ടെസ്ലയുടെ പണം സേവ് ചെയ്യാന്‍ ഇലോണ്‍ മസ്‌കിന്റെ തന്ത്രം... കേട്ടാല്‍ ആരും ഞെട്ടുന്ന തന്ത്രം! കഴിവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുവേള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പോലും വെട്ടിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പന്നനായ ആളാണ് സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്ല സിഇഒയും ആയ ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ ജെഫ് ബെസോസിന് പിറകില്‍ സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമനാണ് മസ്‌ക്.

 

തന്റെ ഒരു സ്വഭാവ സവിശേഷത ടെസ്ലയുടെ പണം സേവ് ചെയ്യാന്‍ സഹായിക്കുന്നു എന്നാണ് ഇപ്പോള്‍ ഇലോണ്‍ മസ്‌ക് പറയുന്നത്. തമാശ നിറഞ്ഞ സ്വഭാവ സവിശേഷതയാണത്രെ അത്. എങ്ങനെയാണ് അത് ടെസ്ലയെ സഹായിക്കുന്നത് എന്ന് നോക്കാം...

പറഞ്ഞത്

പറഞ്ഞത്

2016 ല്‍ സോളാര്‍ സിറ്റി ഏറ്റെടുത്ത നടപടി വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇത് കേസ് ആവുകയും ചെയ്തു. അതിന്റെ വിചാരണയ്ക്കിടെ ആയിരുന്നു ഇലോണ്‍ മസ്‌കിന്റെ 'വെളിപ്പെടുത്തല്‍'. എങ്ങനെയാണ് തന്റെ സ്വഭാവ സവിശേഷത ടെസ്ലയ്ക്ക് ഗുണകരമായത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

നര്‍മബോധം തുണച്ചു!

നര്‍മബോധം തുണച്ചു!

തന്റെ നര്‍മബോധം ആണ് ടെസ്ലയുടെ പണം ലാഭിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. താന്‍ ഒരു തമാശക്കാരന്‍ ആണെന്ന കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

അതെങ്ങനെ സാധ്യമാകും?

അതെങ്ങനെ സാധ്യമാകും?

നമ്മള്‍ ആളുകളെ രസിപ്പിച്ചാല്‍, അവര്‍ നമ്മെ കുറിച്ച് എഴുതിക്കൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോള്‍ പരസ്യത്തിനായി നമുക്ക് പണം തന്നെ ചെലവഴിക്കേണ്ടി വരില്ല എന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. അതുവഴി തങ്ങളുടെ കാറുകള്‍ക്ക് വില കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

വലിയ ജോലി വേണ്ടെന്നുവച്ചു

വലിയ ജോലി വേണ്ടെന്നുവച്ചു

മറ്റൊരു രഹസ്യവും ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വാള്‍സ്ട്രീറ്റില്‍ വലിയ ശമ്പളമുള്ള ഒരുപാട് ജോലികള്‍ക്ക് വാഗ്ദാനം ലഭിച്ചിരുന്നു എന്നതാണ് അത്. എന്നാല്‍ ടെക്‌നോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി അതെല്ലാം തള്ളിക്കളഞ്ഞു എന്നും അദ്ദേഹം വെളിപ്പെടുത്തി. എന്തായാലും മസ്‌കിനെ സംബന്ധിച്ച് അത് എന്തുകൊണ്ടും നല്ല തീരുമാനമായിരുന്നു.

എന്തായിരുന്നു കേസ്

എന്തായിരുന്നു കേസ്

സോളാര്‍ സിറ്റി കേസില്‍ ഓഹരി ഉടമകളുടെ അഭിഭാഷകന്‍ റാണ്ടി ബാരോണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ആണ് ഇലോണ്‍ മസ്‌ക് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. സോളാര്‍ സിറ്റി ഇടപാടില്‍ ഇലോണ്‍ മസ്‌ക് തന്റെ വിശ്വസ്യത ലംഘിച്ചു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

മസ്‌കിന്റെ വികൃതികള്‍

മസ്‌കിന്റെ വികൃതികള്‍

ആരേയും അമ്പരപ്പിക്കുന്ന ഒരു വ്യക്തിയാണ് ഇലോണ്‍ മസ്‌ക് എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല. കാരണം, സാധാരണ മനുഷ്യര്‍ ചിന്തിക്കാത്ത കാര്യങ്ങളും കേട്ടാല്‍ മണ്ടത്തരമെന്ന് വിചാരിക്കുന്ന കാര്യങ്ങളും എല്ലാം മസ്‌കിന് വളരെ താത്പര്യമുള്ളവയാണ്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് പുറത്ത് വന്നിട്ടുള്ള പല ഉത്പന്നങ്ങളും ഇതിന്റെ ഉദാഹരണവും ആണ്.

ബിറ്റ്‌കോയിനെ കുടുക്കി

ബിറ്റ്‌കോയിനെ കുടുക്കി

ക്രിപ്‌റ്റേകറന്‍സിയായ ബിറ്റ്‌കോയിനെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തിച്ചതും പിന്നീട് അതിന്റെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചതും ഇതേ ഇലോണ്‍ മസ്‌ക് തന്നെ ആയിരുന്നു. ബിറ്റ്‌കോയിനെ പിന്തുണച്ച് എത്തിയ മസ്‌ക് വലിയ നിക്ഷേപം നടത്തുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ബിറ്റ്‌കോയിനെ തള്ളിപ്പറയുകയും ചെയ്തു.

English summary

Elon Musk says his humour sense helps Tesla to save money

Elon Musk says his humour sense helps Tesla to save money. If we entertain people, they will write stories about us- this is his strategy.
Story first published: Wednesday, July 14, 2021, 1:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X