ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക 2020: തുർച്ചയായ 13-ാം വർഷവും ഒന്നാമനായി മുകേഷ് അംബാനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷത്തെ ഇന്ത്യയിലെ മികച്ച 100 സമ്പന്നരുടെ പട്ടിക ഫോബ്‌സ് പുറത്തിറക്കി. ഈ വർഷം നിരവധി പുതിയ കോടീശ്വരന്മാർ പട്ടികയിൽ ഇടം നേടി. മറ്റു ചിലരാകടടെ തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്താൻ നന്നേ കഷ്ടപ്പെട്ടു. ചിലർ പട്ടികയിൽ നിന്ന് പുറത്താകുകയും ചെയ്തു. മൊത്തത്തിൽ പട്ടികയിൽ ഇടം നേടിയ ആദ്യ 100 പേർ 517.5 ബില്യൺ ഡോളറാണ് ഈ വർഷം കൂട്ടിച്ചേർത്തത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂട്ടായ സമ്പത്തിൽ 14% വർദ്ധനവ് രേഖപ്പെടുത്തി.

 

ആദ്യ പത്ത് സ്ഥാനക്കാർ

ആദ്യ പത്ത് സ്ഥാനക്കാർ

ആരാണ് ഈ വർഷത്തെ മികച്ച പത്ത് സ്ഥാനം കരസ്ഥമാക്കിയ സമ്പന്നരെന്ന് നോക്കാം.

  • മുകേഷ് അംബാനി - 88.7 ബില്യൺ ഡോളർ
  • ഗൌതം അദാനി - 25.2 ബില്യൺ ഡോളർ
  • ശിവ് നാടാർ - 20.4 ബില്യൺ ഡോളർ
  • രാധാകിഷൻ ദമാനി - 15.4 ബില്യൺ ഡോളർ
  • ഹിന്ദുജ സഹോദരന്മാർ - 12.8 ബില്ല്യൺ ഡോളർ
  • സൈറസ് പൂനവല്ല - 11.5 ബില്യൺ ഡോളർ
  • പല്ലോഞ്ചി മിസ്ട്രി - 11.4 ബില്യൺ ഡോളർ
  • ഉദയ് കൊട്ടക് - 11.3 ബില്യൺ ഡോളർ
  • ഗോദ്‌റെജ് കുടുംബം - 11 ബില്ല്യൺ ഡോളർ
  • ലക്ഷ്മി മിത്തൽ - 10.3 ബില്ല്യൺ ഡോളർ
മുകേഷ് അംബാനി

മുകേഷ് അംബാനി

ഈ വർഷത്തെ സമ്പത്തിന്റെ വർദ്ധനവിന്റെ പകുതിയിലധികവും ഒരു വ്യക്തിക്ക് അവകാശപ്പെട്ടതാണ്. പതിമൂന്നാം വർഷം ഒന്നാം സ്ഥാനം നിലനിർത്തിയ മുകേഷ് അംബാനി 37.3 ബില്യൺ ഡോളർ തന്റെ സമ്പാദ്യത്തിൽ കൂട്ടി ചേർത്തു. 73 ശതമാനം വർദ്ധനവാണ് മുകേഷ് അംബാനി സമ്പത്തിൽ വരുത്തിയിരിക്കുന്നത്. മൊത്തം ആസ്തി 88.7 ബില്യൺ ഡോളറാണ്. ലോക്ക്ഡൌണിനിടയിലും റിലയൻസിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകളിൽ അംബാനി 20 ബില്യൺ ഡോളറിലധികം നിക്ഷേപം സമാഹരിച്ചു. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ കുതിച്ചുയർന്നു, ഫേസ്ബുക്കും ഗൂഗിളും ഉൾപ്പെടുന്ന നിക്ഷേപകരുടെ നീണ്ട നിര തന്നെയാണ് റിലയൻസിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. റിലയൻസ് റീട്ടെയിലിലാണ് ഇപ്പോൾ നിക്ഷേപം നടന്നു കൊണ്ടിരിക്കുന്നത്.

ഗൌതം അദാനി

ഗൌതം അദാനി

ഇൻഫ്രാസ്ട്രക്ചർ മാഗ്നറ്റ് എന്നറിയപ്പെടുന്ന ഗൌതം അദാനിയാണ് ഈ വർഷം രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 61 ശതമാനം വർധിച്ച് 25.2 ബില്യൺ ഡോളറിലെത്തി. ഇന്ത്യയുടെ എയർപോർട്ട് രാജാവാകാൻ ആഗ്രഹിക്കുന്ന അദാനി, മുംബൈ വിമാനത്താവളത്തിൽ 74% ഓഹരി സ്വന്തമാക്കി.

ഇന്ത്യന്‍ ആകാശം കീഴടക്കാന്‍ ജിയോ; 22 വിദേശ വിമാന കമ്പനികളുമായി കരാര്‍, ഇന്‍ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ്ഇന്ത്യന്‍ ആകാശം കീഴടക്കാന്‍ ജിയോ; 22 വിദേശ വിമാന കമ്പനികളുമായി കരാര്‍, ഇന്‍ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ്

ശിവ് നാടാർ

ശിവ് നാടാർ

ജൂലൈയിൽ എച്ച്സി‌എൽ ടെക്നോളജീസ് ചെയർമാൻ സ്ഥാനം മകൾ റോഷ്നി നാടർ മൽ‌ഹോത്രയ്ക്ക് കൈമാറിയ ടെക് വ്യവസായി ശിവ് നാടാർ 20.4 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെക് സ്ഥാപനത്തിന്റെ ഓഹരി വില ഈ വർഷം കുത്തനെ ഉയർന്നു.

ഫോബ്‌സ് കോടീശ്വര പട്ടികയിൽ ഇത്തവണ മുൻനിരയിൽ രണ്ട് ഇന്ത്യക്കാർ മാത്രം, ആരൊക്കെ?ഫോബ്‌സ് കോടീശ്വര പട്ടികയിൽ ഇത്തവണ മുൻനിരയിൽ രണ്ട് ഇന്ത്യക്കാർ മാത്രം, ആരൊക്കെ?

സൈറസ് പൂനവല്ല

സൈറസ് പൂനവല്ല

ആഗോള ആരോഗ്യ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, ഫാർമ സംരംഭകർ മികച്ച പ്രകടനം കാഴ്ചവെച്ചതിൽ അതിശയിക്കാനില്ല. ശതകോടീശ്വരൻ സൈറസ് പൂനവല്ലയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ - അദ്ദേഹത്തിന്റെ മകൻ അദാറിന്റെ നേതൃത്വത്തിൽ കോവിഡ് -19 വാക്സിനുകൾ നിർമ്മിക്കാനുള്ള ഓട്ടത്തിൽ പങ്കുചേർന്നു. ഇതോടെ അദ്ദേഹത്തിന്റെ സമ്പത്ത് 26 ശതമാനം വർധിച്ച് 11.5 ബില്യൺ ഡോളറിലെത്തി.

പുതുമുഖങ്ങൾ

പുതുമുഖങ്ങൾ

സമ്പന്ന പട്ടികയിൽ ഈ വർഷം ഒമ്പത് പുതുമുഖങ്ങളുണ്ട്. ജനപ്രിയ ജോലി പ്രോപ്പർട്ടി വെബ്‌സൈറ്റുകളുടെ ഉടമസ്ഥതയിലുള്ള ഇൻഫോ എഡ്ജ് ഇന്ത്യയുടെ കോ ഫൌണ്ടർ സഞ്ജീവ് ബിഖ്ചന്ദാനി, ഡിസ്കൗണ്ട് സ്റ്റോക്ക് ബ്രോക്കറേജ് സീറോഡ ബ്രോക്കിംഗിന്റെ കോ ഫൌണ്ടർമാരും സഹോദരങ്ങളുമായ നിതിൻ, നിഖിൽ കാമത്ത്, വിനതി ഓർഗാനിക്സിന്റെ സ്ഥാപകൻ വിനോദ് സറഫ്, എസ്ആർഎഫിന്റെ തലവൻ അരുൺ ഭാരത് റാം, ആരതി ഇൻഡസ്ട്രീസ് ഉടമകളും സഹോദരന്മാരുമായ ചന്ദ്രകാന്ത്, രാജേന്ദ്ര ഗോഗ്രി എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങൾ.

പിന്നോട്ട് പോയവർ

പിന്നോട്ട് പോയവർ

മൂന്നിലൊന്നിലധികം പേരുടെ സമ്പത്ത് ഈ വർഷം കുറഞ്ഞു. ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനി ഉൾപ്പെടെയുളളവർ ഈ വർഷം പിൻനിരയിലേയ്ക്ക് മാറി. ഫ്യൂച്ചർ ഗ്രൂപ്പിന്റെ സിംഹഭാഗവും ഓഗസ്റ്റിൽ അംബാനിയുടെ റിലയൻസ് റീട്ടെയിൽ വാങ്ങിയിരുന്നു.

ഫോബ്‌സ് ഇന്ത്യ കോടീശ്വര പട്ടിക 2020: ഒന്നാമൻ മുകേഷ് അംബാനി തന്നെ, രണ്ടാം സ്ഥാനം ദമാനിയ്ക്ക്ഫോബ്‌സ് ഇന്ത്യ കോടീശ്വര പട്ടിക 2020: ഒന്നാമൻ മുകേഷ് അംബാനി തന്നെ, രണ്ടാം സ്ഥാനം ദമാനിയ്ക്ക്

English summary

Forbes India Rich List 2020 Is Out: Mukesh Ambani, Gautam Adani And Shiv Nadar Top The List | ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക 2020: തുർച്ചയായ 13-ാം വർഷവും ഒന്നാമനായി മുകേഷ് അംബാനി

Forbes has released the list of the 100 richest people in India this year. Read in malayalam.
Story first published: Thursday, October 8, 2020, 12:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X