ബിറ്റ്‌കോയിനെ അംഗീകരിച്ച് ലോകത്തെ ആദ്യത്തെ രാജ്യം... പ്രതീക്ഷയില്‍ ക്രിപ്‌റ്റോകറന്‍സികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോകറന്‍സികളെ ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ ആ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ക്രിപ്‌റ്റോകറന്‍സികളിലെ വമ്പന്‍മാരായ ബിറ്റ്‌കോയിന് അടുത്തിടെയുണ്ടായ തിരിച്ചടികള്‍ നിക്ഷേപകരെ ശരിക്കും ആശങ്കയിലാക്കുന്നും ഉണ്ട്.

 

ഈ ആശങ്കകള്‍ക്കിടെയാണ്, ഏവരേയും ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം വരുന്നത്. ബിറ്റ്‌കോയിനെ ഒരു രാജ്യം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. എല്‍ സാല്‍വദോര്‍ ആണ് ബിറ്റ്‌കോയിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചരിത്രത്തില്‍ ഇടം നേടിയത്. വിശദാംശങ്ങള്‍...

അംഗീകൃത കറന്‍സി

അംഗീകൃത കറന്‍സി

എല്‍ സാല്‍വദോറിലെ അംഗീകൃത കറന്‍സിയായി ഇനി ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനും ഉണ്ടായിരിക്കും. എല്‍ സാല്‍വദോര്‍ കോണ്‍ഗ്രസ് ആണ് ഈ തീരുമാനം എടുത്തത്. വന്‍ ഭൂരിപക്ഷത്തോടെയാണ് തീരുമാനം പാസാക്കപ്പെട്ടത്.

പ്രസിഡന്റിന്റെ നീക്കം

പ്രസിഡന്റിന്റെ നീക്കം

എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയ്യിബ് ബുകേലെ ബിറ്റ്‌കോയിനെ പിന്തുണയ്ക്കുന്ന ആളായിരുന്നു. ഇത് സംബന്ധിച്ച ബില്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കോണ്‍ഗ്രസിലെ 84 പേരില്‍ 62 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു.

സാമ്പത്തിക പുരോഗതി

സാമ്പത്തിക പുരോഗതി

ബിറ്റ്‌കോയിനെ അംഗീകരിക്കുന്നതോടെ രാജ്യത്തിന് വലിയ സാമ്പത്തിക പുരോഗതി ഉണ്ടാകും എന്നാണ് പ്രസിഡന്റിന്റെ പ്രതീക്ഷ. വിദേശത്ത് ജോലി ചെയ്യുന്ന പൗരന്‍മാര്‍ അയക്കുന്ന പണം ആണ് എല്‍ സാല്‍വദോറിന്റെ സമ്പദ് ഘടനയുടെ നട്ടെല്ല്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ബിറ്റ്‌കോയിന്‍ വഴിയും നാട്ടിലേക്ക് പണം അയക്കാന്‍ കഴിയും.

90 ദിവസം കൊണ്ട്

90 ദിവസം കൊണ്ട്

ബില്‍ കോണ്‍ഗ്രസ് പാസാക്കിയെങ്കിലും ബിറ്റ്‌കോയിന്‍ ഉപയോഗം ഇപ്പോഴും നിയമവിധേയം ആയിട്ടില്ല എല്‍ സാല്‍വദോറില്‍. ഇതിന് ഇനിയും 90 ദിവസം കാത്തിരിക്കണം. ബിറ്റ്‌കോയിന്റെ ഉപയോഗം ഐച്ഛികമായിരിക്കും എന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഉറപ്പ്

സര്‍ക്കാരിന്റെ ഉറപ്പ്

ബിറ്റ്‌കോയിന്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കളുടെ സുരക്ഷയെ കുറിച്ചും സര്‍ക്കാരിന് കരുതലുണ്ട്. ഓരോ ഇടപാടിന്റേയും സമയത്തെ ബിറ്റ്‌കോയിന്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍ ഡോളര്‍ തന്നെയാണ് എല്‍ സാല്‍വദോറിലെ കറന്‍സി.

ബിറ്റ് കോയിന്‍ കുതിച്ചു

ബിറ്റ് കോയിന്‍ കുതിച്ചു

എല്‍ സാല്‍വദോര്‍ ചരിത്രപരമായ തീരുമാനം വോട്ടെടുപ്പില്‍ പാസാക്കിയപ്പോള്‍, അതിന്റെ പ്രതിഫലനം ബിറ്റ്‌കോയിന്‍ മൂല്യത്തിലും പ്രകടമായി. മൂല്യത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റയടിക്കുണ്ടായത്. ഇപ്പോള്‍ 34,239.17 ഡോളര്‍ ആണ് ബിറ്റ്‌കോയിന്റെ മൂല്യം.

കനത്ത വീഴ്ചയില്‍ നിന്ന്

കനത്ത വീഴ്ചയില്‍ നിന്ന്

ഇക്കഴിഞ്ഞ ഏപ്രില്‍ പാതിയില്‍ എത്തിയപ്പോള്‍ ബിറ്റ്‌കോയിന്റെ മൂല്യം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഒരു ബിറ്റ്‌കോയിന്റെ മൂല്യം 64,829.14 ഡോളര്‍ വരെ എത്തി. എന്നാല്‍ പിന്നീടങ്ങോട്ട് കനത്ത വെല്ലുവിളിയാണ് ബിറ്റ്‌കോയിന്‍ നേരിട്ടുവന്നത്. ഏപ്രിലിലെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ മുപ്പതിനായിരം ഡോളറില്‍ അധികം കുറവാണ് വന്നിരിക്കുന്നത്.

English summary

El Salvador makes Bitcoin legal tender ! First country in the world | ബിറ്റ്‌കോയിനെ അംഗീകരിച്ച് ലോകത്തെ ആദ്യത്തെ രാജ്യം... പ്രതീക്ഷയില്‍ ക്രിപ്‌റ്റോകറന്‍സികള്‍

El Salvador makes Bitcoin legal tender ! First country in the world
Story first published: Wednesday, June 9, 2021, 20:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X