2020ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ മൂന്ന് ഇന്ത്യക്കാരും, ആരൊക്കെയാണവ‍ർ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ധനമന്ത്രി നിർമ്മല സീതാരാമൻ, എച്ച്സി‌എൽ കോർപ്പറേഷൻ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റോഷ്നി നാടർ മൽ‌ഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസൂംദാർ-ഷാ എന്നിവ‌‍ർ 2020 ലെ ഫോബ്‌സിന്റെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഉൾപ്പെട്ടു. മൂന്ന് പേരും കഴിഞ്ഞ വർഷവും പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

മുൻ നിരക്കാ‍‍ർ

മുൻ നിരക്കാ‍‍ർ

ഫോബ്സ് 2020 പട്ടികയിൽ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ് രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് മൂന്നാം സ്ഥാനത്തുമെത്തി. 2006 മുതൽ എല്ലാ വർഷവും മെർക്കൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2010 ൽ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ഇന്ത്യൻ റാങ്കുകൾ

ഇന്ത്യൻ റാങ്കുകൾ

സീതാരാമൻ 41-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനം പിന്നോട്ട് പോയി സീതാരാമൻ. ഒരു സ്ഥാനം പിന്നോട്ട് പോയി റോഷ്നി നാടാ‍ർ മൽഹോത്ര ഇത്തവണ 55-ാം സ്ഥാനത്താണ്. മസുംദാർ-ഷായ്ക്ക് ഇത്തവണ മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് 68-ാം സ്ഥാനത്തേയ്ക്ക് എത്തി.

നി‌ർമ്മല സീതാരാമൻ

നി‌ർമ്മല സീതാരാമൻ

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കിലും ധനമന്ത്രിയായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാണ് നി‍ർമ്മല സീതാരാമൻ.

സ്വന്തമായി ബിസിനസ് ആരംഭിക്കാൻ പ്ലാനുണ്ടോ? വനിതകൾക്ക് ഇതാ സർക്കാരിന്റെ 5 വായ്പ പദ്ധതികൾസ്വന്തമായി ബിസിനസ് ആരംഭിക്കാൻ പ്ലാനുണ്ടോ? വനിതകൾക്ക് ഇതാ സർക്കാരിന്റെ 5 വായ്പ പദ്ധതികൾ

റോഷ്നി നാടാർ മൽഹോത്ര

റോഷ്നി നാടാർ മൽഹോത്ര

റോഷ്നി നാടാർ മൽഹോത്ര എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാറിന്റെ മകളാണ്. ജൂലൈ 2020ന് പിതാവിൽ നിന്ന് എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്സൺ സ്ഥാനം ഇവർ ഏറ്റെടുത്തു.

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക 2020: തുർച്ചയായ 13-ാം വർഷവും ഒന്നാമനായി മുകേഷ് അംബാനിഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക 2020: തുർച്ചയായ 13-ാം വർഷവും ഒന്നാമനായി മുകേഷ് അംബാനി

കിരൺ മസ്ദൂർ-ഷാ

കിരൺ മസ്ദൂർ-ഷാ

ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയാണ് കിരൺ മസ്ദൂർ-ഷാ.

ഫോബ്സ് പട്ടികയിലെ 'കേരളത്തിലെ അംബാനി' ആരാണ്?.. മലയാളികളായ 6 കോടീശ്വരൻമാർ ഇവരാണ്ഫോബ്സ് പട്ടികയിലെ 'കേരളത്തിലെ അംബാനി' ആരാണ്?.. മലയാളികളായ 6 കോടീശ്വരൻമാർ ഇവരാണ്

മറ്റ് പ്രമുഖ‍ർ

മറ്റ് പ്രമുഖ‍ർ

ഏറ്റവും ശക്തരായ സ്ത്രീകളുടെ പതിനേഴാമത് വാർഷിക ലിസ്റ്റാണിത്. 30 രാജ്യങ്ങളിൽ നിന്നുള്ള, നാല് തലമുറകളിലായി ജനിച്ചവരാണ് പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകരിലൊരാള മെലിൻഡ ഗേറ്റ്സ് (അഞ്ചാം സ്ഥാനം), യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി (ഏഴാമത്), ഫേസ്ബുക്ക് സിഒഒ ഷെറിൻ സാൻഡ്‌ബെർഗ് (22), ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (39), ക്വീൻ എലിസബത്ത് II (46), സംഗീത മേഖലയിലെ താരങ്ങളായ റിഹാന (69), ബിയോൺസ് (72) എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

ഫോബ്സ് പട്ടിക

ഫോബ്സ് പട്ടിക

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ ഫോബ്‌സിന്റെ 2020 പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വനിതകൾ മഹാമാരിയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണെന്നും വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്നതിനും സമൂഹത്തിന്റെ ഏറ്റവും അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ സ്വാധീനം സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തിക്ക് അതീതമാണെന്നും പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഫോബ്‌സ് വ്യക്തമാക്കി.

English summary

Forbes 100 Most Powerful Women List: Nirmala Sitharaman, Roshni Nadar, Kiran Mazumdar-Shaw Are The 3 Indians In The List | 2020ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ മൂന്ന് ഇന്ത്യക്കാരും, ആരൊക്കെയാണവ‍ർ?

Nirmala Sitharaman, Roshni Nadar, Kiran Mazumdar-Shaw, All three were on the list last year also. Read in malayalam.
Story first published: Thursday, December 10, 2020, 8:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X