കൊവിഡ് കാലത്ത് ഇന്ത്യയിൽ കുതിച്ച് ഇ കൊമേഴ്സ് വിപണി; 2024 ഓടെ 84 ശതമാനം വളർച്ച കൈവരിക്കും

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: 2024-ഓടു കൂടി ഇന്ത്യയുടെ ഇ കൊമേഴ്സ് വിപണി 84 ശതമാനം വളരുമെന്ന് റിപ്പോര്‍ട്ട്. ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്‌ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഇ കൊമേഴ്സ് വിപണി 111 ബില്യണ്‍ കോടി ഡോളറിലെത്തും. ഇന്ത്യയുള്‍പ്പെടെ 41 രാജ്യങ്ങളിലെ ഇപ്പോഴത്തെയും ഭാവിയിൽ വരാനിരിക്കുന്നതുമായ പേയ്മെന്‍റ് ട്രെന്‍ഡ് അവലോകനം ചെയ്തുള്ള റിപ്പോര്‍ട്ടാണിത്.

കൊവിഡ് കാലത്ത് ഇന്ത്യയിൽ കുതിച്ച് ഇ കൊമേഴ്സ് വിപണി; 2024 ഓടെ 84 ശതമാനം വളർച്ച കൈവരിക്കും

കൊവിഡ്-19 ന്‍റെ വരവോടെ ഉപഭോക്തൃ രീതികളില്‍ വലിയ മാറ്റങ്ങളും വളര്‍ച്ചയും ഉണ്ടായതായും ഇത് പുതിയ പേയ്മെന്റ് രീതികളുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയുടെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് 2024 ഓടുകൂടി 111 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയിലെത്തും. 2020 ലെ 60 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ വളര്‍ച്ച. അടുത്ത നാല് വർഷങ്ങളിൽ പ്രതിവർഷം 21 ശതമാനം വളർച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഷോപ്പിങിലെ വളര്‍ച്ചയാണ് ഇതിനെ ത്വരിതപ്പെടുത്തിയത്.

2021 ല്‍ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന ഓണ്‍ലൈന്‍ പണമിടപാട് രീതി ഡിജിറ്റല്‍ വാലറ്റും(40 ശതമാനം) ഡെബിറ്റ് കാര്‍ഡും ആണ്(15 ശതമാനം). 2024 ഓടു കൂടി ഡിജിറ്റല്‍ വാലറ്റുകള്‍ ഓണ്‍ലൈന്‍ വാങ്ങലുകളില്‍ 47 ശതമാനം അവരുടെ വിപണി വിഹിതം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇപ്പോള്‍ വാങ്ങി, പിന്നീട് പണം നല്കുന്ന 'ബൈ നൗ, പേ ലേറ്റര്‍' രീതി ഇന്ത്യയില്‍ പ്രചാരത്തിലേക്കു വരികയാണ്. ഇപ്പോള്‍ ഈ രീതി വിപണിയുടെ മൂന്നു ശതമാനം മാത്രമേയുള്ളുവെങ്കിലും 2024 ല്‍ അത് ഒന്‍പത് ശതമാനത്തോളം വളരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2024 ഓടു കൂടി ഇന്ത്യയിലെ പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) മാര്‍ക്കറ്റിന് 41 ശതമാനം വളര്‍ച്ചയും റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. 1035 ബില്യണ്‍ ഡോളറിലെത്തുന്ന വളര്‍ച്ചയായിരിക്കും ഇത്. ഇന്‍-സ്റ്റോര്‍ പേയ്മെന്‍റ് രീതികളില്‍ നേരിട്ടുള്ള പണമിടപാട് തന്നെയാണ് ഇപ്പോഴും പ്രചാരത്തിലുള്ളത്. 30 ശതമാനം പേരും ഇതാണ് പിന്തുടരുന്നത്. 22 ശതമാനം പേര് ഡിജിറ്റല്‍ വാലറ്റും 20 ശതമാനം പേര് ഡെബിറ്റ് കാര്‍ഡ് വഴിയുള്ള പടമിടപാടുമാണ് നടത്തുന്നത്.

2024 ഓടെ ഡിജിറ്റൽ വാലറ്റുകൾ നേരിട്ട് പണം നല്കിയുള്ള ഇടപാടുകളെ പിന്നിലാക്കി വിപണിയുടെ 33 ശതമാനം വളര്‍ച്ച മറികടക്കുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. ഏഷ്യാ പസഫിക് മേഖലയിലെ ഇ-കൊമേഴ്‌സ് വിപണി 2024 വരെ പ്രതിവർഷം 13 ശതമാനമായി വളരുമെന്നും വികസിത രാജ്യങ്ങളിലെ ഏറ്റവും വലിയ വളര്‍ച്ചായായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇ-കൊമേഴ്സ് രംഗത്ത് വലിയ വളര്‍ച്ച തൈന കാണിക്കുമ്പോള്‍ തായ്ലന്‍ഡ്, ഹോങ്കോങ്, തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ശരാശരി വളര്‍ച്ച മാത്രമേ കാഴ്ചവയ്ക്കുവാനായുള്ളൂ.

ഉയർന്ന വളർച്ചയുള്ള വിപണികളിൽ ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങള്‍ 14 ശതമാനത്തിലധികം വളർച്ച നേടി. അതേസമയം ജപ്പാന്‍, ന്യൂസീലാന്‍ഡ്, സിങ്കപ്പൂര്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ കുറഞ്ഞ വളർച്ചാ വിപണികൾ ആണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് യാത്രയ്ക്കിടെ എത്ര രൂപ വരെ കൈവശം വയ്ക്കാം; പരിധി വിട്ടാല്‍ കുടുങ്ങുംതിരഞ്ഞെടുപ്പ് കാലത്ത് യാത്രയ്ക്കിടെ എത്ര രൂപ വരെ കൈവശം വയ്ക്കാം; പരിധി വിട്ടാല്‍ കുടുങ്ങും

ബഫറ്റിന്‍റെ വന്‍ തിരിച്ച് വരവ്: വീണ്ടും ആഗോള സമ്പന്നരുടെ പട്ടികയുടെ മുന്‍നിരയില്‍ബഫറ്റിന്‍റെ വന്‍ തിരിച്ച് വരവ്: വീണ്ടും ആഗോള സമ്പന്നരുടെ പട്ടികയുടെ മുന്‍നിരയില്‍

English summary

E-commerce market booms in India during Covid Time; By 2024, growth will be 84 percent

E-commerce market booms in India during Covid Time; By 2024, growth will be 84 percent
Story first published: Thursday, March 11, 2021, 20:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X