2008 ന് ശേഷം ഇതാദ്യമായി ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ 2018 നെ അപേക്ഷിച്ച് 2019 ൽ ആഭ്യന്തര യാത്രക്കാരാണ് കുറഞ്ഞത്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്‌എംഐഎ) ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി.
നഷ്ടത്തിന് കാരണം
മൊത്തത്തിൽ മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയ്ക്കിടയിൽ വ്യോമയാന മേഖലയിലെ തകർച്ചയുടെ ഏറ്റവും വലിയ കാരണം കഴിഞ്ഞ ഏപ്രിലിൽ ജെറ്റ് എയർവേസിനുണ്ടായ തകർച്ചയാണ്. ഇൻഡിഗോ, ഗോ എയറിന്റെ തുടങ്ങിയവയുടെ എഞ്ചിൻ പ്രശ്‌നങ്ങളും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി. 138 ദിവസത്തേക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതും വിവിധ സമയപരിധികൾക്കായി ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതും നഷ്ടത്തിന് കാരണമായി. തൽഫലമായി, ഡൽഹിയും മുംബൈയും 2019 ൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന റെക്കോർഡുകൾ നഷ്ടപ്പെട്ടു.
ഏറ്റവും തിരക്കേറിയ വിമാനത്താവളം
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഐജിഐയിൽ 2019 ൽ 6.98 കോടി യാത്രക്കാരാണ് ഉണ്ടായിരുന്നത്. 2018ൽ 7 കോടി യാത്രക്കാരുണ്ടായിരുന്നു. 2.6 ശതമാനം യാത്രക്കാരാണ് ഒരു വർഷത്തിനിടെ കുറഞ്ഞത്. എന്നാൽ ഡൽഹി വിമാനത്താവളത്തിൽ 2019 ൽ 1.9 കോടി അന്താരാഷ്ട്ര യാത്രക്കാരുണ്ടായിരുന്നു. 2018ലെ 1.8 കോടിയിൽ നിന്ന് 0.6 ശതമാനം വർദ്ധനവാണുള്ളത്. ആഭ്യന്തര യാത്രക്കാർ 2018 ൽ ഏകദേശം 5.2 കോടിയിൽ നിന്ന് 6 ശതമാനം ഇടിഞ്ഞ് 2019 ൽ 4.9 കോടിയായി.
മുംബൈ വിമാനത്താവളം
മുംബൈ വിമാനത്താവളത്തിൽ 2019 ൽ 3.38 കോടി ആഭ്യന്തര യാത്രക്കാരാണുള്ളത്. 2018 ൽ ഇത് 3.5 കോടിയിൽ നിന്ന് 3.4 ശതമാനം കുറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 2018ലെ 1.4 കോടിയിൽ നിന്ന് 7 ശതമാനം ഇടിഞ്ഞ് 2019 ൽ 1.3 കോടിയായി. കഴിഞ്ഞ തവണ ആഭ്യന്തര വിമാന യാത്ര ഇന്ത്യയിലുടനീളം കുറഞ്ഞുവെന്ന് എയർലൈൻസ് അധികൃതർ പറയുന്നു. ആഗോള മാന്ദ്യം നേരിട്ടിരുന്ന 2008ൽ ഇതേ സ്ഥിതി നിലനിന്നിരുന്നുവെന്നും അധികൃതർ പറയുന്നു.
മറ്റ് വിമാനത്താവളങ്ങൾ
2019ൽ 13.1 കോടി ആഭ്യന്തര യാത്രക്കാർ രാജ്യത്ത് ഉണ്ടായിരുന്നതായി ജനുവരി-നവംബർ കണക്കുകൾ വ്യക്തമാക്കുന്നു. ബെംഗളൂരുവും ഹൈദരാബാദും 2019 ലെ യാത്രക്കാരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
