പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ 20000 കോടിയുടെ മൂലധനസഹായം: മൂന്നാം പാദത്തോടെയെന്ന് സൂചന!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാനുള്ള നീക്കവുമായി കേന്ദ്ര ധനകാര്യമന്ത്രാലയം. 20,000 കോടിയുടെ മൂലധനസഹായം നൽകാനാണ് പാർലമെന്റ് അംഗീകാരം നൽകിയിട്ടുള്ളത്. മൂന്നാം പാദത്തോടെയായിരിക്കും തൂക കൈമാറുക. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനായാണ് തുക അനുവദിച്ചിട്ടുള്ള തുകയുടെ ആദ്യ ബാച്ചാണ് കൈമാറിയിട്ടുള്ളത്. 2.35 ലക്ഷം കോടി രൂപയാണ് പ്രാഥമികമായി ചെലവഴിക്കുക.

 

റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി സെബി, ഇടപാടുകൾ മറച്ച് വെച്ചു

ഒക്ടോബർ- ഡിസംബർ പാദത്തിലെ മൂലധനാവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാണ് ഈ തുക നൽകുന്നതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഫലത്തിന് അനുസൃതമായിട്ടായിരിക്കും രണ്ടാം പാദത്തിൽ ബാങ്കുകൾക്ക് നിയന്ത്രിത മൂലധനവും റീ ക്യാപിറ്റലൈസേഷൻ മൂലധനവും നൽകുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

പൊതുമേഖലാ ബാങ്കുകൾക്ക്  കേന്ദ്രത്തിന്റെ 20000 കോടിയുടെ മൂലധനസഹായം: മൂന്നാം പാദത്തോടെയെന്ന് സൂചന!!

ഇത് കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇക്വിറ്റിയും ബോണ്ടുകളും ഇടകലർന്ന് മൂലധനം സമാഹരിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്ക് ഓഹരി ഉടമകളുടെ അംഗീകരം ലഭിച്ചിരുന്നു. 2020-21 ധനകാര്യ ബജറ്റിൽ പൊതുമേഖലാ ബാങ്കുകൾക്ക് വേണ്ടി മൂലധനം മാറ്റിവെക്കുന്നതിൽ നിന്ന് ധനകാര്യമന്ത്രാലയം വിട്ടുനിന്നിരുന്നു. വായ്പ നൽകുന്നവർ ആവശ്യാനുസരണം വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ 70,000 കോടിയാണ് പൊതുമേഖലാ ബാങ്കുകളുടെ വായ്പ ഉയർത്തുന്നതിനായി നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16,091 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിനും 11,768 കോടി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും 6, 571 കോടി കാനറ ബാങ്കിനും, 2, 534 കോടി ഇന്ത്യൻ ബാങ്കിനും ലഭിച്ചിരുന്നു. അലഹാബാദ് ബാങ്കിന് 2, 153 കോടിയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,666 കോടിയും ആന്ധ്ര ബാങ്കിന് 2000 കോടിയും കോടിയുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത്. ഈ മൂന്ന് ബാങ്കുകളെ പിന്നീട് വിവിധ പൊതുമേഖലാ ബാങ്കുകളിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമേ ബാങ്ക് ഓഫ് ബറോഡയ്ക്ക് 7000 കോടിയുടെ മൂലധനവും ലഭിച്ചിരുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക് ബാങ്കിന് 4,360 കോടിയും യൂക്കോ ബാങ്കിന് 2,142 കോടിയും ലഭിച്ചിരുന്നു. പഞ്ചാബ്& സിന്ദ് ബാങ്കിന് 787 കോടിയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3,53 കോടിയുമാണ് ലഭിച്ചത്. എൽഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിന് 4, 557 കോടിയുടെ മൂലധനവും ലഭിച്ചിരുന്നു.

English summary

Finance Ministry May Provide Capital Support Worth Rs 20,000 crore to PSs in 3rd Quarter

Finance Ministry May Provide Capital Support Worth Rs 20,000 crore to PSs in 3rd Quarter
Story first published: Sunday, September 27, 2020, 18:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X