേക്ക് 24 ശതമാനം വിപണി വിഹിതം കൂടി ചേര്‍ക്കാന്‍ കമ്പനിയ്ക്കായി. ഷവോമിയുടെ സ്വന്തം പ്ലാറ്റ്‌ഫോമിന് ഈ പാദത്തില്‍ 10 ശതമാനം വിഹിതം ഉണ്ടായിരുന്നു. മൊത്തത്തിലെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഈ പാദത്തില്‍ ആകെ വില്‍പ്പനയുടെ 43 ശതമാനം പങ്കാണുള്ളത്.

'ഈ വര്‍ഷം ഓണ്‍ലൈന്‍ വ്യാപാരം ശക്തമായി തുടരുകയും 2020 -ല്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 45 ശതമാനം വിഹിതം നേടുകയും ചെയ്യുന്നു,' കൗണ്ടര്‍പോയിന്റിലെ വിശകലന വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതുസംബന്ധിച്ച് ഫ്‌ളിപ്പ്കാര്‍ട്ടിലേക്കും ആമസോണ്‍ ഇന്ത്യയിലേക്കും അയച്ച ഇ-മെയിലുകള്‍ക്ക് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു. കൊവിഡ് 19 മഹാമാരി മൂലം മിക്ക സ്റ്റോറുകളും അടച്ചിരിക്കുന്ന സമയത്താണ് ഓണ്‍ലൈനില്‍ സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടുയുള്ള നിരവധി സാധനങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുന്നത്.

വിവിധ കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയതും സ്മാര്‍ട്‌ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ ഇടയാക്കി. പ്രീമിയം വിഭാഗത്തില്‍ വണ്‍ പ്ലസ് പോലുള്ള മികച്ച ബ്രാന്‍ഡുകളുമായി നേതൃത്വമുള്ളതും ആമസോണിന് മുതല്‍ക്കൂട്ടായി. എന്നാല്‍, 10,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് 50 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കി.

Read more about: amazon ആമസോണ്‍
English summary

e-commerce giant amazon beats rival flipkart in smartphone sales | ഓണ്‍ലൈന്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ പിന്നിലാക്കി ആമസോണ്‍

e-commerce giant amazon beats rival flipkart in smartphone sales
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X