പ്രശസ്ത വ്യവസായി കിരൺ മസൂംദാർ-ഷാ 2020ലെ ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിൽ മുൻനിരയിൽ. ധനികരായ സ്ത്രീകളുടെ പട്ടികയിൽ 27-ാം സ്ഥാനത്തുള്ള ഇവർ വനിതാ പട്ടികയിൽ മാത്രമല്ല, ഫോബ്‌സ് പട്ടികപ്പെടുത്തിയ 100 ധനികരിലും ഒരാളാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ അഞ്ച് സ്ത്രീകൾ ആരൊക്കെയാണെന്ന് നോക്കാം.
കിരൺ മസൂംദാർ-ഷാ
67 കാരിയായ കിരൺ മസൂംദാർ-ഷാ ബയോകോണിന്റെ ചെയർപേഴ്‌സൺ ആണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവരുടെ സമ്പത്തിൽ 2.22 ബില്യൺ ഡോളർ വർദ്ധനവുണ്ടായി. 2020 ൽ 4.6 ബില്യൺ ഡോളറാണ് ഇവരുടെ സമ്പത്ത്. 2019 ൽ ഇത് 2.38 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയിലെ 100 സമ്പന്നരിൽ 93.28 ശതമാനം വളർച്ച നേടിയ വ്യക്തിയാണ് കിരൺ മസൂംദാർ-ഷാ.
സാവിത്രി ജിൻഡാൽ
ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിൽ സാവിത്രി ജിൻഡാലും മുൻനിരയിലുണ്ട്. 19-ാം റാങ്കിലുള്ള ഈ 70 വയസ്സുകാരി മൾട്ടി ബില്യൺ ഡോളർ കമ്പനിയായ ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ആണ്. 2019 ൽ 5.8 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ 6.6 ബില്യൺ ഡോളറായി സമ്പത്തി ഉയർന്നു.
വിനോദ് റായ് ഗുപ്ത
സാവിത്രി ജിൻഡാൽ, കിരൺ മസുദാർ-ഷാ എന്നിവരെ പിന്തുടർന്ന് ഹാവെൽസ് ഇന്ത്യയുടെ വിനോദ് റായ് ഗുപ്തയാണ് 40-ാം സ്ഥാനത്തുള്ളത്. 75-കാരിയായ ഇവരുടെ സമ്പത്ത് ഈ വർഷം കുറഞ്ഞു. ഇടിവ് 0.45 ബില്യൺ ഡോളർ അഥവാ 11.25 ശതമാനം ആണ്. ഇവരുടെ സ്വത്ത് 2019ലെ 4 ബില്യൺ ഡോളറിൽ നിന്ന് 2020ലെ 3.55 ബില്യൺ ഡോളറായി കുറഞ്ഞു.
ലീന ഗാന്ധി തിവാരി
ഫോബ്‌സ് 100 സമ്പന്ന ഇന്ത്യ പട്ടികയിൽ അടുത്ത വനിത 47-ാം റാങ്കുകാരിയായ ലീന ഗാന്ധി തിവാരിയാണ്. യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയായ 63 കാരിയായ ചെയർപേഴ്‌സണാണിവർ. 2020 ൽ അവരുടെ ആസ്തിയിൽ 1.08 ബില്യൺ ഡോളർ നേട്ടമുണ്ടായി. സ്വത്ത് 3 ബില്യൺ ഡോളറായി ഉയർന്നു. 2019 ലെ 1.92 ബില്യൺ ഡോളറിൽ നിന്ന് 56.25 ശതമാനം നേട്ടം കൈവരിച്ചു.
മല്ലിക ശ്രീനിവാസൻ
100 സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ തിവാരിയെ പിന്തുടർന്ന അടുത്ത വനിത മല്ലിക ശ്രീനിവാസനാണ്. 60 കാരിയായ ഇവർ ട്രാക്ടേഴ്‌സ് ആന്റ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. പട്ടികയിൽ 58-ാം സ്ഥാനമാണ് മല്ലിക ശ്രീനിവാസന്. 2019 ൽ 2.1 ബില്യൺ ഡോളറിൽ നിന്ന് 2020 ഇവരുടെ ആസ്തി 2.45 ബില്യൺ ഡോളറായി ഉയർന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
