മരുന്നുകളുടെ റീഇംമ്പേഴ്സ്മെന്റ് പരിധി ഉയർത്തി: 10000 രൂപയാക്കി ഇഎസ്ഐ കോർപ്പറേഷൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളിൽ നിന്നും മരുന്നുകൾക്കുള്ള റീ ഇംമ്പേഴ്സ്മെന്റിന്റെ പരിധി ഉയർത്തി ഇഎസ്ഐ കോർപ്പറേഷൻ. നേരത്തെ മരുന്നുകൾക്ക് റീ ഇംമ്പേഴ്സ്മെന്റ് നൽകിയിരുന്ന പരമാവധി തുക 2000 ആയിരുവെങ്കിൽ ഇതാണ് 10000 രൂപയിലേക്ക് ഉയർത്തിയിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സിയിലിരിക്കെ മരുന്ന് തീരുന്ന സാഹചര്യത്തിലാണ് രോഗികൾക്ക് പുറത്ത് നിന്ന് മരുന്നുകൾ വാങ്ങേണ്ടതായി വരും. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകളുടെ ബില്ലുകൾ നൽകുന്നതോടെ ഈ തുക കൃത്യമായി റീ ഇംമ്പേഴ്സ് ചെയ്ത് നൽകുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്.

2021ൽ കാശ് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? 2020 പഠിപ്പിച്ച ചില പാഠങ്ങൾ ഇതാ..2021ൽ കാശ് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ? 2020 പഠിപ്പിച്ച ചില പാഠങ്ങൾ ഇതാ..

എന്നാൽ 2000ന് മുകളിലുള്ള ബില്ലുകൾ കൈവശമുള്ളവർക്ക് ഇത് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നിരുന്നു. 2000രൂപയിൽ അധികമുള്ള ബില്ലുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാക്ക് നൽകിയാണ് മാറിയെടുക്കേണ്ടിയിരുന്നത്. ഇവിടെയും പരമാവധി 6000 രൂപ വരെ മാത്രമേ റീ ഇംമ്പേഴ്സ് ചെയ്ത് നൽകിയിരുന്നുള്ളൂ. പരിധി 10000ലേക്ക് ഉയർത്തിയതോടെ റീജിയണൽ ഡയറക്ടറേറ്റിലേക്ക് അയയ്ക്കാതെ തന്നെ ബില്ലുകൾ മാറ്റിയെടുക്കാൻ സാധിക്കും. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് പാസാക്കാവുന്ന ബില്ലിന്റെ പരിധി ഇതോടൊപ്പം 25000ലേക്കും ഉയർത്തിയിട്ടുണ്ട്. ജോയിന്റെ് ഡയറക്ടർക്ക് ഇത് 75000ലേക്കും ഉയർത്തിയിട്ടുണ്ട്.

 മരുന്നുകളുടെ റീഇംമ്പേഴ്സ്മെന്റ് പരിധി ഉയർത്തി: 10000 രൂപയാക്കി ഇഎസ്ഐ കോർപ്പറേഷൻ

കേരളത്തിൽ ഒരു ലക്ഷം ഇഎസ്ഐ അംഗങ്ങൾക്ക് വേണ്ടി 141 ആശുപത്രികളാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്. ആശുപത്രികളിൽ രണ്ട് മാസത്തിലൊരിക്കൽ മരുന്നിന്റെ സ്റ്റോക്ക് കണക്കാക്കി ആവശ്യമായവ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഡോക്ടർമാരുടെ സംഘടന മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യം അംഗീകരിക്കാമെന്ന് ഇഎസ്ഐ കോർപ്പറേഷനും അറിയിച്ചിട്ടുണ്ട്.

Read more about: esi ആശുപത്രി
English summary

ESI increases re imbursement limit to 10000 rupee

ESI increases re imbursement limit to 10000 rupee
Story first published: Monday, December 14, 2020, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X