ഡിസംബർ അവസാനത്തോടെ വിദേശ നിക്ഷേപകർ 18.5 ബില്യൺ ഡോളർ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്തി. ഈ സാഹചര്യത്തിൽ അഞ്ച് ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഇന്ത്യയിലെ അഞ്ച് കമ്പനികൾ ഏതെല്ലാമാണെന്ന് നോക്കാം. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും ഇൻഫോസിസ് ലിമിറ്റഡും ഈ വർഷം 5 ലക്ഷം കോടി രൂപയുടെ വിപണി മൂല്യ ക്ലബിൽ പ്രവേശിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയും പട്ടികയിൽപ്പെടുന്നു.
2020ലെ നേട്ടം
2020ൽ ഈ കമ്പനികളുടെ ഓഹരികൾ 9-68% വരെയാണ് ഉയർന്നത്. 12.64 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ കൺസൾട്ടൻസി 10.91 ലക്ഷം കോടി, എച്ച്ഡിഎഫ്സി ബാങ്ക് 7.69 ലക്ഷം കോടി, ഹിന്ദുസ്ഥാൻ യൂണിലിവർ 5.63 ലക്ഷം കോടി, ഇൻഫോസിസ് 5.26 ഡോളർ ലക്ഷം കോടി എന്നിങ്ങനെയാണ് വിപണി മൂല്യം.
കൊവിഡ് കാലത്തും നേട്ടം
കൊവിഡ് കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാർച്ചിൽ ഇന്ത്യൻ ഓഹരികൾ 20 ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ നിലവിൽ നഷ്ടം വീണ്ടെടുക്കുക മാത്രമല്ല, നവംബർ, ഡിസംബർ മാസങ്ങളിൽ പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തു. മഹാമാരി ചില ബിസിനസുകൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ കമ്പനികൾ, ടെക്നോളജി വ്യവസായം, വിദൂരമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്ക് ഈ സമയത്ത് ധാരാളം അവസരങ്ങൾ ലഭിച്ചതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധർ പറയുന്നു.
അടുത്ത വർഷം നേട്ടം നിലനിർത്തിയാൽ
2021ലും വിപണിയിലെ നേട്ടം നിലനിൽക്കുകയാണെങ്കിൽ എക്‌സ്‌ക്ലൂസീവ് ക്ലബിലേക്ക് പ്രവേശിക്കാൻ കുറഞ്ഞത് മൂന്ന് കമ്പനികളെങ്കിലും ഉണ്ട്. അവയിൽ 4.44 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനും ഉൾപ്പെടുന്നു. 3.88 ലക്ഷം കോടി രൂപ മൂല്യമുള്ള കൊട്ടക് മഹീന്ദ്ര ബാങ്കും 3.54 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള ഐസിഐസിഐ ബാങ്കും ഇതിൽ ഉൾപ്പെടുന്നു.
വളർച്ച
ഏഷ്യൻ പെയിന്റ്സിന്റെ വിപണി മൂലധനം ഈ വർഷം 48 ശതമാനം ഉയർന്ന് 2.54 ലക്ഷം കോടി രൂപയായി. സിഗരറ്റ് നിർമാതാക്കളായ ഐടിസി ലിമിറ്റഡ് 2.56 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിൽ എത്തിയിരുന്നു. ഓഹരി വിപണികളിലെ കുതിച്ചുചാട്ടം പൊതുമേഖലാ സ്ഥാപനങ്ങളായ എൻടിപിസി ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ എന്നിവയ്ക്ക് ഒരു ലക്ഷം കോടി രൂപ വിപണി മൂലധനം വീണ്ടെടുക്കാൻ സഹായിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications