ഇന്ത്യൻ ഐടി സ്ഥാപനങ്ങളിലെ അഞ്ച് വനിതാ എക്സിക്യൂട്ടീവുകൾ 2020 ലെ ഐടി സേവനങ്ങളിലെ മികച്ച 25 വനിതാ നേതാക്കളുടെ പട്ടികയിലുണ്ട്. ന്യൂസ് പോർട്ടലായ ഐടി സർവീസസ് റിപ്പോർട്ട് അനുസരിച്ച് പട്ടികയിൽ ടാറ്റാ സൺസിലെ ഗ്രൂപ്പ് ചീഫ് ഡിജിറ്റൽ ഓഫീസറും മുമ്പ് ടിസിഎസിൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ആരതി സുബ്രഹ്മണ്യൻ മൂന്നാം സ്ഥാനത്താണ്. ഇൻഫോസിസ് ഗ്രൂപ്പ് ജനറൽ കൗൺസലും ചീഫ് കംപ്ലയിൻസ് ഓഫീസറുമായ ഇന്ദർപ്രീത് സാവ്‌നി ആറാം സ്ഥാനത്താണ്.
മികച്ച വനിതകൾ
ആക്സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എച്ച്സിഎല്ലിന്റെ ചെയർപേഴ്‌സൺ റോഷ്നി നാടാർ മൽഹോത്ര, ആഗോള പരിവർത്തന സേവനങ്ങളുടെ ജെൻപാക്ട് ലീഡർ റിജു വാശിഷ്ത്, 14-ആം സ്ഥാനത്താണ് വിപ്രോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലോറ ലാംഗ്ഡൺ (20-ാം സ്ഥാനത്ത്) എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാർ.
മാനദണ്ഡങ്ങൾ
തങ്ങളുടെ കമ്പനികൾക്കും ഐടി സേവന മേഖലയ്ക്കും നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കാണ് ഈ വ്യക്തികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുഭവ സമ്പത്ത്, വ്യവസായത്തിലെ പരിചയം, പ്രൊഫഷണൽ നേട്ടങ്ങൾ, കോർപ്പറേറ്റ്, ഡിവിഷൻ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് വ്യക്തികളെ അവലോകനം ചെയ്തത്.
റോഷ്നി നാടാർ മൽഹോത്ര
38 വയസ്സുകാരിയായ റോഷ്നി നാടാർ മൽഹോത്ര പിതാവ് ശിവ് നാഡറിന് പകരമാണ് 1976 ൽ പിതാവ് സ്ഥാപിച്ച 9.9 ബില്യൺ ഡോളർ മൂല്യമുള്ള എച്ച്സിഎൽ ചെയർപേഴ്‌സണായി മാറിയത്. ഒരു ഇന്ത്യൻ ഐടി സേവന കമ്പനിയുടെ ആദ്യ വനിതാ ചെയർപേഴ്‌സണാണ് റോഷ്നി നാടാർ. 2018-19ൽ 113 ബില്യൺ ഡോളർ വരുമാനമുള്ള ഒരു ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാനാണ് ആരതി സുബ്രഹ്മണ്യൻ. ടിസിഎസിലാണ് ഇവർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കമ്പനിയിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ആഗോള ഡെലിവറി എക്സലൻസ്, ഗവേണൻസ് & കംപ്ലയിൻസ് മേധാവിയുമായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
