കൊവിഡിനൊപ്പം ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയായി ഇന്‍വെന്ററി, വിതരണ പ്രശ്‌നങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍, ഇന്ത്യന്‍ ബിസിനസുകള്‍ക്ക് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രണ്ട് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു — വില്‍പ്പനയിലെ അസ്ഥിരതയും വരുമാനത്തിലെ വന്‍ കുറവും. മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ചതിനാല്‍, കമ്പനികള്‍ ദീര്‍ഘകാലത്തേക്ക് അടച്ചുപൂട്ടേണ്ടി വന്നതും പ്രവര്‍ത്തനങ്ങള്‍ നിലച്ചതും ഇതിന് ആക്കം കൂട്ടി. എന്നാല്‍, ഉത്സവ സീസണ്‍ എത്താനിരിക്കെ ഈ സ്ഥിതിവിശേഷത്തില്‍ നേരിയ അയവ് വന്നുകൊണ്ടിരിക്കുന്നുണ്ട്.

 

സാധാരണഗതിയില്‍ കാറുകള്‍, ബൈക്കുകള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പടെ നിരവധി ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കായുള്ള വില്‍പ്പന മറ്റു മാസങ്ങളെക്കാള്‍ ഇരട്ടിയായിരിക്കും ഉത്സവ സീസണില്‍. റോഡ്, റെയില്‍, വിമാന യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ലഭിക്കുന്ന സീസണ്‍ കൂടിയാണിത്. ഈ കാലയളവില്‍ അതിവേഗം നീങ്ങുന്ന ചില ഉപഭോക്തൃവസ്തുക്കളുടെ (എഫ്എംസിജി) കമ്പനികളും ശീതളപാനീയങ്ങള്‍, ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍, ജ്യൂസുകള്‍ എന്നിവയുടെ വില്‍പ്പന പലതവണ കുതിച്ചുയരുന്നു.

 

മൊബൈല്‍ വരിക്കാരെ നഷ്ടപ്പെട്ട് ടെലികോം കമ്പനികൾ: ട്രായ് റിപ്പോര്‍ട്ട്‌മൊബൈല്‍ വരിക്കാരെ നഷ്ടപ്പെട്ട് ടെലികോം കമ്പനികൾ: ട്രായ് റിപ്പോര്‍ട്ട്‌

കൊവിഡിനൊപ്പം ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയായി ഇന്‍വെന്ററി, വിതരണ പ്രശ്‌നങ്ങൾ

വ്യാഴാഴ്ച ഉത്തരേന്ത്യയില്‍ ഉടനീളം തേജ് ഫെസ്റ്റിവല്‍ ആഘോഷിച്ചു; ഓഗസ്റ്റ് ആദ്യവാരത്തില്‍ ഈദ് അല്‍ അദയും രക്ഷാ ബന്ധനും ആഘോഷിക്കും, അതേ മാസം തന്നെ ഗണേശ് ചതുര്‍ത്ഥിയുമുണ്ട്. തീര്‍ച്ചയായും സെപ്റ്റംബര്‍ അവസാനത്തിലുപം ഒക്ടോബറിലും പീക്ക് ഫെസ്റ്റിവലുകള്‍ നടക്കും. കൊവിഡ് 19 മഹാമാരിയുടെ തകര്‍ച്ചയെ ബിസിനസുകള്‍ മുതലെടുക്കുമെന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാല്‍, കൊവിഡ് 19 മാത്രമല്ല, ഇക്കാലയളവില്‍ മറ്റു പല പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്, ഇതെല്ലാം ബിസിനസുകള്‍ തരണം ചെയ്യുക തന്നെ വേണം. ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ കാര്യം നോക്കുക, ലോക്ക്ഡൗണിന്റെ എല്ലാത്തരം പ്രശ്‌നങ്ങളെയും അതിജീവിച്ചുകൊണ്ട് അവര്‍ തങ്ങളുടെ വിവിധ നിര്‍മ്മാണശാലകളില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരുകയും സ്ഥിരമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നു.

ബജാജിന്റെ മോട്ടോര്‍ സൈക്കിള്‍ ഇന്‍വെന്ററി ഒരു മാസത്തില്‍ താഴെയാണെന്നും ഇരുചക്ര വാഹന വ്യവസായത്തില്‍ മൊത്തത്തില്‍ 'ഹാന്‍ഡ്-ടു-മൗത്ത്' സാഹചര്യമാണ് നിലവിലുള്ളതെന്നും വിശകല വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലളിതമായി പറയുകയാണെങ്കില്‍, ദസറ, ദീപാവലി തുടങ്ങിയ വിശേഷ നാളുകളില്‍ സാധാരണഗതിയിലുണ്ടാവാറുള്ള വാഹന വിതരണം ഇത്തവണ വാഹന വ്യവസായം പ്രതീക്ഷിക്കുന്നില്ല.

32 ദിവസം നീണ്ട ഉത്സവ സീസണില്‍ വാഹന ഡീലര്‍മാര്‍ പൊതുവേ മറ്റേതൊരു മാസത്തിലും കാണുന്നതിന്റെ ഇരട്ടി വില്‍പ്പനയ്ക്കാവും സാക്ഷ്യം വഹിക്കുക. ഈ വര്‍ഷം നമുക്ക് ഇത് പ്രതീക്ഷിക്കാമെങ്കിലും, കൊവിഡ് 19 പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ലഭിച്ചതിനെക്കാള്‍ കുറവ് എണ്ണമായിരിക്കും ഉണ്ടാവുകയെന്ന് വാഹന വ്യവസായ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Read more about: covid19 കൊവിഡ് 19
English summary

festive season may hard for companies covid 19 not the only party pooper also low inventory and distribution | കൊവിഡിനൊപ്പം ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയായി ഇന്‍വെന്ററി, വിതരണ പ്രശ്‌നങ്ങൾ

festive season may hard for companies covid 19 not the only party pooper also low inventory and distribution
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X