വെളുപ്പിക്കാൻ നോക്കേണ്ട, ഇന്ത്യയിൽ ഫെയർ‌നെസ് ക്രീം പരസ്യങ്ങൾക്ക് ഉടൻ പൂട്ട് വീഴും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1954 ലെ ഡ്രെഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്റ്റ് ഭേദഗതി ചെയ്യാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശം. പുതിയ നിയമങ്ങൾ ആൻഡ് മാജിക് റെമഡീസ് ആക്റ്റ് (ആക്ഷേപകരമായ പരസ്യങ്ങൾ) ഭേദഗതി ബിൽ, 2020 പ്രകാരം തയ്യാറാക്കും. ഈ നിയമപ്രകാരം , ചർമ്മത്തിന്റെ ഭംഗി, മുടി കൊഴിച്ചിൽ, ഉയരക്കുറവ് അല്ലെങ്കിൽ അമിതവണ്ണം എന്നിവ പരിഹരിക്കുന്നതിനുള്ള ഔഷധ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന ബ്രാൻഡുകൾക്ക് 50 ലക്ഷം രൂപ പിഴയും അഞ്ച് വർഷം വരെ തടവുശിക്ഷയും ലഭിക്കും.

മാറ്റേണ്ടത് മാനസികാവസ്ഥ

മാറ്റേണ്ടത് മാനസികാവസ്ഥ

ഈ കരട് ബില്ലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയർ‌നെസ് ക്രീം പരസ്യങ്ങൾ ഒഴിവാക്കുകയല്ല ശരിക്കും വാങ്ങേണ്ടവരുടെ മാനസികാവസ്ഥയാണ് മാറ്റേണ്ടതെന്ന് പബ്ലിസിസ് ആംബിയൻസ് സീനിയർ ക്രിയേറ്റീവ് ഡയറക്ടർ പ്രിയ ഗുർനാനി പറഞ്ഞു. ചർമ്മത്തിന്റെ നിറത്തിന് മുൻഗണന ഇപ്പോഴും വളരെ കൂടുതലാണ് നമ്മുടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ. ഫെയർനസ് ക്രീം പരസ്യങ്ങൾ നിരോധിക്കുന്നത് സാമൂഹിക ധാർമ്മിക ഉത്തരവാദിത്തമുള്ള ശരിയായ കാര്യമായി തോന്നുന്നു. പലരും അവരുടെ അവസാന ആശ്രയമായാണ് ഫെയർ‌നെസ് ക്രീമുകൾ വാങ്ങുന്നതെന്നും പ്രിയ വ്യക്തമാക്കി.

2014 ൽ പുറത്തിറക്കിയ ചാർട്ടർ

2014 ൽ പുറത്തിറക്കിയ ചാർട്ടർ

ഇന്ത്യ ഫെയർനസ് ക്രീം & ബ്ലീച്ച് മാർക്കറ്റ് അവലോകനം, 2018-2023 റിപ്പോർട്ട് അനുസരിച്ച്, 2023 ആകുമ്പോഴേക്കും 5,000 കോടിയിലധികം വിപണി വരുമാനം നേടാൻ വനിതാ ഫെയർനെസ് ക്രീം വിഭാഗത്തിന് കഴിയും. അഡ്വൈർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) 2014 ൽ ഒരു ചാർട്ടർ പുറത്തിറക്കിയിരുന്നു. ഇത് സൗന്ദര്യവർദ്ധക ബ്രാൻഡുകൾ ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കി ഏതെങ്കിലും വിവേചനം പരസ്യത്തിലൂടെ ആശയവിനിമയം നടത്തുന്നത് വിലക്കിയിരുന്നു. ഉൽ‌പ്പന്ന ഫലപ്രാപ്തിയെ പെരുപ്പിച്ചു കാണിക്കാൻ ഒരു ബ്രാൻഡിനും പോസ്റ്റ്-പ്രൊഡക്ഷൻ വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.

ബില്ലിന് അനുകൂലം

ബില്ലിന് അനുകൂലം

ഫെയർനെസ് ക്രീം പരസ്യങ്ങൾ നിരോധിക്കാനുള്ള സർക്കാർ നിർദ്ദേശിച്ച ബില്ലിനെ പ്രശംസിച്ചുകൊണ്ട് തപ്‌സി പന്നു, ദിയ മിർസ, സോന മൊഹാപത്ര തുടങ്ങിയ സെലിബ്രിറ്റികൾ ഇത്തരം പരസ്യങ്ങൾ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു.

സെലിബ്രിറ്റികൾക്കും പിഴ

സെലിബ്രിറ്റികൾക്കും പിഴ

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചാൽ നിലവിൽ സെലിബ്രിറ്റികൾക്കും പിഴ ബാധകമാണ്. ലോക്സഭയിൽ പാസാക്കിയ ഉപഭോക്തൃ സംരക്ഷണ ബിൽ 2019 പ്രകാരമാണ് പിഴ ഈടാക്കുക. പരസ്യം ചെയ്യുന്ന ഉത്പന്നത്തിന്റെ കമ്പനിയും പരസ്യത്തിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കും ഒരുപോലെ പിഴ ബാധകമാണെന്നാണ് ഈ ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷൻ, പത്രം, ഔട്ട്‌ഡോർ എന്നിവയ്‌ക്ക് പുറമേ നവമാധ്യമങ്ങളായ, ഇ-കൊമേഴ്‌സ്, നേരിട്ടുള്ള വിൽപ്പന, ടെലിമാർക്കറ്റിംഗ് തുടങ്ങിയവയക്കും ഈ നിയമം ബാധകമാണ്.

English summary

വെളുപ്പിക്കാൻ നോക്കേണ്ട, ഇന്ത്യയിൽ ഫെയർ‌നെസ് ക്രീം പരസ്യങ്ങൾക്ക് ഉടൻ പൂട്ട് വീഴും

Last week, the Ministry of Health and Family Welfare proposed to amend the Drugs and Magic Remedies Act, 1954. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X