ഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച തല്‍സമയ അടിസ്ഥാനത്തില്‍, പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ പാന്‍ കാര്‍ഡ് തല്‍ക്ഷണം അനുവദിക്കുന്നതിനുള്ള സൗകര്യത്തിന് തുടക്കം കുറിച്ചു. ഈ വര്‍ഷം ആദ്യം നടന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ നീക്കം. വിശദമായ ഒരു അപേക്ഷ ഫോം പൂരിപ്പിക്കുന്നതിന്റെ യാതൊരു ആവശ്യകതയുമില്ലാതെ, ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പാന്‍ തല്‍ക്ഷണം ഓണ്‍ലൈനായി അനുവദിക്കുന്ന ഒരു സംവിധാനം ആരംഭിക്കാന്‍ ഫെബ്രുവരി ഒന്നിന് നടന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പാന്‍, ആധാര്‍ എന്നിവയുടെ പരസ്പര കൈമാറ്റം അവതരിപ്പിച്ചിരുന്നു. സാധുവായ ആധാര്‍ നമ്പര്‍ കൈവശമുള്ളവര്‍ക്കും യുഐഡിഎഐയില്‍ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. ആധാര്‍ അധിഷ്ഠിത ഇ-കെവൈസി വഴി തല്‍ക്ഷണ പാന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു.

ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങി അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇൻവെസ്റ്റ്‌മെന്റ്ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങി അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇൻവെസ്റ്റ്‌മെന്റ്

ഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി

എന്നിരുന്നാലും, പരീക്ഷണ അടിസ്ഥാനത്തില്‍ അതിന്റെ 'ബീറ്റ പതിപ്പ്' 2020 ഫെബ്രുവരി 12 -ന് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. പദ്ധതിയ്ക്കായുള്ള അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്. കൂടാതെ, അപേക്ഷകന് ഇലക്ട്രോണിക് പാന്‍ (ഇ-പാന്‍) നല്‍കുന്നത് മറ്റു യാതൊരു നിരക്കുകളും ഇല്ലാതെയാവും.

ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ആദായനികുതി വകുപ്പിന്റെ മറ്റൊരു പടിയായാണ് തല്‍ക്ഷണ പാന്‍ കാര്‍ഡ് സൗകര്യം ആരംഭിക്കുന്നതെന്നും അതുവഴി നികുതിദായകരുമായി കൂടുതല്‍ എളുപ്പത്തിലുള്ള പൊരുത്തപ്പെടല്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

തഴച്ചുവളരാന്‍ ഒരുങ്ങി സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ്തഴച്ചുവളരാന്‍ ഒരുങ്ങി സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ്

തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തെ നികുതിദായകര്‍ക്ക് ഇതുവരെ 50.52 കോടി പാന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 49.39 കോടി പാന്‍ കാര്‍ഡുകള്‍ വ്യക്തികള്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, പ്രസ്തുത കണക്കുകള്‍ പ്രകാരം, 32.17 കോടിയിലധികം പാന്‍ കാര്‍ഡുകള്‍ ആധാറിനൊപ്പം സീഡ് ചെയ്തവയാണ്.

English summary

fm nirmala sitharaman launches scheme for instant allotment of pan | ഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി

fm nirmala sitharaman launches scheme for instant allotment of pan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X